Monthly Archives: June 2020

വാർത്തേം കമന്റും – (പരമ്പര 75)


75
വാർത്ത 1:- പന്തില്‍ തുപ്പല്‍ പുരട്ടുന്നത് വിലക്കിയത് വിക്കറ്റ് കീപ്പര്‍മാര്‍ക്ക് ഗുണം ചെയ്യുമെന്ന് സഞ്ജു സാംസണ്‍.
കമന്റ് 1:- തുപ്പി തോൽപ്പിക്കുന്ന കലാകായിക പരിപാടികൾ അരങ്ങൊഴിയുന്നു.

വാർത്ത 2:- സിദ്ദു ആം ആദ്മി പാര്‍ട്ടിയിലേക്ക്; സ്വാഗതം ചെയ്ത് കെജ്‌രിവാള്‍.
കമന്റ് 2:- കോൺഗ്രസ്സിനേയും ബിജെബിയേയും നന്നാക്കിയ സ്ഥിതിക്ക് ഇനി ആപ്പിനെക്കൂടെ നന്നാക്കിയിട്ട് തന്നെ ബാക്കി കാര്യം.

വാർത്ത 3:- ഒരേ സമയം 25 സ്‌കൂളുകളില്‍ ജോലി: ഒരു വര്‍ഷം സമ്പാദിച്ചത് ഒരുകോടി, അദ്ധ്യാപികയ്‌ക്കെതിരെ അന്വേഷണം.
കമന്റ് 3:- മൾട്ടി ടാസ്ക്കിങ്ങ് കണ്ട് പഠിക്കൂ മനുഷ്യന്മാരേ.

വാർത്ത 4:- രോഗമുക്തി നല്‍കാന്‍ കൈയില്‍ ചുംബിക്കുന്ന മദ്ധ്യപ്രദേശിലെ ആള്‍ദൈവം കോവിഡ് ബാധിച്ച് മരിച്ചു.
കമന്റ് 4:- ദൈവം പോലും കടയടച്ച് പോയിടത്ത് എന്തോന്ന് ആൾദൈവങ്ങൾ.

വാർത്ത 5:- ആവശ്യക്കാരില്ല: ബദാം, കശുവണ്ടി ഉള്‍പ്പടെയുള്ള ഉണക്കപ്പഴങ്ങളുടെ വില കുത്തനെഇടിഞ്ഞു.
കമന്റ് 5:- ഉണക്കപ്പോക്കറ്റ് വെച്ച് വാങ്ങാൻ പറ്റുന്ന ഒന്നല്ലല്ലോ ഉണക്കപ്പഴങ്ങൾ.

വാർത്ത 6:- ടോയ്‌ലറ്റ് ഫ്ളഷ് ചെയ്യുമ്പോള്‍ അന്തരീക്ഷത്തില്‍ കോവിഡ് വൈറസ് പടരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്‌.
കമന്റ് 6:- കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് അപ്പിയിടുന്ന കാര്യം പോലും പരുങ്ങലിൽ ആകുകയാണ്.

വാർത്ത 7:- തിരിച്ചുവരവിലെ ആദ്യ ഓവര്‍ തന്നെ മെയ്‌ഡനാക്കാണമെന്നാണ് ആഗ്രഹമെന്ന് ശ്രീശാന്ത്.
കമന്റ് 7:- ഇത്രയും കാലം പുറത്തിരുന്നിട്ടും യാതൊരു മാറ്റവുമില്ല.

വാർത്ത 8:- വെന്റിലേറ്ററിന്റെ പ്ലഗഴിച്ച് എയര്‍കൂളര്‍ ഘടിപ്പിച്ചു; ഐസോലേഷന്‍ വാര്‍ഡിലെ രോഗി മരിച്ചു.
കമന്റ് 8:- കൊറോണ തോറ്റ് പോയ നിമിഷം.

വാർത്ത 9:-  ഇന്ത്യയെ വിശ്വഗുരുവാക്കിയത് പശുവും ഗംഗയും ഗീതയും – യു.പി.മന്ത്രി ലക്ഷ്മി നാരായൺ.
കമന്റ് 9:- പശു വിശേഷം ഒന്നും കേൾക്കാത്തതുകൊണ്ട് വിഷമിച്ചിരിക്കുകയായിരുന്നു.

വാർത്ത 10:- രാഷ്ട്രീയ യുദ്ധത്തിന് സൈബർ ക്വട്ടേഷൻ; അജൻഡ നിശ്ചയിച്ച് പി.ആർ. ഏജൻസികൾ.
കമന്റ് 10:- കോവിഡ് കാലത്ത് പോലും ജോലിസാദ്ധ്യത കുത്തനെ ഉയർത്തിയ കക്ഷിരാഷ്ട്രീയക്കാർക്ക് അഭിവാദ്യങ്ങൾ.