Monthly Archives: May 2009

eyes-005a

ഇതാരുടെ കണ്ണുകള്‍ ?



ലോകപ്രശസ്തനായ ഒരു വ്യക്തിയുടെ കണ്ണുകളാണിത്.

അദ്ദേഹം തന്നെയാണ് കടലാസില്‍ ദ്വാരമുണ്ടാക്കി പൂച്ചയുടെ പടം വരച്ച് മാസ്ക്ക് ഉണ്ടാക്കി അതിനുപിന്നില്‍ ഒളിച്ചിരിക്കുന്നത്. ഇത് ഞാനെടുത്ത പടമല്ല. കാരണം ഈ വ്യക്തി ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഒരു പോസ്റ്റ് കാര്‍ഡിന്റെ രൂപത്തില്‍ ഈ പടം എന്റെ കൈയ്യിലുണ്ട്

ഇതില്‍ക്കൂടുതല്‍ ക്ലൂ വേണമെന്നുള്ളവര്‍ക്ക് വഴിയേ വഴിയേ ക്ലൂ തരാം. ആരാണ് ഈ വ്യക്തി ?
——————————————-
ഉത്തരം കണ്ടുപിടിക്കാന്‍ സന്ധ്യ നടത്തിയ ശ്രമത്തിന് ശേഷം സന്ധ്യയുടെ മെയിലില്‍ നിന്നുള്ള വരികളും ചിത്രസഹിതമുള്ള തെളിവുകളും ഇതാ താഴെയുണ്ട്.
——————————————-


നിരക്ഷരന്‍

ഞാന്‍ എന്റെ ഒന്നരമണിക്കൂര്‍ ഇത് പിക്കാസയുടെ കണ്ണുകളാണോന്ന് അന്വേഷിച്ചുകോണ്ട്, റിസേര്‍ച്ച് ചെയ്തിരിക്കുവാരുന്നു.
നോക്ക് അറ്റാച്ച്മെന്റ്. എനിക്ക് 100% തൃപ്തിയാകാത്തതുകോണ്ട് പൊസ്റ്റുന്നില്ലാ.എന്റെ അഭിപ്രായവ്യത്യാസം എന്താണെന്നു വെച്ചാല്‍, മാസ്കിലെ കണ്ണൂകള്‍ ഇത്തിരി കൂടി റൌണ്ട്, തടിച്ചതാണ്.ഈ ഫോട്ടോയിലെ കണ്ണുകളുടെ താഴ്‌ഭാഗം റൌണ്ടല്ലാ…

ആ പോട്ട്….

വെറുതെ ഒന്നറിയിക്കാം എന്നോര്‍ത്തു…

-സന്ധ്യ
——————————————-
കുറേയധികം മിനക്കെട്ടിട്ടാണെങ്കിലും ഉത്തരത്തില്‍ എത്തിച്ചേര്‍ന്ന അനുപമയ്ക്കും, സന്ധ്യയ്ക്കും അഭിനന്ദനങ്ങള്‍. മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രത്യേകം നന്ദി.