IMG_0199

കലാകാരൻ


പ്രകൃതിയേക്കാളും വലിയ കലാകാരൻ ആരെങ്കിലുമുണ്ടോ ?
വയനാട്ടിലെ കുറുവ ദ്വീപിൽ നിന്നൊരു ചിത്രം ആ മഹാനായ കലാകാരന്റെ വക ഇതാ….

കുറുവ ദ്വീപുകൾക്ക് ചുറ്റുമുള്ള കബനീ നദി നിറഞ്ഞൊഴുകുന്ന സമയത്ത്, വെള്ളത്തിനടിയിലുള്ള പാറകളിൽ പന്നൽ ഇലകൾ പോലുള്ള പായലുകൾ പറ്റിപ്പിടിക്കും. വേനൽക്കാലമാകുമ്പോൾ അതൊക്കെയും വെള്ളത്തിന് മുകളിൽ വരുകയും വെയിലേറ്റ് വാടിക്കരിയുകയും ചെയ്യും. കറുത്ത ഷേഡുകളിൽ കാണുന്നത് മിനുസമുള്ളതും ചെറുതായി നനഞ്ഞിരിക്കുന്നതുമായ പാറയാണ്. ദൂരെ നിന്ന് നോക്കിയാൽ ഫോസിലുകൾ ആണെന്ന് തോന്നിപ്പോകും.

Comments

comments

11 thoughts on “ കലാകാരൻ

  1. കുറുവ ദ്വീപുകൾക്ക് ചുറ്റുമുള്ള കബനീ നദി നിറഞ്ഞൊഴുകുന്ന സമയത്ത്, വെള്ളത്തിനടിയിലുള്ള പാറകളിൽ പന്നൽ ഇലകൾ പോലുള്ള പായലുകൾ പറ്റിപ്പിടിക്കും. വേനൽക്കാലമാകുമ്പോൾ അതൊക്കെയും വെള്ളത്തിന് മുകളിൽ വരുകയും വെയിലേറ്റ് വാടിക്കരിയുകയും ചെയ്യും. കറുത്ത ഷേഡുകളിൽ കാണുന്നത് മിനുസമുള്ളതും ചെറുതായി നനഞ്ഞിരിക്കുന്നതുമായ പാറയാണ്. ദൂരെ നിന്ന് നോക്കിയാൽ ഫോസിലുകൾ ആണെന്ന് തോന്നിപ്പോകും.

  2. ഫോസിലുകളിൽ നിന്നെണ്ണയൂറ്റുന്നവർക്ക്
    കാണുന്നതെല്ലാം ഫോസിലുപോലെ..
    (തമാശയാണേ..)
    എണ്ണഛായ ചിത്രം പോലെ..

  3. മനോജേട്ടാ – ഈ ബ്ലോഗിന്റെ പകര്‍പ്പവകാശം 2010 വരെ യെ ഉള്ളോ. ഇപ്പം 2011 ആയില്ലേ. ഒന്ന് പരിഷ്കരിക്കൂ അല്ലേല്‍ ആരെങ്കിലും അടിച്ചോണ്ട് പോവും സ്ഥാവര ജന്ഗമ വസ്തുക്കള്‍ എല്ലാം :)

    പടം സൂപ്പര്‍…..

  4. വിവരണം കൊടുത്തത് നന്നായി. ഈ പടം പോസ്റ്റിയ ഉടനെ ഈ കാണുന്നത് പന്നല്‍ പോലത്തെ ചെടിയാണന്നും അത് അല്പം നനഞ പാറപ്പുറത്ത് കിടന്ന് സണ്‍ ബേത് ചെയ്ത് റ്റാനടിച്ചിരിക്കുകയാണെന്നും ഉള്ള നിഗമനത്തില്‍ എത്തിയിരുന്നു.

Leave a Reply to പള്ളിക്കരയില്‍ Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>