Monthly Archives: January 2021

വാർത്തേം കമന്റും – (പരമ്പര 82)


82
വാർത്ത 1:-  കോവിഡ് രോഗികളുമായി സമ്പര്‍ക്കം. ശബരിമല മേല്‍ശാന്തി ക്വാറന്റീനില്‍.
കമന്റ് 1:- സമ്പർക്കത്തിലായിരുന്ന അയ്യപ്പനും ക്വാറന്റൈയിനിൽ പോകണ്ടേ ?

വാർത്ത 2:- ലോക അതിസമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനി ആദ്യപത്തിന് പുറത്ത്.
കമന്റ് 2:- ഇദ്ദേഹം വീണ്ടും പത്തിനകത്താകാൻ ഇന്ത്യക്കാർ എന്തെല്ലാം സഹിക്കേണ്ടി വരുമോ എന്തോ ?

വാർത്ത 3:- താൽപ്പര്യപത്രം ക്ഷണിച്ചു: ഷിപ്പിങ്ങ് കോർപ്പറേഷനും വിൽപ്പനയ്ക്ക്.
കമന്റ് 3:- ശേഷമെന്തുണ്ട് വിൽക്കാതെ ബാക്കി ചൌക്കീദാർ ?

വാർത്ത 4:- രാജ്യത്ത് 20 പേർക്ക് ജനിതക മാറ്റം വന്ന കോവിഡ്; 14 പേര്‍ക്ക് ഇന്ന് സ്ഥിരീകരിച്ചു.
കമന്റ് 4:- 2020 തന്നെയായിരുന്നു ഭേദം എന്ന് പറയിപ്പിക്കുമോ ?

വാർത്ത 5:- യു.പി. വിദ്വേഷ രാഷ്ട്രീയത്തിന്റെ കേന്ദ്രമായി- ആദിത്യനാഥിന് 104 മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ കത്ത്.
കമന്റ് 5:- ഇത്രയും നല്ല ഭരണം കാഴ്ച്ച വെച്ച ഒരാൾക്കെതിരെ പല്ലുകൊഴിഞ്ഞ ഐ.എ.എസ്സുകാർ രാഷ്ട്രീയം കളിക്കരുത്.

വാർത്ത 6:- രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല; പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി.
കമന്റ് 6:- അണ്ണൻ കഷ്‌ടിച്ച് കയ്‌ച്ചിലായി.

വാർത്ത 7:- താജ്‌മഹലില്‍ കാവിക്കൊടി വീശിയ നാല് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
കമന്റ് 7:- ബാബറി മസ്‌ജിദിന് ശേഷം എന്ന ചോദ്യത്തിന് ഉത്തരമായി.

വാർത്ത 8:- വാക്‌സിന്‍ ലഭ്യമാക്കാൻ ഒരുമിച്ച് നീങ്ങും;പ്രസ്താവനയുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും.
കമന്റ് 8:- ആർത്തി വേണ്ട; വീതിച്ചെടുക്കാമെന്ന് തീരുമാനമായി.

വാർത്ത 9:- മദ്യവില കൂട്ടണമെന്ന് ബെവ്‌കോ: സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.
കമന്റ് 9:- വിലയെത്ര കൂട്ടിയാലും അളവിൽ കുറയാതെ കുടിച്ച് സർക്കാരിനെ സംരക്ഷിക്കുന്ന കുടിയന്മാരാണ് ഹീറോസ്.

വാർത്ത 10:- പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു, ജാഗ്രതാ നിര്‍ദേശം.
കമന്റ് 10:- പക്ഷികൾ ജാഗ്രതൈ. കൂട്ടത്തോടെ കൊന്നൊടുക്കാൻ വരുന്നുണ്ടൊരു കൂട്ടർ.