വെനീസില്‍ ചെന്നാല്‍ ഗോണ്ടോളയില്‍ കയറാതെ മടങ്ങാനാവില്ല. അര മണിക്കൂര്‍ ഗോണ്ടോള സവാരിക്ക് 80 യൂറോ (ഏകദേശം 4800 രൂപ) ആണ് ചിലവ്. പക്ഷെ, വെനീസില്‍ പോയി എന്ന തോന്നല്‍ ഉണ്ടാകണമെങ്കില്‍ ഗോണ്ടോളയില്‍ കയറിയേ പറ്റൂ.
80 യൂറോ മുടക്കാന്‍ മടിയുള്ളവര്‍ക്ക് വേണ്ടി ഒരു സൂത്രപ്പണിയുണ്ട്. (നമ്മള്‍ മലയാളികളോടാണോ കളി ?) ആ വിദ്യ അറിയണമെന്നുള്ളവര്‍ 5 യൂറോ വീതം എനിക്ക് മണി ഓര്‍ഡര്‍ ആയിട്ട് അയച്ച് തന്നാല്‍ മതി.