Monthly Archives: November 2017

തുമാരി സുലു


44

ല്ല ഗുണ്ടുമണി വിദ്യാ ബാലനെ കാണണമെങ്കിൽ ‘തുമാരി സുലു‘ കണ്ടാൽ മതി. കഥയിൽ വലിയ പുതുമയൊന്നും ഇല്ല. ഭാര്യ ജോലിക്ക് പോകാൻ തുടങ്ങുമ്പോൾ ഭർത്താവിന് ഉണ്ടാകുന്ന ഈഗോ അടക്കമുള്ള കുടുംബപ്രശ്നങ്ങൾ നിറഞ്ഞ സിനിമകൾക്ക് ഇന്ത്യൻ സിനിമയോളം തന്നെ പ്രായം കാണും. ഭർത്താവ് ജോലിക്ക് പോകാൻ തുടങ്ങുമ്പോൾ ഭാര്യയ്ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ പ്രമേയമാക്കി Ki & Ka എന്ന ഹിന്ദി സിനിമയും വന്നിരുന്നു ഈയടുത്ത്.

രസകരമായ മുഹൂർത്തങ്ങളുണ്ട്. തീയറ്ററിൽ ഇരുന്ന് മനസ്സറിഞ്ഞ് ചിരിക്കാൻ പറ്റുന്നുണ്ട്. അത്തരം ചിരികൾ പലപ്പോഴായി തീയറ്ററിന്റെ പല ഭാഗത്തുനിന്ന് പൊട്ടുന്നുണ്ടെന്നതും രസകരമാണ്. വലിയ മെലോഡ്രാമയും ആൿഷൻ രംഗങ്ങളുമൊന്നും ഇല്ലാതെ തന്നെ ഒരു റിയലിസ്റ്റിക്ക് എന്റർ‌ടൈനർ എന്ന കടമ സിനിമ നിർവ്വഹിക്കുന്നുണ്ട്. അത്രേം മതിയാകും എനിക്കൊരു സിനിമ ഇഷ്ടപ്പെടാൻ.

ഇന്ത്യയിൽ ഇക്കൊല്ലം ഇറങ്ങിയ എല്ലാ സിനിമയും കണ്ടിട്ടൊന്നുമില്ല. എന്നാലും ചുമ്മാ പറയാമല്ലോ. വിദ്യാ ബാലൻ ഒരു നാഷണൽ അവാർഡോ ഫിലിം ഫെയർ അവാർഡോ വാങ്ങീട്ട് പോയാൽ അതിശയിക്കാനൊന്നുമില്ല.