വസന്തം വന്നിട്ട് ദിവസം കുറേയായി. ചില യാത്രകളൊക്കെ നടത്തിയപ്പോള്‍ റോഡിനിരുവശത്തും കണ്ട കാഴ്ച്ചകള്‍, കണ്ണ് മഞ്ഞളിപ്പിച്ചു.
നോക്കെത്താ ദൂരത്ത് മഞ്ഞപ്പാടം പൂത്തുനില്‍ക്കുന്നു. വാഹനം ഒതുക്കി നിറുത്തി പടമെടുക്കാന്‍ പറ്റിയ സൌകര്യം ഇല്ലാത്ത റോഡുകളായിരുന്നു പലയിടത്തും. വാഹനം നിര്‍ത്താമെന്നായപ്പോള്‍ മഞ്ഞപ്പാടത്തിന്റെ പരിസരമല്ല. കുറച്ച് മിനക്കെട്ടിട്ടായാലും അവസാനം വണ്ടി ഒതുക്കി നിറുത്തി കുറച്ച് പടങ്ങള്‍ എടുത്തു.
പൂക്കളുടെ / ചെടിയുടെ പേരാണ് ‘കനോല‘. ഇതില്‍ നിന്ന് കനോല ഓയല്‍ ഉണ്ടാക്കുന്നുണ്ട്. കനോല എന്ന പേര് വന്ന വഴി രസകരമാണ്.
കാനഡയിലാണ് 1970കളില്‍ കനോല ചെടി ബ്രീഡ് ചെയ്തെടുത്തത്. “Canadian oil, low acid” എന്നതിന്റെ ചുരുക്കപ്പേരാണ് കനോല.
പക്ഷെ സായിപ്പ് ഇതിനെ വിളിക്കുന്ന നാടന്‍ പേര് വേറൊന്നാണ്. അതിത്തിരി മോശമാ. എന്നാലും പറയാതെ വയ്യല്ലോ ? പടം എടുത്ത് ഇവിടെ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചുപോയില്ലേ ?
ആ പേരാണ് റേപ്പ് സീഡ് (Rape Seed).
ഈ സായിപ്പിനെക്കൊണ്ട് തോറ്റു. ഇത്രേം നല്ല പൂവിനും ചെടിയ്ക്കും ഇടാന്‍ വേറൊരു മാനം മര്യാദേം ഉള്ള പേര് കിട്ടീലേ അതിയാന് ?
————————————————————-
കൂടുതല്‍ വിവരങ്ങള്‍ക്ക്
http://en.wikipedia.org/wiki/Canola