വർഷം അവസാനിക്കാൻ ഇനി 11 ദിനങ്ങൾ മാത്രം. എല്ലാ വർഷാവസാനവും അക്കൊല്ലം വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന പതിവുണ്ട്. ഇനിയുള്ള പതിനൊന്ന് ദിവസങ്ങളിൽ നല്ല തിരക്കുള്ളതിനാൽ കൂടുതൽ വായനയ്ക്ക് സാദ്ധ്യതയില്ലെന്ന് മനസ്സിലാക്കി ഇക്കൊല്ലത്തെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു.
എന്റെ യാത്രാവിവരങ്ങൾ മോഷ്ടിച്ച് കാരൂർ സോമൻ എന്ന മലയാളം കണ്ട ഏറ്റവും വലിയ സാഹിത്യചോരൻ പ്രമുഖ പ്രസാധകരായ മാതൃഭൂമി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എന്നീ പ്രസാധകർ വഴി പുസ്തകങ്ങൾ ഇറക്കിയത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ട്, ആ സാഹിത്യമോഷ്ടാവിന്റെ പിന്നാലെയായിരുന്നു 2018ലെ വായന തുടങ്ങിവെച്ചത്. അയാളുടെ 7 പുസ്തകങ്ങൾ വായിച്ചപ്പോൾ അതിൽ 5 എണ്ണവും സമ്പൂർണ്ണ കോപ്പിയടികളായതുകൊണ്ട് നല്ല ലേഖനങ്ങളും വിവരണങ്ങളും വായിക്കാനായി. പിന്നീടയാൾ സ്വയം എഴുതിയ ചിലത് ഓൺലൈനിൽ വായിക്കാൻ സാധിച്ചപ്പോളാണ് എത്ര വികലമായാണ് അക്ഷരങ്ങളെ അയാൾ ഉപയോഗിക്കുന്നതെന്നും തൻമൂലം സാഹിത്യത്തെ മലീമസമാക്കുന്നതെന്നും മനസ്സിലാക്കാൻ കഴിഞ്ഞത്. കോപ്പിയടിക്കാരനാനെന്ന് ബോദ്ധ്യപ്പെട്ട് കേരള ഭാഷാ ഇൻസ്റ്റിട്ട്യൂട്ട് കാരൂർ സോമനെ കരിമ്പട്ടികയിൽപ്പെടുത്തി പത്രക്കുറിപ്പ് ഇറക്കിയതിനാൽ അയാളെ കാരൂർ സോമൻ എന്നതിന് പകരം കരിമ്പട്ടിക സോമൻ* എന്ന് സൂചിപ്പിക്കുന്നതാവും അഭികാമ്യം.
കഴിഞ്ഞ വർഷം ഓൺലൈൻ സുഹൃത്തുക്കൾക്കൊപ്പം നടത്തിയ ‘100 ദിവസം കഥാ വായനാ ചാലഞ്ച്‘ ഇല്ലായിരുന്നെങ്കിൽ വായന മുഴുവൻ കരിമ്പട്ടിക സോമൻ* കോപ്പിയടിച്ച പുസ്തകങ്ങളിലേക്ക് ഒതുങ്ങിപ്പോകുമായിരുന്നു. ഇനി പുസ്തകങ്ങളുടെ ലിസ്റ്റിലേക്ക്.
1. സ്പെയിൻ:കാളപ്പോരിന്റെ നാട്ടിൽ – കാരൂർ സോമൻ*
2. ചന്ദ്രയാൻ – കാരൂർ സോമൻ*
3. മംഗൾയാൻ – കാരൂർ സോമൻ*
4. കടലാസ് – കാരൂർ സോമൻ*
5. കളിക്കളം: ലണ്ടൻ ഒളിമ്പിൿസ് – കാരൂർ സോമൻ*
6. ഫ്രാൻസ്: കാൽപ്പനികതയുടെ കവാടം – കാരൂർ സോമൻ*
7. കേരള ടൂറിസം & ഹോസ്പിറ്റാലിറ്റി – കാരൂർ സോമൻ*
8. ഓജോ ബോർഡ് – അഖിൽ പി.ധർമ്മജൻ
9. ഫേൺഹിൽ രണ്ടു സന്യാസിനികൾക്കയച്ച കത്തുകൾ – നിത്യ ചൈതന്യയതി.
10. സാഹിത്യം അഭിമുഖം നിൽക്കുമ്പോൾ – സന്ദീപ് സലിം.
11. അരുന്ധതിയുടെ വെളിപാടു പുസ്തകം – മാനസിദേവി
12. അതെന്റെ ഹൃദയമായിരുന്നു (പ്രണയമൊഴികൾ) – റീമ കല്ലിങ്കൽ, ആഷിക്ക് അബു.
13. മലയാളി മറക്കാത്ത സിനിമാ ഡയലോഗുകൾ – ബിപിൻ ചന്ദ്രൻ
14. ഒരു ഗോത്രത്തിന്റെ കൊതികൾ – കുമാരി ദാമോദർ
15. സൂചിയും നൂലും – ഇന്ദ്രൻസ് / ഷംസുദ്ദീൻ കുട്ടോത്ത്
16. ഓർമ്മയിലെ വസന്തം – അമൃത എസ്.
17. സ്വർണ്ണഞാവൽപ്പഴങ്ങൾ – സിപ്പി പള്ളിപ്പുറം
18. മായ – വി.ആർ.സുധീഷ്
19. ആറന്മുള വള്ളസദ്യ – വിജയശ്രീ വാസൻ
20. സഹോദരൻ അയ്യപ്പൻ – സി.കെ.ഗംഗാധരൻ
21. എന്റെ ആണുങ്ങൾ – നളിനി ജമീല
22. ചാണക്യദർശനം – ദ്രോണാചാര്യ പബ്ലിക്കേഷൻസ്
23. ഒളിമ്പിൿസിന്റെ കഥ – സനിൽ പി.തോമസ്
24. ഭബ്ബടലക്ഷനും പമ്പരവിഡ്ഢിയും – ഗോപിനാഥ് മാവുങ്കൽ
25. പാപി – എസ്.ശിവദാസ്
26. 111 ബാലകഥകൾ – ജോർജ്ജ് ഇമ്മട്ടി
27. ഹിപ്പികളുടെ ലോകം – ക്യാപ്റ്റൻ കൊളാബാവാല
28. 83 ലെ തിരഞ്ഞെടുത്ത കഥകൾ
29. 1980 ലെ തിരഞ്ഞെടുത്ത കഥകൾ
30. പതിനൊന്നു കഥകൾ തന്നെ
31. 85 ലെ തിരഞ്ഞെടുത്ത കഥകൾ
32. പതിനൊന്നു കഥകൾ വീണ്ടും
#Books_Read_2018
2017 ൽ വായിച്ച പുസ്തകങ്ങൾ
2016 ൽ വായിച്ച പുസ്തകങ്ങൾ
2015 ൽ വായിച്ച പുസ്തകങ്ങൾ
2014 ൽ വായിച്ച പുസ്തകങ്ങൾ