Monthly Archives: December 2016

വായനാ ലിസ്റ്റ് – 2016


magic book with a landscape

ല്ലാ വർഷവും അവസാനത്തെ ആഴ്ച്ച, അക്കൊല്ലം വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന ഒരു പതിവുണ്ട്. ഓൺലൈനിൽ ഞങ്ങൾ ഒരുപാട് സുഹൃത്തുക്കൾ ഈ പതിവ് തുടർന്ന് പോരുന്നുണ്ടിപ്പോൾ. ഇതുവരെ കേൾക്കുകപോലും ചെയ്യാത്ത പുസ്തകങ്ങളുടെ പേരുകളെങ്കിലും പരിചയപ്പെടാൻ ചിലപ്പോൾ ഇതുപകരിച്ചെന്ന് വരും.

വായിക്കുന്ന പുസ്തകങ്ങളുടെ പേര് അപ്പപ്പോൾ ഒരു ഫയലിൽ എഴുതി വെച്ചുകൊണ്ടാണ് ഈ ലിസ്റ്റ് ഉണ്ടാക്കുന്നത്. വർഷാവസാനം അവിടന്നെടുത്ത് പ്രസിദ്ധീകരിച്ചാൽ മാത്രം മതി. അവസാനം ലിസ്റ്റെടുക്കാൻ പോയാൽ പല പുസ്തകങ്ങളും മറന്നുപോകാനുള്ള സാദ്ധ്യതയെ ഇതൊഴിവാക്കുന്നു.

എല്ലാ വർഷവും അതാത് വർഷം ഉൾക്കൊള്ളിച്ച് ഒരു ഹാഷ് ടാഗ് ഇട്ടാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. ഉദാഹരണത്തിന് ഇക്കൊല്ലം Books_Read_2016 എന്നതാണ് ടാഗ്. അടുത്ത വർഷം 2016 ന് പകരം 2017 ആകുമെന്ന് മാത്രം. ഫേസ്ബുക്കിൽ ഈ ടാഗ് ക്ലിക്ക് ചെയ്യുമ്പോൾ എല്ലാ വായനക്കാരുടെയും വായനാ ലിസ്റ്റുകൾ കാണാമെന്ന സൌകര്യം ഇതുമൂലം ലഭ്യമാകുന്നു.

ഇക്കൊല്ലം ശുഷ്ക്കമായ വായനയായിരുന്നു. ഓട്ടത്തിനും സൈക്കിളിങ്ങിനും മറ്റ് കായിക ഇനങ്ങൾക്കും കലാപരിപാടികൾക്കുമൊക്കെ ഇടം കൊടുത്തപ്പോൾ വായന പിന്നോക്കം പോയി എന്നതാണ് സത്യം. എന്നിരുന്നാലും വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റ് പുറത്തുവിടുന്നു. അടുത്ത വർഷം ഇതിനേക്കാൾ മെച്ചപ്പെട്ട വായന ഉണ്ടാകണമെന്ന ആഗ്രഹത്തോടെ.

1. A passion named life – Dr.Vallath Balakrishnan
2. അപ്പുമാഷ് – ഒരോർമ്മപ്പുസ്തകം
3. തിരുവിതാംകോട്ടെ ഈഴവർ – ഡോ:പൽ‌പ്പു
4. കണ്ണുചിമ്മുമ്പോൾ – രഞ്ജിത്
5. കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ – ദീപാ നിഷാന്ത്
6. പാതിരാ സൂര്യൻ – സിന്ധു കെ.വി.
7. വിശ്വവിഖ്യാത തെറി – എഡിറ്റർ ശ്രീഷമിം
8. തക്കിജ്ജ – ജയചന്ദ്രൻ മൊകേരി
9. കാലം എന്നോട് പറഞ്ഞത് – പി.എസ്.ദേവദത്ത്
10. നദി തിന്നുന്ന ദ്വീപ് – കെ.എ.ബീന
11. കത്തുകൾ കഥ പറഞ്ഞ കാലം – പ്രജിത നമ്പ്യാ‍ർ
12. വാ‍ഴക്കുല – കെ.എം.അന്ത്രു
13. റേക്കി – കെ.എ.ബീന
14. അഷിതയുടെ ഹൈക്കു കവിതകൾ
15. കാബൂളിവാല – രബീന്ദ്രനാഥ ടാഗോർ
16. കോയീന്റെ മുട്ട – നൂറനാട് മോഹൻ
17. പണ്ഡിറ്റ് കറുപ്പൻ – പൂയപ്പിള്ളി തങ്കപ്പൻ
18. The Spy – Paulo Coehlo

———————————————————–
#Books_Read_2015 – വായനാ ലിസ്റ്റ് 2015
#Books_Read_2014 – വായനാ ലിസ്റ്റ് 2014