Monthly Archives: December 2022

വാർത്തേം കമന്റും – (പരമ്പര 107)


107
വാർത്ത 1 :- കേരളത്തില്‍ നരബലി? തിരുവല്ലയില്‍ രണ്ട് സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ടു.
കമൻ്റ് 1:- നവോത്ഥാനവും ശാസ്ത്രവും തോറ്റ് തുന്നം പാടിയ കേരളം.

വാർത്ത 2 :- പരിശോധനകൾ കർക്കശമാക്കിയപ്പോൾ സ്വകാര്യ ടൂറിസ്റ്റ് ബസ് പിന്മാറി; കെഎസ്ആര്‍ടിസിയില്‍ ഉല്ലാസയാത്ര.
കമൻ്റ് 2:- പരിശോധനാ നിബന്ധനകൾ പാലിക്കുന്ന ഒരൊറ്റ പ്രൈവറ്റ് ബസ്സ് പോലും ഇല്ലെന്ന് സാരം.

വാർത്ത 3 :- മൂര്‍ഖന്‍പാമ്പിനെ പിടികൂടിയ ശേഷം ചുംബിച്ചു; യുവാവിന് ചുണ്ടില്‍ കടിയേറ്റു.
കമൻ്റ് 3 :- പാമ്പിനെ ചുംബിച്ചപ്പോൾ പാമ്പ് തിരിച്ച് ചുംബിക്കുന്നത് സ്വാഭാവികം.

വാർത്ത 4 :- ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സി പുതിയ സോഷ്യല്‍ മീഡിയ ആപ്പിന്റെ പണിപ്പുരയില്‍.
കമൻ്റ് 4:- പെട്ടെന്ന് വേണം. ഇവിടുള്ളത് ഒന്നും തികയാതെ വിഷമത്തിലാണ് ഞങ്ങൾ.

വാർത്ത 5 :- സാമൂഹിക മാധ്യമങ്ങൾക്ക് പിടിവീഴും; ചട്ടം ഭേദഗതി ചെയ്ത് കേന്ദ്രസർക്കാർ.
കമൻ്റ് 5 :- സ്വേച്ഛാധിപത്യം പൂർണ്ണതയിലേക്ക് അടുക്കുന്നു.

വാർത്ത 6 :- സ്‌കൂളില്‍ എക്‌സൈസ് പരിശോധന; സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയില്‍ കഞ്ചാവ്; അഞ്ചുപേര്‍ പിടിയില്‍.
കമൻ്റ് 6:- കള്ളൻ കപ്പലിൽ തന്നെ.

വാർത്ത 7 :- വിരമിക്കുന്നതിന്റെ തലേന്ന് മങ്കട ബ്ലോക്ക്പഞ്ചായത്ത് ഭൂമി സെക്രട്ടറി ഭാര്യയ്ക്കടക്കം എഴുതിക്കൊടുത്തു.
കമൻ്റ് 7 :- വിരമിക്കുന്ന ദിവസം നല്ല തിരക്കായിരിക്കുമല്ലോ ? അതുകൊണ്ടാണ് തലേന്ന് ആകാമെന്ന് വെച്ചത്.

വാർത്ത 8 :- പെട്രോളും ഡീസലും ജി.എസ്.ടി. പരിധിയിൽ കൊണ്ടുവരാൻ തയ്യാറെന്ന് കേന്ദ്രം.
കമൻ്റ് 8 :- പക്ഷേ സംസ്ഥാനം സമ്മതിക്കില്ല എന്നായിരിക്കും.

വാർത്ത 9 :- ഡി.ആർ അനിലിന്‍റെ കത്ത് നശിപ്പിക്കപ്പെട്ടു, മേയറുടെ യഥാർഥ കത്ത് എവിടെ?; അന്വേഷണം പ്രതിസന്ധിയില്‍.
കമൻ്റ് 9 :- തെളിവുകൾ നശിപ്പിക്കുന്നത് ഒരു വാർത്തയല്ലല്ലോ?

വാർത്ത 10 :- രണ്ടാം വി.സി.യുടെയും സ്ഥാനനഷ്ടം: നിയമ പോരാട്ടത്തിൽ ഗവർണർക്ക് മേൽക്കൈ.
കമൻ്റ് 10:- സ്ക്കോർ 2 – 0