മുക്കാളി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നിന്ന് സൈലന്റ് വാലി കാട്ടിലേക്ക് കടന്ന്, മൂന്നര കിലോമീറ്ററോളം നടന്നാൽ കരുവാറ ആദിവാസി കോളനി കാണാം. അവിടന്ന് ഒന്നരകിലോമീറ്റർ കാട്ടുപാതയിലൂടെ, നല്ല ഒന്നാന്തരം അട്ടകടിയും കൊണ്ട് നടന്നുകയറിയാൽ കരുവാര വെള്ളച്ചാട്ടത്തിനടുത്തെത്താം. ചെന്ന് കയറുന്നത് വെള്ളച്ചാട്ടത്തിന്റെ ഉയരത്തിലുള്ള പ്രതലത്തിൽ തന്നെയാണ്. മുളങ്കാടുകൾക്കിടയിലൂടെ തെന്നിവീഴാതെ ശ്രദ്ധിച്ച് താഴോട്ട് ഇറങ്ങിയാൽ മുന്നിൽ ഗംഭീരശബ്ദത്തോടെ കരുവാര വെള്ളച്ചാട്ടം. പിന്നീടത് മെല്ലെ ഒഴുകി ഭവാനിപ്പുഴയായി മാറുന്നു.
അധികമാരും പോയി പ്ലാസ്റ്റിക്ക് ഇട്ടും പരസ്യങ്ങൾ പതിച്ചും വൃത്തികേടാക്കാത്ത ഒരു മനോഹരമായ ഇടം. മലീമസമാകാതെ അതങ്ങനെ തന്നെ കാലാകാലം നിലനിൽക്കുമാറാകട്ടെ. സന്ദർശകരെ നിയന്ത്രിക്കുന്നത് പലപ്പോഴും ആശ്വാസകരമായ ഒരു നടപടി തന്നെയാണ്.
സൈലന്റ് വാലിയിൽ നിന്ന് ഒരു കാണാക്കാഴ്ച്ച.
wow…. nice snap…
നല്ല കാഴ്ച. അട്ടകൾ ഒരു പരിധി വരെ സന്ദർശകരെ നിയന്ത്രിക്കാൻ സഹായിക്കുന്നുണ്ടാവും.
ചിത്രവും വിവരണവും നന്നായി…സന്ദര്‍ശകര്‍ പരിസരം വൃത്തികെട് ആക്കാതെ നോക്കട്ടെ…
എന്നാണാവോ?:(………സസ്നേഹം
മനോഹരമായ കാഴ്ച… താങ്ക്സ് മനോജ്
ഭാഗ്യവാന് !
@ അലി – അട്ടകൾ മാത്രമല്ല, 5 കിലോമീറ്റർ മേലേക്കുള്ള നടന്ന് കയറ്റവും കൂടെ ആകുമ്പോൾ സാധാരണക്കാരായ സന്ദർശകൾ പ്രത്യേകിച്ചും വാഹനത്തിൽ ചെന്നിറങ്ങി കാഴ്ചകൾ കാണുന്നവർ പിന്നോട്ടടിക്കും. കാടിനെ സ്നേഹിക്കുന്നവർക്ക് മാത്രമുള്ളതാണ് കരുവാര വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര.
@ സുനിൽ കൃഷ്ണൻ – ഇവിടെ ഭാഗ്യത്തിന്റെ പ്രശ്നം ഒന്നും ഉദിക്കുന്നില്ല. അട്ടകടിയും കൊണ്ട് 5 കിലോമീറ്റർ നടക്കാൻ തയ്യാറായാൽ ആ ഭാഗ്യം സുനിലിനും കൈവരും
ഭവാനിപുഴയുടെ തുടക്കം?
മനോഹരം…
അട്ടക്ക് എന്ത് ആയിരുന്നു
മനോജ് അവസാനം കൂടുതല്‍
ഫലിച്ച പ്രതിവിധി?മണ്ണെണ്ണ ?
@ ente lokam – ഭവാനിപ്പുഴയുടെ തുടക്കം എന്ന് ഞാൻ പറഞ്ഞിട്ടില്ല. ഇതിന് മുകളിലേക്കും മലയുണ്ട്. ഭവാനിപ്പുഴ അവിടെയും ഒഴുകുന്നുണ്ടാകാം. അതിനിടയ്ക്ക് ഇതൊരു വെള്ളച്ചാട്ടം. ഈ വെള്ളമൊക്കെ ഭവാനിപ്പുഴയിൽ ചെന്നെത്തുന്നു എന്നേ പറയാൻ പറ്റൂ.
അട്ടയ്ക്ക് ഉപ്പ് ധാരളം മതിയാകും. ഞങ്ങളതാണ് ഉപയോഗിച്ചത്. ഉപ്പ് ദേഹത്ത് വീഴുന്നതോടെ അട്ട ചുരുണ്ട് കൂടുന്നു. കടി വിടുന്നു. ഞാൻവീട്ടിൽ കരുതിയിരുന്ന ഹാൻസ് ഒക്കെ എടുത്ത് കച്ചറയിൽ കളഞ്ഞു. അടുത്ത പ്രാവശ്യം കടുത്ത ഉപ്പ് ലായനി കുപ്പിയിലാക്കി കൊണ്ടുപോകാൻ പദ്ധതിയുണ്ട്. ഉറ്റിച്ച് കൊടുക്കാൻ അതാകും സൌകര്യം.
മനോഹരമായ കാഴ്ച. നന്ദി.
കൊള്ളാം മനോജ്, വളരെ മനോഹരം. ഷട്ടർ സ്പീഡ് അല്പം കുറച്ചിരുന്നെങ്കിൽ….?
കാണാം.അത്രതന്നെ.
നല്ല ചിത്രം !!!
kudos to your journey.
മനോഹരമായ ചിത്രം…യാത്രാ വിവരണങ്ങള്‍ക്കായി കാത്തിരിക്കുന്നു.:)
ചിത്രം വളരെ മനോഹരം.. യാത്രകളും,ചിത്രങ്ങളും..എല്ലാം ഭംഗിയായ് നടക്കട്ടെ..
ഇതുവരെ മലീമസമാകാത്ത പ്രകൃതിസൗന്ദര്യം സൈലന്റ്‌വാലിയുടെ പ്രത്യേകതയാണെന്ന് തോന്നുന്നു. നല്ല ചിത്രം വിവരണവും നന്നായിട്ടുണ്ട്. നന്ദി മനോജേട്ടാ. ഒരു സംശയം കൂടെ കരുവാര കരുവാറ ഏതാ ശരി.
@ MANIKANDAN – കരുവാര തന്നെയാണ് പേര്.
Maybe it can just me, but it would be better if in future you can share more about this topic. Keep rocking.
നല്ല ചിത്രം !!!
നല്ല ചിത്രം
aashamsakal….. blogil puthiya post….. NEW GENERATION CINEMA ENNAAL……. vayikkane…………..