Monthly Archives: October 2023

വാർത്തേം കമന്റും – (പരമ്പര 115)


115

വാർത്ത 1:- ‘സേവന നിലവാരത്തെക്കുറിച്ച് ജനങ്ങള്‍ക്ക് പരാതി’; ഭരണസംവിധാനത്തെ വിമര്‍ശിച്ച് തോമസ് ഐസക്.
കമൻ്റ് 1:- അകത്തുള്ളവർക്ക് പോലും കാര്യങ്ങൾ ബോദ്ധ്യമായിത്തുടങ്ങി.

വാർത്ത 2:- ചാക്കിലോട്ടത്തില്‍നിന്ന് പിന്മാറി; സംസ്‌കൃത കോളജില്‍ CPM നേതാവിന്റെ മകനെ എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചു.
കമൻ്റ് 2:- മർദ്ദനം ഞങ്ങളുടെ മെയിൻ ആണ്.

വാർത്ത 3:- പേരുമാറ്റം ജി20-യില്‍; ഉച്ചകോടിയിലെ മോദിയുടെ ഇരിപ്പിടത്തില്‍ ‘ഭാരത്’.
കമൻ്റ് 3:- പേരുമാറ്റുന്നതിന് മുൻപ് കാണിക്കുന്ന ഈ കോപ്രായങ്ങൾ, അധികാരം കൈയിലുണ്ടെന്ന അഹങ്കാരം മാത്രം.

വാർത്ത 4:- ‘പി.കെ. ബിജു പറയുന്നത് കല്ലുവെച്ച നുണ’; രേഖ പുറത്തുവിട്ട് അനില്‍ അക്കര.
കമൻ്റ് 4:- അനിൽ അക്കരയും കുഴൽനാടനും കൂടെ ഇവന്മാരെ ജീവിക്കാൻ സമ്മതിക്കത്തില്ലല്ലോ.

വാർത്ത 5:- സോളാര്‍ പീഡനക്കേസ്:- ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗണേഷ് അടക്കം ഗൂഢാലോചന നടത്തിയെന്ന് CBI.
കമൻ്റ് 5:- ഉമ്മൻ ചാണ്ടി കല്ലറയിൽ കിടന്ന് ആഞ്ഞടിക്കുകയാണ്.

വാർത്ത 6:- മാസ് ആക്ഷനുമായി ‘കടകൻ’ വരുന്നു, പോസ്റ്റർ പുറത്തിറക്കി ലോകേഷ് കനകരാജും ലിജോയും.
കമൻ്റ് 6:- ജയ് ലർ, കോത്ത, RDX, ജവാൻ എന്നീ സിനിമകളിലെ ആക്ഷൻ ഏറ്റ് അവശതയായി ഇരിക്കുന്ന കാണികളുടെ കാര്യം എന്താകുമോ എന്തോ?

വാർത്ത 7:- ലോകകേരളസഭ; മുഖ്യമന്ത്രിയും മന്ത്രിമാരും സൗദിയിലേക്ക്, കേന്ദ്രത്തോട് യാത്രാനുമതി തേടി.
കമൻ്റ് 7:- കടക്കെണിയിൽ സംസ്ഥാനം പൊറുതി മുട്ടുമ്പോൾ മുണ്ട് മുറുക്കി ഉടുക്കാതെ പാൻ്റിട്ടുള്ളവിദേശ യാത്രകൾ.

വാർത്ത 8:- രൂപ റെക്കോഡ് താഴ്ചയില്‍: വിദേശ യാത്രയും വിദ്യാഭ്യാസവും ചെലവേറും, നേട്ടമാക്കാന്‍ പുതുവഴികള്‍.
കമൻ്റ് 8:- എന്തൊരു തിളക്കമാണ് ഇന്ത്യയ്ക്ക്.

വാർത്ത 9:- കരുവന്നൂരില്‍ പ്രതിരോധമില്ലാതെ CPM; തട്ടിപ്പ് തുറന്നുപറഞ്ഞ് നാലുപേര്‍.
കമൻ്റ് 9:- പദ്ധതിയിട്ട് തട്ടിപ്പ് നടത്തിയവർ എത്രകാലം പ്രതിരോധിക്കും?

വാർത്ത 10:- ഇ.ഡി.യുടെപേരിൽ കേസെടുത്തെന്ന് എം.വി. ഗോവിന്ദൻ, ഇല്ലെന്ന്‌ പോലീസ്.
കമൻ്റ് 10:- ഗോവിന്ദൻ ടീച്ചറുടെ ഓരോരോ ആഗ്രഹങ്ങളേയ്.

#വാർത്തേം_കമൻ്റും