Monthly Archives: July 2021

ചക്കദിനാശംസകൾ !!


33
ന്ന് ജൂലായ് 4 അന്താരാഷ്ട്ര ചക്കദിനം!!

അക്ഷരാഭ്യാസമില്ലെങ്കിലും, വർഷത്തിൽ ഏതൊരു ദിവസവും ചക്ക തിന്നാനുള്ള സാങ്കേതികവിദ്യ* സ്വായത്തമാക്കിയ എനിക്ക്, ഈ ദിവസത്തിൽ പ്രത്യേകിച്ച് ഉൾപ്പുളകമൊന്നും തോന്നുന്നില്ല. എന്നാലും പ്രാതലിനൊപ്പം വരിക്കച്ചക്കയും സിന്ദൂര വരിക്കയും ഭേഷായിട്ട് തന്നെ സേവിച്ചു.(ചിത്രം 3&4).

രാവിലെ മുതൽ ഫോണിൽ വിളിച്ചും മെസ്സേജുകൾ അയച്ചും ടാഗ് ചെയ്തും ചക്കദിനാശംസകൾ അറിയിച്ച എല്ലാ സുഹൃത്തുക്കളേയും തിരിച്ച് ആശംസിക്കേണ്ട ഉത്തരവാദിത്വം ഈ പോസ്റ്റിലൂടെ നിർവ്വഹിക്കുന്നു. എല്ലാവർക്കും അന്താരാഷ്ട്ര ചക്ക ദിനാശംസകൾ