Monthly Archives: March 2019

വാർത്തേം കമന്റും – (പരമ്പര 63)


63

വാർത്ത 1:- അധികാരത്തിലെത്തിയാൽ പാവപ്പെട്ടവർക്ക് മിനിമം വരുമാനം ഉറപ്പാക്കുമെന്ന് രാഹുൽ ഗാന്ധി.
കമന്റ് 1:- പാവപ്പെട്ടവരാണ് എന്നും പാർട്ടിക്കാരുടെ പിടിവള്ളി എന്നതുകൊണ്ട്, കുറച്ച് പാവപ്പെട്ടവരെ പാവപ്പെട്ടവരാക്കിത്തന്നെ നിലനിർത്തണേ.

വാർത്ത 2:- ശിക്ഷ നിർത്തിവെക്കാൻ ടി.പി.വധക്കേസ് പ്രതി ടി.പി.കുഞ്ഞനന്തൻ ഹൈക്കോടതിയിൽ.
കമന്റ് 2:- ഇരുപത്തിയൊൻപത് മാസത്തിൽ 219 ദിവസം പരോൾ കിട്ടിയിട്ടും പോര എന്ന് സാ‍രം.

വാർത്ത 3:- 2019 ൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ സി.എന്‍.എന്‍ ട്രാവല്‍ പട്ടികയിൽ കേരളവും.
കമന്റ് 3:- ലോകത്തെങ്ങുമില്ലാത്ത ഹർത്താൽ എന്ന മനോഹരമായ ആചാരം പരിഗണിച്ചായിരിക്കും.

വാർത്ത 4:- ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്ന് പാക് ഭരണകൂടം.
കമന്റ് 4:- ഏറ്റെടുക്കുകയോ ? എന്നിട്ട് അവരുടെ പ്രവർത്തനങ്ങൾ പാക്ക് ഭരണകൂടം നടത്തുമോ ? ഇപ്പറഞ്ഞ ആസ്ഥാനം നശിപ്പിച്ച് കളയാൻ വയ്യ അല്ലേ ?

വാർത്ത 5:- സൗദി കിരീടാവകാശിക്ക് സ്വര്‍ണം പൂശിയ തോക്ക് സമ്മാനിച്ച്‌ പാകിസ്ഥാൻ
കമന്റ് 5:- കൈവശം ധാരാളമായിട്ടുള്ള സാധനമല്ലേ സമ്മാനമായി നൽകാനാവൂ.

വാർത്ത 6:- ഇന്ധനവില വളരെക്കൂടുതല്‍; അത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് കേന്ദ്രമന്തി നിതിൻ ഗഡ്കരി.
കമനറ്റ് 6:- തിരഞ്ഞെടുപ്പ് പടിവാതുക്കൽ എത്തിയപ്പോളെങ്കിലും മന്ത്രിക്ക് ബോധോദയം ഉണ്ടായതിൽ സന്തോഷം.

വാർത്ത 7:- രാജ്യത്തെ ജനങ്ങളുടെ മൂത്രം ശേഖരിച്ചാൽ യൂറിയ ഇറക്കുമതി നിർത്താമെന്ന് മന്ത്രി ഗഡ്കരി.
കമന്റ് 7:- പുരോഗതിയുണ്ട്. ഭരണം തീരുന്നതിന് തൊട്ട് മുൻപെങ്കിലും ഗോമൂത്രത്തിൽ നിന്ന് മനുഷ്യരുടെ മൂത്രത്തിലേക്ക് കടന്നല്ലോ.

വാർത്ത 8:- ഒരേയൊരു തവണ വരുന്ന മരണത്തെ പേടിക്കുന്നതെന്തിനെന്ന് മേജർ രവി.
കമന്റ് 8:- ഞങ്ങളീ പട്ടാളത്തിൽ മേജറ് പോയിട്ട് കുശിനിക്കാരനായിട്ട് പോലും പണിയൊന്നും എടുക്കാത്തതുകൊണ്ടുള്ള ഭയമാണ് മേജറേ.

വാർത്ത 9:- രാജ്യത്ത് 9.23 കോടി കക്കൂസുകള്‍ നിര്‍മിച്ചതായി അരുണ്‍ജെയ്റ്റ്‌ലി.
കമന്റ് 9:- കക്കൂസിൽ കൈവിഷം അകത്തു ചെന്ന മറ്റൊരു സർക്കാർ നാളിതുവരെ ഇന്ത്യ ഭരിച്ചിട്ടില്ല.

വാർത്ത 10:- പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് പി.സി. ജോര്‍ജ്: 20 മണ്ഡലങ്ങളിലും ജനപക്ഷത്തിന് സ്ഥാനാര്‍ഥികള്‍.
വാർത്ത 10:- ഒരു രാഷ്ട്രീയഭിക്ഷാംദേഹിയുടെ വ്യഥകൾ ആരറിവൂ.