Monthly Archives: December 2017

2017 ൽ വായിച്ച പുസ്തകങ്ങൾ


Books_Read_2017

ർഷാവസാനമാകുമ്പോൾ അക്കൊല്ലം വായിച്ച പുസ്തകങ്ങളുടെ ഒരു കണക്ക് പ്രസിദ്ധീകരിക്കുന്ന ഏർപ്പാട് ഏതാനും വർഷങ്ങളായി ഓൺലൈൻ സുഹൃത്തുക്കൾക്കിടയിലുണ്ട്. 2017 അവസാനിക്കാൻ ഇനി 4 ദിവസം മാത്രമല്ലേ ബാക്കിയുള്ളൂ. 100 ദിവസം കഥാപാരായണം ചാലഞ്ച് നടക്കുന്നുണ്ട്. അത് പക്ഷേ ഈരണ്ട് കഥകൾ മാത്രമാണ്. മുഴുവൻ പുസ്തകങ്ങൾ കാര്യമായിട്ടൊന്നും വായിക്കാൻ ഇനി സമയം ഉണ്ടാകില്ല എന്നതുകൊണ്ട് ഇക്കൊല്ലത്തെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

1. യന്ത്രലോചനം – സുസ്‌മേഷ് ചന്ദ്രോത്ത്
2. പെരിയാർ:പുഴയും ജീവനും വീണ്ടെടുക്കാം – ഡോ:ജി.ഡി.മാർട്ടിൻ
3. ഓർമ്മയുടെ ഭൂപടം – വിനോദ് കോട്ടയിൽ
4. അമ്മക്കുട്ടിയുടെ ലോകം – കെ.എ.ബീന
5. വിലാപയാത്ര – എം.ടി.വാസുദേവൻ‌നായർ
6. നിളയുടെ തീരങ്ങളിലൂടെ – ആലങ്കോട് ലീലാകൃഷ്ണൻ
7. രതിയുടെ മന്ദാരങ്ങൾ – (75 രതിക്കഥാ സമാഹാരം)
8. മണിച്ചിത്രത്താഴും മറ്റ് ഓർമ്മകളും – ഫാസിൽ
9. കേരള ചരിത്രത്തിലെ 10 കള്ളക്കഥകൾ – എം.ജി.എസ്.നാരായണൻ
10. ക്രിസോസ്റ്റം പറഞ്ഞ നർമ്മ കഥകൾ – മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത.
11. തിരുഫലിതങ്ങൾ – മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത
12. കുട്ടിക്കാലം: മലയാളി ജീവിച്ച ബാല്യങ്ങൾ – കെ.എ.ബീന
13. ഹിമാലയൻ ഗോത്രകഥകൾ – പി.ജി.രാജേന്ദ്രൻ
14. നാളന്ദ – തക്ഷശില – വേലായുധൻ പണിക്കശ്ശേരി
15. കവളപ്പാറ – ചരിത്രവും പൈതൃകവും – ഒ.പി.ബാലകൃഷ്ണൻ
16. ജുവൈരിയ സലാം – നാവിലെ കറുത്ത പുള്ളി
17. ആമിനക്കുട്ടിയുടെ ആവലാതികൾ – പി.രാധാകൃഷ്ണൻ
18. ഗൌരീനന്ദനം – ശ്രീദേവി
19. തുമ്മാരുകുടി കഥകൾ – ഡോ: മുരളി തുമ്മാരുകുടി.
20. പാരിതോഷികം – മാധവിക്കുട്ടി
21. 56 – യു.നന്ദകുമാർ
22. പൌർണമി – എസ്.കെ.പൊറ്റക്കാട്

വർഷാവർഷം വായന കീഴ്പ്പോട്ട് പോകുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. 50 പുസ്തകങ്ങൾ വരെ വായിച്ചിരുന്നത് മുൻപൊക്കെ. 100 ദിവസം ചാലഞ്ച് നടക്കുന്നതുകൊണ്ട് കുറേയെങ്കിലും പുരോഗതി ഉണ്ടായി. അക്കൂട്ടത്തിൽ ബാക്കിയായ കഥകൾ വായിച്ച് തീർത്ത് അടുത്തകൊല്ലമെങ്കിലും കൂടുതൽ പുസ്തകങ്ങൾ വായിക്കണമെന്ന് ആഗ്രഹിച്ചാൽ അതൊരു ന്യൂയർ റെസല്യൂഷനായി കണക്കാക്കരുതെന്ന് അപേക്ഷ.

#Books_Read_2017

2016 ൽ വായിച്ച പുസ്തകങ്ങൾ
2015 ൽ വായിച്ച പുസ്തകങ്ങൾ
2014 ൽ വായിച്ച പുസ്തകങ്ങൾ