കുടകില്‍ പോകാന്‍ അവസരം കിട്ടിയാല്‍ കുശാല്‍ നഗര്‍ കൂടെ സന്ദര്‍ശിക്കാതെ മടങ്ങിയാല്‍ അതൊരു തീരാനഷ്ടം തന്നെയാണ്. കുശാല്‍ നഗറിലെ ടിബറ്റ് കോളനി തന്നെയാണ് അതിന്റെ പ്രധാന കാരണം. കുറച്ച് നേരം കുശാല്‍ നഗര്‍ വഴിയൊക്കെ കറങ്ങി നടന്നാല്‍ ടിബറ്റില്‍ എവിടെയോ ആണ് ചെന്ന് പെട്ടിരിക്കുന്നതെന്ന തോന്നല്‍ ആര്‍ക്കും ഉണ്ടാകും. അത്രയ്ക്കധികം റ്റിബറ്റുകാരും ലാമമാരുമാണ് കുശാല്‍ നഗറിലെ കോളനികളില്‍ ജീവിക്കുന്നത്.
കുശാല്‍ നഗരിലെ ഗോള്‍ഡന്‍ ടെമ്പിളില്‍ ഇത് ആറാമത്തെ പ്രാവശ്യമാണ് ഞാന്‍ പോകുന്നതെങ്കിലും, ഇത്രയധികം ലാമമാരെ ഒരുമിച്ച് കാണാനായത് ഇപ്പോള്‍ മാത്രമാണ്. കാണാക്കാഴ്ച്ചകളുടെ കൂട്ടത്തിലേക്കിതാ കുശാല്‍ നഗറിലെ ഗോള്‍ഡന്‍ ടെമ്പിളില്‍ നിന്ന് ഒരു ദൃശ്യം.
അപ്പോൾ കുശാൽ നഗർ കുടക് യാത്രയുടെ വിശേഷങ്ങൾ വൈകാതെ പ്രതീക്ഷിക്കാം അല്ലെ. വളരെ നല്ല ചിത്രം. പല മലയാളം ചിത്രങ്ങളിലെ ഗാനങ്ങളിലും ലാമമാരെ കാണുമ്പോൾ ആലോചിക്കാറുണ്ട്. തിബറ്റിൽ ആണോ അത് ചിത്രീകരിച്ചത് എന്ന്. കുടകിലെ ലാമമാർ എനിക്ക് പുതിയ അറിവാണ്.
പ്രിയ നിരക്ഷരന്‍, പറഞ്ഞത് വളരെ ശരിയാണ്. 2000 – 2001 ലെ ആണ് ഞാനും സുഹൃത്തായ അന്‍വറും കൂടി മൈസൂര് നിന്ന് നിസര്‍ഗദാം എന്ന കാവേരിയിലെ തുരുത്ത് സന്ദര്‍ശിച്ച് കുശാല്‍ നഗറിലെത്തി അവിടെ തങ്ങി പിറ്റേന്ന് പുലര്‍ച്ചക്ക് തിബറ്റന്‍ സെറ്റില്‍മെന്റായ ബെല്‍കൊപ്പയിലേക്ക്. അവിടെ ചെന്നെത്തി അവിടത്തെ പരിസരത്തില്‍, അവിടത്തെ കൃഷിയിടങ്ങില്‍, അവിടത്തെ ഭക്ഷണശാലകളില്‍, സന്യാസി മഠത്തില്‍ ഒക്കെ ചുറ്റിത്തിരിഞ്ഞ് കുറച്ച് നേരം പിന്നിട്ടത്തോടെ ഇത് ഇന്ത്യക്കുള്ളിലെ സ്ഥലമാണെന്ന ധാരണ മനസ്സില്‍ നിന്ന് വിട്ടു. മറ്റൊരു പ്രധാനകാര്യം ഇന്ത്യക്കാരോടുള്ള അവരുടെ സ്‌നേഹമായിരുന്നു. വിശദമായ യാത്രാവിവരണവും കൂടുതല്‍ ചിത്രങ്ങളും പ്രതീക്ഷിക്കുന്നു.
ഒന്ന് പോവണം.
വിശദമായ വിവരണം പ്രതീക്ഷിക്കുന്നു
നിരക്ഷരന്‍ എന്ന നാമധേയം തനിക്കങ്ങട്ടു ചേരുന്നില്ല്യ.
സംഭവം അസ്സലായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.
വൈകാതെ പോരട്ട്
കുടക് പുരാണം…
ആശംസകള്‍.
പോകണം അടുത്ത അവധിക്ക്
ഒരു അറിവും ഇല്ലാതിരുന്ന കാര്യമാണ് ഇത്….സിനിമയില്‍ ഒക്കെ കണ്ടിട്ടുണ്ടെങ്കിലും കുടകില്‍ ഇത്ര നല്ല സ്ഥലം ഉണ്ടെന്നു അറിയില്ലായിരുന്നു….
എനിക്കും പോണം. എന്ന് ? അറിയില്ല പോകുമോ? അതുമറിയില്ല :(( അല്ലെങ്കിൽ തന്നെ എന്തിനാ പൊകുന്നേ !!! ഇത് പോലെ ചിത്രങ്ങളും യാത്രാവിവരണങ്ങളും കാണാനും വായിക്കാനും പറ്റുന്നില്ലേ അതുമതി
വൈകാതെ പോവണം കുടകില്‍.
Manoharam
ethinne patti orikkal mathrubhumi varantham-il oru article vannittindu..
avide oru ashramam undayathu muthal eppol athil vivarichirinnu..
kudaku yaathra vivaranam pratheekshikkunnu……..
നല്ല ചിത്രം-എന്താണവരുടെ കൈയ്യില്‍?
different picture………..different styles…….
kidilamzz
നിരക്ഷരന്‍, ഫോട്ടോ നന്നായിട്ടുണ്ട്.വെറുമൊരു കൌതുകക്കഴ്ചയ്ക്കപ്പുറം കനലെരിയുന്ന ഹ്രദയങ്ങളാണവര്‍ക്കുള്ളത് .ആ വിശേഷങ്ങള്‍ കൂടി പറയൂ
നല്ല ചിത്രം എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. തിരിഞ്ഞു നോക്കുന്ന ആ ഒറ്റ സന്യാസി ചിത്രത്തിന്റെ മാറ്റൂകൂട്ടുന്നു. അഭിനന്ദനങ്ങൾ.
ഞാന്‍ പൊയി, ക്ണ്ടു, ചട പടാന്നു പടങ്ങളെടുത്തു, ബൂ ലോഗത്തെ ഈ ശാഖ ഇഷ്ടമായി. കുടകും
aadhyamaayan ithrayathikam lamamare kanunnath