Monthly Archives: January 2023

വാർത്തേം കമന്റും – (പരമ്പര 110)


110
വാർത്ത 1:- ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധം.
കമൻ്റ് 1:- അഴിമതി, ഇന്ധനക്ഷാമം, പട്ടിണി, പരിവട്ടം, പ്രക്ഷോഭം, കൊട്ടാരം കൈയേറൽ, കൊള്ളിവെപ്പ് എന്നിങ്ങനെ പോകുകയായിരുന്നു. അടിയന്തിരാവസ്ഥ കൂടെ ആയപ്പോൾ പൂർണ്ണമായി.

വാർത്ത 2:- ഇടതുവശം ചേര്‍ന്ന് പോകണം,ഹോണടിക്കരുത്; കൊച്ചിയില്‍ സ്വകാര്യ ബസുകള്‍ക്ക് ഹൈക്കോടതിയുടെ നിയന്ത്രണം.
കമൻ്റ് 2:- നടന്നത് തന്നെ.

വാർത്ത 3:- കോലിയുടെ ടീമില്‍ ഞാനുണ്ടായിരുന്നെങ്കില്‍ നമ്മള്‍ ലോകകപ്പ് നേടിയേനെ – ശ്രീശാന്ത്.
കമൻ്റ് 3:- സാറിനെ ടീമിലെടുക്കാത്തതിൻ്റേം കേസിൽപ്പെടുത്തി പുറത്താക്കുന്നതിൻ്റേമൊക്കെ പ്രധാന കാരണങ്ങളിലൊന്ന് ഇതുമാതിരിയുള്ള വിടുവായത്തം തന്നെയാണ്.

വാർത്ത 4:- നികുതി അടച്ചില്ല; ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു.
കമൻ്റ് 4:- ജയരാജൻ ചിറ്റപ്പനോട് കളിച്ചാൽ ഇങ്ങനിരിക്കും.

വാർത്ത 5:- പീഡനക്കേസ്: സാഹിത്യകാരന്‍ സിവിക് ചന്ദ്രന്‍ സംസ്ഥാനം വിട്ടെന്ന് പോലീസ്, ഫോണ്‍ സ്വിച്ച് ഓഫ്.
കമൻ്റ് 5:- സുകുമാരക്കുറുപ്പുമാരുടെ എണ്ണം കൂടുന്നു.

വാർത്ത 6:- ഓണച്ചെലവിന് 3000 കോടിയെങ്കിലും കടമെടുക്കേണ്ടിവരും.
കമൻ്റ് 6:- കാണം വിറ്റും ഓണം ആഘോഷിക്കണമെന്നാണല്ലോ ?

വാർത്ത 7:- ദാവൂദ് ഇബ്രാഹിമിനേക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം; പാരിതോഷികം വാഗ്ദാനം ചെയ്ത് എന്‍.ഐ.എ.
കമൻ്റ് 7:- അയാളെക്കു റിച്ചുള്ള വിവരങ്ങൾ കൊടുത്തിട്ട് വേണം അയാൾടെ ആൾക്കാർ വിവരം കൊടുത്തവൻ്റെ കുടുംബം കുളം തോണ്ടാൻ.

വാർത്ത 8:- കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡോക്‌ടറേറ്റ് നൽകണമെന്ന് കാലിക്കറ്റിൽ പ്രമേയം; ഇടതില്‍ ഭിന്നത.
കമൻ്റ് 8:- സ്റ്റോക്ക് ഉണ്ടെങ്കിൽ എല്ലാ വിവരദോഷികൾക്കും കൊടുക്കെന്നേയ് ഓരോന്ന്.

വാർത്ത 9:- കാറിൽ പിൻസീറ്റുകാർക്കും സീറ്റ്ബെൽറ്റ് നിർബന്ധം- നിതിൻ ഗഡ്കരി.
കമൻ്റ് 9:- അങ്ങനൊരു നിയമത്തെപ്പറ്റി പറയാൻ, സൈറസ് മിശ്രി എന്ന കുബേരൻ വാഹനാപകടത്തിൽ കൊല്ലപ്പെടേണ്ടി വന്നു.

വാർത്ത 10:- മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം.
കമൻ്റ് 10:- ഇത് താൻ ടാ പൊലീസ്. ഇങ്ങനെ തന്നെ ആകണമെടാ പൊലീസ്.