കുടകില്‍ പോകാന്‍ അവസരം കിട്ടിയാല്‍ കുശാല്‍ നഗര്‍ കൂടെ സന്ദര്‍ശിക്കാതെ മടങ്ങിയാല്‍ അതൊരു തീരാനഷ്ടം തന്നെയാണ്. കുശാല്‍ നഗറിലെ ടിബറ്റ് കോളനി തന്നെയാണ് അതിന്റെ പ്രധാന കാരണം. കുറച്ച് നേരം കുശാല്‍ നഗര്‍ വഴിയൊക്കെ കറങ്ങി നടന്നാല്‍ ടിബറ്റില്‍ എവിടെയോ ആണ് ചെന്ന് പെട്ടിരിക്കുന്നതെന്ന തോന്നല്‍ ആര്‍ക്കും ഉണ്ടാകും. അത്രയ്ക്കധികം റ്റിബറ്റുകാരും ലാമമാരുമാണ് കുശാല്‍ നഗറിലെ കോളനികളില്‍ ജീവിക്കുന്നത്.
കുശാല്‍ നഗരിലെ ഗോള്‍ഡന്‍ ടെമ്പിളില്‍ ഇത് ആറാമത്തെ പ്രാവശ്യമാണ് ഞാന്‍ പോകുന്നതെങ്കിലും, ഇത്രയധികം ലാമമാരെ ഒരുമിച്ച് കാണാനായത് ഇപ്പോള്‍ മാത്രമാണ്. കാണാക്കാഴ്ച്ചകളുടെ കൂട്ടത്തിലേക്കിതാ കുശാല്‍ നഗറിലെ ഗോള്‍ഡന്‍ ടെമ്പിളില്‍ നിന്ന് ഒരു ദൃശ്യം.