പരിചയക്കാര്‍ക്ക് ആര്‍ക്കെങ്കിലും ഒരു ഒളിമ്പിക്സ് മെഡല്‍ കിട്ടിയിട്ട്, അതൊന്ന് അടുത്ത് നിന്ന് കണ്ടിട്ട്, തൊട്ടുനോക്കി നിര്‍വൃതിയടഞ്ഞിട്ട്,……… എന്നിട്ട് ചത്താലും വേണ്ടീലായിരുന്നു.
(എന്നിട്ട് ഈ ജന്മം ചാകുമെന്ന് തോന്നുന്നില്ല്ല. )
സ്റ്റാംഫോര്‍ഡില്‍ ഒരിടത്ത് പോയാല്‍ ഒരു ഒളിമ്പിക്‍ സ്വര്‍ണ്ണമെഡലും, വെള്ളിമെഡലും കാണാന്‍ പറ്റുമെന്നറിഞ്ഞാണ് അങ്ങോട്ട് വണ്ടി കയറിയത്. സംഭവം ശരിയാണ്. സാധനം കാണുകയും അതിന്റെ കൂടെ നിന്ന് പടം പിടിക്കുകയും ചെയ്തു. ചില്ലുകൂടിനകത്തായിരുന്നതിനാല്‍ തൊട്ടുനോക്കാന്‍ മാത്രം പറ്റിയില്ല. സാരമില്ല അത്രേമെങ്കിലും സാധിച്ചല്ലോ ?!
സ്റ്റാംഫോര്‍ഡിലെ ഒരു പുരാതന പ്രഭുകുടുംബമായ ബര്‍ഗളി ഹൌസിനുള്ളില്‍(Burghley House) നിന്നെടുത്ത ചിത്രം. ലോര്‍ഡ് ബര്‍ഗളി എന്നറിയപ്പെട്ടിരുന്ന ഡേവിഡ് ആറാമനാണ് ഈ ഒളിമ്പിക്സ് മെഡല്‍ ജേതാവ്.