IMG_7390

1000 തൂണുകള്‍



കത്തും പുറത്തുമായി ഒന്നിനൊന്ന് വ്യത്യസ്തമായ 1000 കരിങ്കല്‍ത്തൂണുകളും, 2.5 മീറ്റര്‍ ഉയരമുള്ള വെങ്കലത്തില്‍ തീര്‍ത്ത ചന്ദ്രനാഥസ്വാമിയുടെ പ്രതിഷ്ഠയുമൊക്കെ A.D 1462 ല്‍ പണിതീര്‍ത്ത ഈ ക്ഷേത്രത്തിന്റെ ചില പ്രത്യേകതകള്‍ മാത്രമാണ്‍.

കര്‍ണ്ണാടകത്തിലെ ബേദ്ര, മൂഡബിദ്രി , മൂഡുവേണുപുര എന്നൊക്കെ അറിയപ്പെടുന്ന സ്ഥലത്തുള്ള ത്രിഭുവന തിലക ചൂഡാമണി ജൈനക്ഷേത്രത്തിന്റെ ഒരു ചിത്രം.

Comments

comments

19 thoughts on “ 1000 തൂണുകള്‍

  1. തിരുനെല്ലിയിലെ പണി പാ‍തിയില്‍ മുടങ്ങിയ ഇടിഞ്ഞു പൊളിഞ്ഞ ചുറ്റമ്പലമുള്ള പെരുമാള്‍ (വിഷ്ണു) ക്ഷേത്രത്തിനും ഇത്തരം തൂണുകള്‍ തന്നെ. കന്നഡ സ്വാധീനമാവും കാരണം. ഇതേത് ശില്പശൈലിയാണാവോ !

  2. @ arunchekanur –

    കൃത്യമായി പറഞ്ഞാല്‍ കന്നട സ്വാധീനമല്ല, ഹൊയ്സള സ്വാധീനമാണ് കാരണം. 13 ആം നൂറ്റാണില്‍ വയനാട്ടിലെ പല ഭാഗങ്ങളും ഹൊയ്സളരാജവംശംത്തിന്റെ കൈക്കലായിരുന്നു. ഹൊയ്സള രാജാക്കന്മാര്‍ പലരും ജൈനരായിരുന്നു. പിന്‍‌ക്കാലത്ത് ചില രാജാക്കന്മാര്‍ വൈഷ്ണവരാകുകയാണുണ്ടായത്.

  3. ഇത് ഉഗ്രന്‍ !! ജൈനക്ഷേത്രങ്ങള്‍ ശില്പകലയിലും മോശമല്ലായിരുന്നു അല്ലേ?

  4. കൊള്ളാലോ ആയിരം തൂണിന്റെ ചിത്രം….:):)

    ഓടോ: ചിദംബരം ക്ഷേത്രത്തിലും ആയിരം കാൽ മണ്ഡപം ഉണ്ട്…:)

  5. മധുര മീനാക്ഷി ക്ഷേത്രത്തിലും ആയിരം കാല്‍മണ്ഡപം കണ്ടതു പോലെ ഒരോര്‍മ്മ. ആ മണ്ഡപത്തില്‍ നിന്ന് എങ്ങോട്ടു നോക്കിയാലും ഒരേ നിരയില്‍ നില്‍ക്കുന്ന തൂണുകളെയാവും കാണുക.
    ക്ഷേത്ര ചരിത്രങ്ങള്‍ പരിചയെപ്പെടുത്തുന്നതിന് നന്ദി.

  6. ഹൊയ്സള രാജവംശത്തിന്റെ അധീനതയില്‍ നിര്‍മിച്ചതാവണം വയനാട്ടില്‍ കല്പറ്റയ്ക്കടുത്തുള്ള അനന്തനാഥസ്വാമി പുലിയാര്‍ മല ജൈനക്ഷേത്രം

  7. @ സുനില്‍ പണിക്കര്‍ – ക്ഷേത്രത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് യാത്രാവിവരണം ഉടന്‍ എഴുതുന്നതായിരിക്കും.

  8. ശിവ പറഞ്ഞതുപോലെ ആയിരംകാല്‍ മണ്ഡപമാണ് ആദ്യം ഓര്‍മ്മയില്‍ വന്നത്. ഈ ക്ഷേത്രത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരണങ്ങള്‍ക്കായി കാത്തിരിക്കുന്നു.

  9. ശരിക്കും നല്ലൊരു ഫീല്‍ തരുന്ന ചിത്രം..വിശദമായി പരിചയപ്പെടുത്തിയതിനു നന്ദി മനോജേട്ടാ

  10. എല്ലാവരും പറഞ്ഞ പോലെ കുറച്ചു കൂടി ചിത്രങ്ങള്‍ ചേര്‍ക്കയിരുന്നില്ലേ

Leave a Reply to jayalekshmi Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>