Monthly Archives: December 2022

വാർത്തേം കമന്റും – (പരമ്പര 108)


108
വാർത്ത 1:- വിവാഹത്തിന് ആളുകള്‍ ഇടിച്ചുകയറി, വന്‍തിരക്ക്; സദ്യയ്ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി വീട്ടുകാര്‍.
കമൻ്റ് 1:- ആധാർ കാർഡും ക്ഷണക്കത്തും തമ്മിൽ ബന്ധിപ്പിക്കണ്ടേ ?

വാർത്ത 2:- സ്വച്ഛ് ഭാരത് പദ്ധതി; ഒരേ മുറിയില്‍ രണ്ട് ക്ലോസറ്റ്,നിര്‍മിച്ച കരാറുകാരനെ തപ്പിയിറങ്ങി നാട്ടുകാര്‍.
കമൻ്റ് 2:- നാട്ടുകാരുടെ കൈയിൽ പെട്ടാൽ അപ്പിയിട്ട് വശം കെടാനുള്ള സാദ്ധ്യതയുണ്ട്.

വാർത്ത 3:- ‘മുന്‍ നേതാവിനെ ഗസ്റ്റ് അധ്യാപകനാക്കണം’; കേരളവര്‍മ്മ കോളേജില്‍ SFI സമരം.
കമൻ്റ് 3:- ഓഹോ.. സമരം ചെയ്ത് സ്വജനങ്ങളെ നിയമിക്കാനും തുടങ്ങിയോ ?

വാർത്ത 4:- പ്രിയ വര്‍ഗീസിന്റെ നിയമനം; വിധിക്കെതിരെ അപ്പീലിനില്ല, ഉത്തരവ് പാലിക്കും-ഗോപിനാഥ് രവീന്ദ്രന്‍.
കമൻ്റ് 4:- അപ്പീലിന് പോയാൽ ഇനിയും നാറുമെന്ന മിനിമം ബോദ്ധ്യമെങ്കിലും വന്നതിൽ വലിയ സന്തോഷം.

വാർത്ത 5:- പ്രിയ വർഗ്ഗീസിൻ്റെ നിയമനം റദ്ദാക്കിയ വിധി സ്ത്രീസമൂഹത്തോടുള്ള വെല്ലുവിളിയെന്ന് ജയരാജന്‍.
കമൻ്റ് 5:- എല്ലാ ക്യാപ്സൂളുകളും ചീറ്റിയപ്പോൾ സ്ത്രീകളെ ഇളക്കിവിട്ട് രക്ഷപ്പെടാനുള്ള പുത്താൻ ക്യാപ്സൂൾ.

വാർത്ത 6:- പ്രിയ വര്‍ഗീസ് അയോഗ്യയെന്ന് ഹൈക്കോടതി; സര്‍ക്കാരിന് വന്‍ തിരിച്ചടി.
കമൻ്റ് 6:- സഖാക്കളുടെ അച്ചിമാർക്കൊരു പണി എന്ന പദ്ധതിക്കും തിരിച്ചടി.

വാർത്ത 7:- കൊച്ചിയില്‍ തുറന്നിട്ട കാനയില്‍ വീണ് മൂന്നുവയസ്സുകാരന് പരിക്ക്‌; നഗരസഭയ്‌ക്കെതിരെ ആക്ഷേപം.
കമൻ്റ് 7:- കാന തു റന്നിടുന്ന പദ്ധതിയുടെ പേരാണ് രസകരം. ഓപ്പറേഷൻ ബ്രേക്ക് ത്രൂ.

വാർത്ത 8:- ചൈനയിൽ കോവിഡ് നിരക്കുകൾ കുത്തനെ ഉയരുന്നു; വീണ്ടും അടച്ചിടലും കടുത്ത നിയന്ത്രണങ്ങളും.
കമൻ്റ് 8:- താൻ കുഴിച്ച കുഴിയിൽ താൻ തന്നെ.

വാർത്ത 9:- സങ്കടപ്പെടാന്‍ ഒന്നുമില്ല, തള്ളിമറിക്കുന്നവരെ മാന്താന്‍ എനിക്കിഷ്ടമായിരുന്നു; ബന്ധുത്വ നിയമനത്തിൽ ന്യായീകരണവുമായി പ്രിയ വർഗ്ഗീസ്.
കമൻ്റ് 9:- കിട്ടിയാൽ ഊട്ടി. പോയാൽ ഒരു മാന്ത്. നല്ല ബെസ്റ്റ് അദ്ധ്യാപിക.

വാർത്ത 10:- ക്രമവിരുദ്ധ നിയമനം, മാറ്റിനിര്‍ത്താന്‍ നിര്‍ദേശമുണ്ടായിട്ടും DYFI നേതാവിനെ ഒഴിവാക്കാതെ പഞ്ചായത്ത്.
കമൻ്റ് 10:- പിൻ വാതിൽ ബന്ധുനിയമനം സകല സീമകളും ലംഘിച്ച് അഴിഞ്ഞാടുന്നു.