Monthly Archives: April 2008

vypin

വൈപ്പിന്‍



വിടെയാ സ്ഥലം ? “

“എറണാകുളം”

“എറണാകുളത്തെവിടെ ?”

“വൈപ്പിന്‍ ഐലന്റിന്റെ വടക്കേ അറ്റത്താ, മുനമ്പം എന്ന് പറയും. ”

“ങ്ങാ…വൈപ്പിനാണോ ?(മുഖത്തൊരു കള്ളച്ചിരി) മദ്യദുരന്തം ഉണ്ടായ സ്ഥലമല്ലേ ?”

നാടെവിടാണെന്നുള്ള ചോദ്യവും തുടര്‍ന്നുള്ള സംഭാഷണവും, പലപ്പോഴും അവസാനിക്കുന്നത് ഇങ്ങനെയാണ്. ചീത്തപ്പേരുണ്ടാക്കിയ ആ ദുരന്തത്തിന്റെ പേരിലറിയപ്പെടാനായിരിക്കും ഈ നാടിനും ഞാനടക്കമുള്ള നാട്ടാര്‍ക്കും യോഗം.

മനോഹരമായ ആ ദ്വീപിലെ, വൈപ്പിന്‍ ഭാഗത്തെ തുറമുഖ കവാടത്ത്‍ ചെന്നുനിന്ന് പടിഞ്ഞാറേക്ക് നോക്കുമ്പോള്‍ കാണുന്ന ഒരു ദൃശ്യമാണ് മുകളില്‍. സ്കൂള്‍ അസംബ്ലിക്കെന്നപോലെ നിരന്ന് നില്‍ക്കുന്ന ചീനവലകളുടേയും, ചുവന്ന തറയോടുകള്‍‍ നീളത്തില്‍ വിരിച്ച് കടല്‍ത്തീരത്തേക്ക് ഒരുക്കിയിരിക്കുന്ന നടപ്പാതയുടേയുമെല്ലാം ഭംഗി ശരിക്കും മനസ്സിലാക്കണമെങ്കില്‍ കുറച്ചുനാളെങ്കിലും നാടുവിട്ട് നില്‍ക്കണം.

അല്ലെങ്കിലും മുറ്റത്തെ മുല്ലയ്ക്ക് മണമില്ലല്ലോ ?!