Monthly Archives: November 2024

വിക്കിപീഡിയ മോഷ്ടാക്കളെ പ്രോത്സാഹിപ്പിക്കരുത്


2
വിക്കിപീഡിയയിൽ ഒരു വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ വരാനുള്ള മാനദണ്ഡം എന്താണ്?

അയാൾ മറ്റുള്ളവരുടെ ലേഖനങ്ങൾ, അവരുടെ കുടുംബാംഗങ്ങളുടെ പേരുപോലും മാറ്റാതെ, കോപ്പിയടിച്ച് പുസ്തകം ഇറക്കുന്ന ആളായാൽ മതിയോ?

സി.രാധാകൃഷ്ണൻ അടക്കമുള്ള പ്രസിദ്ധ സാഹിത്യകാരന്മാരുടെ ലേഖനങ്ങൾ കോപ്പിയടിച്ചാൽ മതിയോ?

മോഷ്ടാവിന്റെ പുസ്തകം, പ്രസാധകരായ മാതൃഭൂമി വിപണിയിൽ നിന്ന് പിൻവലിച്ചു എന്ന് വിക്കി പേജിൽ പറയുന്നു. അത് മോഷണം ആണെന്ന് അവർക്ക് ബോദ്ധ്യമായതുകൊണ്ടല്ലേ പുസ്തകം പിൻവലിച്ചത്?

വിക്കി മലയാളത്തിലെ ചന്ദ്രൻ എന്ന പേജിലെ മുഴുവൻ വരികളും മോഷ്ടിച്ചാണ് ‘ചന്ദ്രയാൻ’ എന്ന പുസ്തകം കാരൂർ സോമൻ, മാതൃഭൂമി വഴി പബ്ലിഷ് ചെയ്തത്. എന്നിട്ട് അതിന്റെ പകർപ്പാവകാശം പ്രസാധകരായ മാതൃഭൂമിക്ക് ആണെന്ന് പുസ്തകത്തിൽ പ്രിന്റ് ചെയ്തിരിക്കുന്നു.

അത്തരത്തിൽ വിക്കിയിൽ നിന്ന് വരെ കോപ്പിയടിച്ചിട്ടും അതിനൊന്നും കടപ്പാട് പോലും വിക്കിപീഡിയയ്ക്ക് നൽകാത്ത ഒരു സാഹിത്യ മോഷ്ടാവിനെ പറ്റിയുള്ള വ്യക്തിഗത വിവരണങ്ങൾ വിക്കിപീഡിയയിൽ ചേർക്കുന്നത് ഉചിതമാണോ?

എന്റെ ചോദ്യം മുഖ്യമായും വിക്കിപീഡിയയിൽ പ്രവർത്തിക്കുന്നവരോടാണ്.

ഈ ലേഖനത്തിനെതിരെ വിക്കിപീഡിയയോട് ശക്തമായി പ്രതിഷേധിക്കുന്നു. ഈ പേജ് എത്രയും പെട്ടെന്ന് നീക്കം ചെയ്യണം. വിക്കിപീഡിയ മോഷ്ടാക്കളെ പ്രോത്സാഹിപ്പിക്കരുത്.

വിക്കി ലേഖനത്തിന്റെ ലിങ്ക് ഇവിടെ.