1612ല്‍ ആണ് വടക്കന്‍ ഗോവയില്‍ പോര്‍ച്ചുഗീസുകാര്‍ അഗ്വാഡാ (Aguada) ഫോര്‍ട്ട് നിര്‍മ്മിക്കുന്നത്. അഗ്വാഡാ (Aguada) എന്നാല്‍ Watering Place എന്നാണ് പോര്‍ച്ചുഗീസ് ഭാഷയിലെ അര്‍ത്ഥം.
കോട്ടയ്ക്കകത്തുകൂടെ ഒഴുകുന്ന ഒരു ശുദ്ധജല ഉറവ് കോട്ടയില്‍ത്തന്നെ ശേഖരിക്കപ്പെടുകയും ഈ വഴി കടന്നുപോകുന്ന കപ്പലുകള്‍ക്ക് വിതരണം ചെയ്യുകയുമായിരുന്നു പതിവ്. 23,76,000 ഗാലന്‍ വെള്ളം ശേഖരിക്കാന്‍ കോട്ടയ്ക്കുള്ളിലെ ടാങ്കിന് ശേഷിയുണ്ട്. ജലശേഖരണവും വിതരണവും നടത്തുന്ന മറ്റൊരു കോട്ട ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ അഗ്വാഡാ ഫോര്‍ട്ട് എനിക്കൊരു കാണാക്കാഴ്ച്ച തന്നെയായിരുന്നു.
ഒരു ചിത്രം മാത്രം?
ഒരു നല്ല ഇന്‍ഫര്‍മേഷന്‍
ഇതൊരു പുതിയ അറിവാണ്. ഞാന്‍ എന്തിനാണോ പണ്ട് ഗോവയില്‍ പോയത്… ഒന്നും കണ്ടും കേട്ടും ഇല്ല എന്ന് മനോജിന്റെ വിവരണങ്ങള്‍ വായികുമ്പോള്‍ ആണ് മനസ്സിലാവുന്നത്.ഫോട്ടോ പതിവു പോലെ നന്നായി.നന്ദി മനോജ്
അല്ല നീരൂജി ഇനി ഏതെങ്കിലും കൊട്ടയുണ്ടോ കാണാന്‍ ബാക്കി….സസ്നേഹം
പുതിയ അറിവായിരുന്നു ഇത്. ഒരൊറ്റ ചിത്രത്തില്‍ പോസ്റ്റ് ഒതുക്കി കളഞ്ഞല്ലോ
@ അപ്പു & @ കൃഷ്ണകുമാര്‍ – കൂടുതല്‍ വിവരങ്ങളുമായി ഒരു യാത്രാവിവരണം തയ്യാറായിക്കൊണ്ടിരിക്കുന്നു. ഇത് കൈ തരിച്ചപ്പോള്‍ കേറി പൂശിയതാണ്. ട്രെയിലര്‍ എന്ന് വേണമെങ്കില്‍ പറയാം
ദാഹംതീര്‍ക്കുന്ന കോട്ട..!! കൊള്ളാം .
ചിത്രം കൊള്ളാം..!
കൊള്ളാം.
നിരക്ഷരാ അതു അഗ്വാദ എന്നല്ലെ വായിക്കുക
പുതിയ അറിവുകള്‍ പകര്‍ന്നു തരുന്ന നീരൂജിക്ക് ഒരായിരം നന്ദി
24 മണിക്കൂറും വെള്ളത്തിലുള്ള കപ്പലിനും വെള്ളം നൽകാനൊരു കോട്ട നല്ലതുതന്നെ
@ സജി തോമസ് – പേരിന്റെ കാര്യം സജി പറഞ്ഞതുപോലെ തിരുത്തിയിട്ടുണ്ട്. നന്ദി
തികച്ചും പുതിയ അറിവ്
നിരക്ഷരന്‍റെ പോസ്റ്റിലെത്തുന്നവര്‍ക്ക് ഒരു ഫോട്ടോയിലെ വെള്ളം കൊണ്ടൊന്നും ദാഹം മാറില്ലാട്ടാ.
