Monthly Archives: October 2020

വാർത്തേം കമന്റും – (പരമ്പര 79)


79
വാർത്ത 1:-  തോല്‍വിയുണ്ടായാല്‍ സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പുനല്‍കാനാവില്ലെന്ന് ട്രംപ്.
കമന്റ് 1:- അലമ്പുണ്ടാക്കിയിരിക്കും എന്ന് മൂന്നരത്തരം.

വാർത്ത 2:- കൊളളയടിക്കപ്പെട്ട ശിലാഫലകം ഇറാഖിന് തിരികെ നല്‍കാന്‍ ബ്രിട്ടന്‍: പഴക്കം 4000 വര്‍ഷം.
കമന്റ് 2:- അക്കൂട്ടത്തിൽ ഇന്ത്യയിൽ നിന്ന് മോഷ്ടിച്ച കോഹിനൂർ രത്നത്തിന്റെ കാര്യം കൂടെ പരിഗണിക്കാമോ ?

വാർത്ത 3:- ഭാര്യയെ മര്‍ദ്ദിച്ചത് കുറ്റമല്ല, കുടുംബവഴക്കിന്റെ ഭാഗമെന്ന് മദ്ധ്യപ്രദേശ് ഡിജിപിയുടെ ന്യായീകരണം.
കമന്റ് 3:- ഡിജിപി ഇടുമ്പോൾ ബർബുഡ. മറ്റുള്ളവർ ഇട്ടാൽ വള്ളിക്കളസം.

വാർത്ത 4:- തിയേറ്ററുകള്‍ തുറന്നേക്കും; അണ്‍ലോക്ക് 5-ല്‍ പ്രതീക്ഷിക്കാവുന്ന ഇളവുകള്‍.
കമന്റ് 4:- ഹൌസ് ഫുൾ ഓഫ് കൊറോണ എന്നൊരു ബോർഡ് കൂടെ കരുതിക്കോളൂ.

വാർത്ത 5:- ശിവസേന എന്‍ഡിഎയിലേക്ക് തിരിച്ചുവരണം, അവരില്ലെങ്കില്‍ ശരത് പവാര്‍ വരണം- അത്താവലെ.
കമന്റ് 5:- കോൺഗ്രസ്സ് വന്നാലും മതിയോ ?

വാർത്ത 6:- വരുന്ന തിരഞ്ഞെടുപ്പിൽ എം.പി.മാർക്ക് എം.എൽ.എ.മാരാകണം.
കമന്റ് 6:- ഒരേ സമയം എം.പി.യും എം.എൽ.എ.യും പഞ്ചായത്ത് പ്രസിഡന്റുമാകാനുള്ള നിയമനിർമ്മാണം കൊണ്ടുവരണം ഹേ. ജനങ്ങളുടെ നികുതിപ്പണം ബൈ ഇലക്ഷനുകൾക്ക് വേണ്ടി ചിലവാക്കുന്നതിലും ഭേദമാണത്.

വാർത്ത 7:- സഞ്ജു ഇന്ത്യക്ക് വേണ്ടി കളിക്കാത്തതില്‍ അദ്ഭുതം പ്രകടിപ്പിച്ച് ഇതിഹാസതാരം ഷെയ്ന്‍ വോണ്‍.
കമന്റ് 7:- ഷെയ്ൻ വോൺ പറഞ്ഞതുകൊണ്ട് മാത്രം ടീമിൽ എടുത്തിരിക്കുന്നു.

വാർത്ത 8:- കിടപ്പാടം ഇല്ലാതാക്കരുതെന്ന് പറഞ്ഞ് കത്തയച്ച നീതുമോളെ വഴിവക്കില്‍ കാത്തുനിന്ന് MLA അനില്‍ അക്കരയും MP രമ്യ ഹരിദാസും. നീതുമോൾ വന്നില്ല.
കമന്റ് 8:- എന്തോന്നാണിത് അക്കര എം.എൽ.എ.സാറേ. ഒരു ക്യാപ്‌സൂൾ കത്ത് ഇത്രയ്ക്കൊക്കെ സീരിയസ്സ് ആക്കാമോ ?

വാർത്ത 9:- ഏഴ് തവണ ചോദിച്ചു; കേസ് ഡയറി കിട്ടിയില്ല: പെരിയ കേസില്‍ സമന്‍സുമായി സിബിഐയുടെ അസാധാരണ നീക്കം.
കമന്റ് 9:- മടിയിൽ കനമില്ലാത്തവർ ഉപ്പ് തിന്നതിന് ശേഷം വെള്ളം കുടിക്കുന്ന തിരക്കിനിടയിൽ രേഖകൾ കൊടുക്കാൻ സമയം കിട്ടണ്ടേ ?

വാർത്ത 10:-  വിള്ളൽ വീണ പാലം പരിശോധിക്കാനെത്തിയ എം.എൽ.എ. രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
കമന്റ് 10:- സ്വന്തം ഗണത്തിലുള്ളവർ കൈയിട്ട് വാരി ഉണ്ടാക്കിയ പാലത്തിന്റെ വിള്ളൽ പരിശോധിക്കാൻ പോയ MLA യ്ക്ക് ധീരതയ്ക്കുള്ള അവാർഡ് നൽകണം.