Yearly Archives: 2019

2019 വായിച്ച പുസ്തകങ്ങൾ ?!


താത് വർഷങ്ങളിൽ വായിച്ച പുസ്തകങ്ങളുടെ പേര്/കണക്ക് വിവരങ്ങൾ വർഷാവസാനം പ്രസിദ്ധീകരിക്കുന്ന ഒരു ഏർപ്പാടുണ്ട് സൈബറിടത്തിൽ. അങ്ങനെയൊരു പരിപാടിക്ക് തുടക്കമിട്ടത് ഞാനാണ് (ഞാനല്ലെങ്കിൽ മാപ്പാക്കുക) എന്നാണ് തോന്നുന്നത്.

പല സുഹൃത്തുക്കൾക്കും അത് വ്യത്യസ്തമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെന്ന് പോകെപ്പോകെ മനസ്സിലാക്കാൻ ഇടയായി. പുറത്തുപറയാൻ കൊള്ളാത്ത ചില ബുദ്ധിമുട്ടുകൾ ഇക്കാരണത്താൽ എനിക്കുമുണ്ടായിട്ടുണ്ട്.

ആയതിനാൽ ഈ വർഷം മുതൽ അങ്ങനെയൊരു ഏർപ്പാടിൽ നിന്ന് പിന്തിരിയുകയാണ്. മറ്റാർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കുകയോ ഇതിന്റെ പേരിൽ നിരാശ വളർത്തുകയോ എന്റെ ഉദ്ദേശമായിരുന്നില്ല. വായന ഒരു സ്വകാര്യ സന്തോഷമായി തുടർന്ന് കൊണ്ടുപോകുന്നതാണ്.

2018 ൽ വായിച്ച പുസ്തകങ്ങൾ
2017 ൽ വായിച്ച പുസ്തകങ്ങൾ
2016 ൽ വായിച്ച പുസ്തകങ്ങൾ
2015 ൽ വായിച്ച പുസ്തകങ്ങൾ
2014 ൽ വായിച്ച പുസ്തകങ്ങൾ

#Books_Read_2019