കൊള്ളാം.ബാക്കി കൂടെ പോരട്ടെ
നല്ല ചിത്രവും വിവരണവും!
thanks.. you are becoming an encyclopaedia on forts and palaces….
നല്ല അറിവു പകരുന്ന ഫോട്ടോ .. അഭിനന്ദനങ്ങൾ
Satheesh
പുതിയ അറിവ് നല്‍കുന്ന പോസ്റ്റ്. അഗ്വാദ കോട്ടയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആകാംക്ഷയായി. ചിത്രത്തില്‍ കാണുന്നത് ആദ്യം ലൈറ്റ് ഹൌസ് പോലെ തോന്നി. ജലസംഭരണിയാണോ? പോസ്റ്റ് വരുന്നതുവരെ കാത്തിരിക്കാന്‍ ക്ഷമയില്ല
@ മണികണ്ഠന്‍ – മണിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം തിങ്കളാഴ്ച്ച ചില യാത്രകളിലൂടെ ലഭിക്കുന്നതാണ്. അതുവരെ ക്ഷമിച്ചേ പറ്റൂ
അപ്പോള്‍ ഗോവയാത്രയുടെ അടുത്തലക്കം അഗ്വാഡാ ഫോര്‍ട്ട് ആണല്ലെ. കാത്തിരിക്കാം.
അഗ്വാഡ ഫോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും ‘ചില യാത്രകളിലേക്ക് ’ പോകാം. – അഗ്വാഡ ഫോര്‍ട്ട്.
‘കൊച്ചി മുതല്‍ ഗോവ വരെ’ യാത്രാപരമ്പരയുടെ ഭാഗം 18.
വളരെ മനോഹരം ഈ ചിത്രം. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ഈ കോട്ടയില്‍ പോയിരുന്നു, കൂട്ടുകാര്‍ക്കൊപ്പം. പക്ഷേ എത്തിയപ്പോള്‍ ഇരുട്ടു വീണുതുടങ്ങിയിരുന്നു. കാവല്‍ക്കാര്‍ ഗേറ്റടച്ച് പൂട്ടി പോയി. നിരാശയോടെ നില്‍ക്കുമ്പോള്‍ ഒരു രസം: ഇരുട്ടു വീണതും ഗേറ്റടച്ചതും അറിയാതെ രണ്ടു കോളേജ് മിഥുനങ്ങള്‍ അകത്ത് എവിടെയോ ഇരിക്കുകയായിരുന്നു. അവര്‍ പുറത്തിറങ്ങാനാവാതെ വെപ്രാളപ്പെടുന്നു!
കൊള്ളാമല്ലോ.
പുതിയൊരറിവാണിത്.
അപ്പോ കടലിലേക്ക് തള്ളിനില്കുന്ന പൈപ്പ് ലൈൻ സിസ്റ്റം വല്ലതുമുണ്ടോ കപ്പലിൽ വെള്ളമെത്തിക്കാൻ ?
പിന്നെ കപ്പലുകൾക്കെങ്ങിനെ ഇതറിയാൻ പറ്റും ?
@ കലാവല്ലഭന്‍ – കോട്ട നില്‍ക്കുന്നത് തന്നെ കലലിലേക്ക് തള്ളി നില്‍ക്കുന്ന മുനമ്പിന്റെ ഒരു വശത്താണ്. കപ്പലുകള്‍ക്ക് നേരിട്ട് വന്ന് ഹാര്‍ബറില്‍ എന്നതുപോലെ നങ്കൂരമിടാന്‍ പറ്റും. പൈപ്പ് ലൈന്‍ പോലുള്ള കാര്യങ്ങള്‍ കോട്ടയുടെ മുകളില്‍ നിന്ന് കാണാനാവില്ല. കോട്ടയുടെ തറനിരപ്പിന് താഴെയാണ് വാട്ടര്‍ ടാങ്കുകള്‍.
അഗ്വാഡ ഫോര്‍ട്ടിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ യാത്രാവിവരണം വായിക്കൂ.