IMG_7718

കാവ് തീണ്ടല്‍




മ്പുരാന്‍ കിഴക്കേത്തറയിലേക്ക് നടന്ന് കയറി ചെമ്പട്ടുവിരിച്ച ഇരിപ്പിടത്തിനടുത്തേക്കെത്താന്‍ വേണ്ടി കാവിനകത്തെ ആല്‍ത്തറകളില്‍ ഓരോന്നിലും കോമരങ്ങള്‍ കൂട്ടം കൂട്ടമായി കാത്തുനിന്നു. തമ്പുരാന്റെ ആല്‍ത്തറയില്‍ ചുവന്ന കുട നിവര്‍ന്നതോടെ തടിച്ചുകൂടിനിന്ന ഭക്തജനങ്ങളേയും കാണികളേയും തട്ടിത്തെറിപ്പിച്ച് കോമരക്കൂട്ടങ്ങള്‍ ക്ഷേത്രത്തിനടുത്തേക്ക് ഓടിയടുത്തു. ക്ഷേത്രമേല്‍‌ക്കൂരയിലും പരിസരങ്ങളിലുമൊക്കെ വാളുകള്‍ കൊണ്ട് വെട്ടിയും വടികള്‍ കൊണ്ട് അടിച്ചും ഉറഞ്ഞുതുള്ളി. ചിലമ്പുകളുടെ ശബ്ദവും പൊടിപടലങ്ങളും ക്ഷേത്രപരിസരമാകെ ഒരുപോലെ ഉയര്‍ന്നുപൊങ്ങി.

കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് നടന്ന അശ്വതി കാവ് തീണ്ടല്‍ ചടങ്ങില്‍ നിന്നൊരു ദൃശ്യം.

Comments

comments

37 thoughts on “ കാവ് തീണ്ടല്‍

  1. നല്ല ചിത്രം…ഇതൊക്കെ കാണുമ്പോഴാണ് നാടും പൂരങ്ങളും ഉത്സവങ്ങളും ഒക്കെ എത്രമാത്രം മിസ്സ്‌ ആകുന്നു എന്ന് മനസ്സിലാകുന്നത്

    ഓ ടോ : അപ്പോള്‍ വീണ്ടും നാട്ടില്‍ എത്തി അല്ലെ? ഭാഗ്യവാന്‍

  2. “ക്യാമറയെന്തെന്നറിയാത്തവന്‍ എടുത്ത പടങ്ങളാണേ…”
    ആരു പറഞ്ഞു? ക്യാമറയെന്തന്നറിഞ്ഞവന്‍ എടുത്ത പടങ്ങള്‍. എന്നാണെനിക്ക് തോന്നിയത്. മനോഹരം!!!

  3. FREE Kerala Breaking News in your mobile inbox. From your mobile just type ON KERALAVARTHAKAL & sms to 9870807070

    This is absolutely free anywhere in India. No SMS charges for receiving the news. 100% FREE!

  4. കൊട്ടിത്തുറന്നുവല്ലോ കോവിലിൻ തിരുനട
    കോടിലിംഗപുര ദേവീ
    ഓടുങ്ങാത്തൊരാധിയും വ്യാധിയും മാറ്റുക
    കൊടുങ്ങല്ലൂരമ്മേ ജനനീ..

    -അപ്പോ ഊരു ചുറ്റി നമ്മുടെ തട്ടകത്തിലും എത്തി അല്ലെ ?
    പടം ആ ആചാരത്തിന്റെ ഭീകരത മുഴുവനും എടുത്തു കാണിക്കുന്നുണ്ട്.

  5. നന്നായിരിക്കുന്നു……നല്ല ചിത്രം…. ഇതിനു സമാനമായ ഒരു പരിപാടി ഇവിടെ ഷിയാക്കള്‍ക്കിടയിലും ഉണ്ട്….. അത് കാണുമ്പോള്‍ എനിക്ക് നമ്മുടെ കോമരങ്ങള്‍ ആണ് ഓര്‍മ്മവരിക….

  6. ആ ഭരണിപ്പാട്ടൂടുള്പ്പെടുത്തിയെങ്കില് നന്നായിരുന്നു…

    അടുത്ത തവണ ശ്രദ്ധിക്കണെ…

  7. കണ്ടിട്ട് തന്നെ പേടിയാകുന്നു .. കുറെ കഴിയുമ്പോള്‍ ഇവര്‍ക്ക് വേദനിക്കില്ലേ ..

    (ഞാന്‍ മെയില്‍ ചെയ്തിരുന്നു ..കിട്ടിയില്ലേ ???)

Leave a Reply to aathman / ആത്മന്‍ Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>