Monthly Archives: January 2021

വാർത്തേം കമന്റും – (പരമ്പര 83)


83
വാർത്ത 1:-  കാര്‍ രഹിത, റോഡ് രഹിത നഗര പദ്ധതിയുമായി സൗദി അറേബ്യ.
കമന്റ് 1:- റോഡ് രഹിത, ഒരു വീട്ടിൽ രണ്ട് കാർ പദ്ധതി കേരളത്തിൽ മുന്നേ നടപ്പിലാക്കിയതാണ്.

വാർത്ത 2:- കാപ്പിറ്റളിൽ കലാപം; ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചു, വീഡിയോ എഫ് ബി നീക്കി.
കമന്റ് 2:- നാണക്കേടുകൾ ഏറ്റുവാങ്ങാൻ മൈ പ്രണ്ടിന്റെ ജീവിതം പിന്നെയും ബാക്കി.

വാർത്ത 3:- പശുവിനെ കശാപ്പുചെയ്താല്‍ ഭൂകമ്പം; നാടന്‍ പശുവിന്റെ പാലില്‍ സ്വര്‍ണം – പശുശാസ്ത്ര പരീക്ഷ സിലബസ് വിശേഷങ്ങൾ ഇങ്ങനെ പോകുന്നു.
കമന്റ് 3:-  പശു സിലബസ്സിന് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഇന്ത്യ.

വാർത്ത 4:- അനില്‍ അംബാനിയുടെ അക്കൗണ്ടുകള്‍ ‘തട്ടിപ്പ്’ വിഭാഗത്തില്‍പ്പെടുത്തി എസ്ബിഐ.
കമന്റ് 4:- എങ്ങനെ കഴിഞ്ഞിരുന്ന കൊച്ചനാണ് !

വാർത്ത 5:- കാപ്പിറ്റൽ പ്രതിഷേധത്തിനിടെ ഇന്ത്യന്‍ പതാകയുമായെത്തിയത്‌ മലയാളി.
കമന്റ് 5:- ഒരു മലയാളി എല്ലായിടത്തും ഉണ്ടാകുമെന്നാണല്ലോ.

വാർത്ത 6:- പ്രണയത്തില്‍ വഞ്ചന പാടില്ല; രണ്ട് കാമുകിമാരേയും ഒരുമിച്ച് താലികെട്ടി ഇരുപത്തിനാലുകാരന്‍.
കമന്റ് 6:- പ്രണയത്തിന് കണ്ണും കാതും മൂക്കും ഇല്ലെങ്കിലും ഡബിൾ റോൾ തീർച്ചയായും ഉണ്ട്.

വാർത്ത 7:- കറക്കത്തിന് വേഗത കൂട്ടി ഭൂമി, ദിവസം 24 മണിക്കൂറില്ലെന്ന് ശാസ്ത്രലോകം.
കമന്റ് 7:- കറങ്ങുന്ന വഴിയും മാറിയിട്ടുണ്ടെന്ന് സംശയമുണ്ട്.

വാർത്ത 8:- സക്കീര്‍ ഹുസൈനെ സിപിഎം തിരിച്ചെടുത്തു, നടപടി നേരിട്ടത് അനധികൃത സ്വത്ത് സമ്പാദനത്തിന്.
കമന്റ് 8:-  അധിക സ്വത്ത് മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണോ അതോ പാർട്ടി ഫണ്ടിലേക്കാണോ കൈമാറിയത് ?

വാർത്ത 9:- സിനിമയില്‍ മദ്യപാന – പുകവലി രംഗങ്ങള്‍ വേണ്ടെന്ന് ശുപാര്‍ശ.
കമന്റ് 9:- സിനിമയും നാടകവുമൊക്കെ പൊതുസമൂഹത്തിന്റെ പരിച്ഛേദമാണെന്ന് മറക്കുന്ന പുംഗവന്മാർ.

വാർത്ത 10:-  സിനിമാ തിയേറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കും, വൈദ്യുതി ബില്ലില്‍ ഇളവ്.
കമന്റ് 10:-  എടുത്ത് വെച്ച് കളിക്കാൻ സിനിമ മാത്രം ഇല്ല.