കണ്ണൂരിലെ മാപ്പിള ബേ എന്ന മത്സ്യബന്ധന തുറമുഖത്തിന് കാവലെന്നവണ്ണമാണ് കണ്ണൂര്‍ കോട്ടയുടെ നില്‍പ്പ്. കണ്ണൂരിന്റെ തന്നെ അഭിമാനമായ കോട്ടയ്ക്ക് പറയാന്‍ ഒരുപാട് കഥകളുണ്ട്.
1505 ല്‍ കോട്ട ഉണ്ടാക്കിയത് പോര്‍ച്ചുഗീസുകാരാണെങ്കിലും ഇപ്പോള്‍ കൈവശം വെച്ചിരിക്കുന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കൈയ്യില്‍ എത്തുന്നതിന് മുന്നേ ഇത് പല കൈകള്‍ മറിഞ്ഞിട്ടുണ്ട്.
1663ല്‍ പോര്‍ച്ചുഗീസുകാരുടെ കൈയ്യില്‍ നിന്ന് ഡച്ചുകാര്‍ കോട്ട പിടിച്ചടക്കി. ഡച്ചുകാരുടെ കൈയ്യില്‍ നിന്നും 1772ല്‍ അറയ്ക്കല്‍ രാജവംശം കോട്ട വിലയ്ക്ക് വാങ്ങുകയായിരുന്നു. 1790 ല്‍ ബ്രിട്ടീഷുകാര്‍ അറയ്ക്കലിന്റെ കൈയ്യില്‍ നിന്നും കോട്ട പിടിച്ചടക്കി മലബാര്‍ തീരത്തെ ബ്രിട്ടീഷ് പട്ടാളത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റി.
എത്ര പതാകകള്‍ കേറി ഇറങ്ങിയിട്ടുണ്ടാകും ആ കൊടിമരത്തില്‍ ? എത്രയെത്ര വെടിയുണ്ടകള്‍ തീതുപ്പി പാഞ്ഞിറങ്ങിയിട്ടുണ്ടാകും ആ പീരങ്കിയില്‍ നിന്ന് ? ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ എത്രയെത്ര കഥകള്‍ പറയാനുണ്ടാകും കോട്ടയിലെ ഓരോ മണ്‍തരികള്‍ക്കും ?
കണ്ണൂര്‍ കോട്ട, അഥവാ സെന്റ് ആഞ്ചലോസ് കോട്ടയില്‍ നിന്ന് ഒരു ദൃശ്യം.
ചരിത്രമുറങ്ങുന്നയിടം, നല്ല ചിത്രം, വിവരണം വിജ്ഞാനപ്രദം…
പിന്നിട്ട ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ….
നന്ദി നീരു….
ഉദ്ധാരണമൊടുങ്ങാത്ത പീരങ്കി
:))))))
very nice………thanx
ഇവിടെയാരും ആ ചിത്രത്തെ കുറിച്ചൊന്നും പറയുന്നില്ലല്ലോ…എന്തൊരു വീക്ഷണകോത്താഴത്തുകാരന്‍മാരെടേ നിങ്ങള്‍?
ചിത്രത്തെ കുറിച്ച് ഒറ്റ വാക്കേയുള്ളൂ..കിടിലം, തകര്‍പ്പന്‍,,,ഫോട്ടോയെ കുറിച്ച് മറ്റൊന്നും പറയാനില്ല. ആ പീരങ്കി പീരങ്കിയായത് ഈ ആംഗിളില്‍ നിന്നാണെന്നു തോന്നുന്നു. Awesome!!!!
കിടിലന്‍ ചിത്രം ചേട്ടായീ….
കോട്ടയുടെ മുന്നിലുള്ള പീരങ്കികള്‍ അറയ്ക്കല്‍ തറവാടിനു നേര്‍ക്കാണ് തിരിച്ചു വച്ചിരിക്കുന്നത്..അത്രയ്ക്ക് ഭയമായിരുന്നു കോട്ടയുടെ കൈവശക്കാര്‍ക്ക് കേരളത്തിലെ ആ ഏക മുഹമ്മദീയ രാജകുടുംബത്തെ.പിന്നീട് അതെ അറയ്ക്കല്‍ രാജാക്കള്‍ ഈ കോട്ട വിലയ്ക്ക് വാങ്ങി എന്നത് കാവ്യനീതി..
നല്ല ചിത്രം, വിവരണം വിജ്ഞാനപ്രദം…
ഈ ചരിത്ര സ്മാരകം തെളിവാർന്ന ചിത്രത്തിൽ കൂടി കാട്ടി തന്നതിനു നന്ദി.
Great picture.
പടം കിടിലൻ
കോട്ടയെ കുറിച്ചുള്ള വിവരണം സൂപ്പർ
നീരൂ..അഞ്ചാം വയസ്സ് മുതല്‍ കണ്ടുപരിചയിച്ചതാ
കണ്ണൂര്‍കോട്ടയും പരിസരങ്ങളും,ഇപ്പോഴും അതു
മക്കളോടൊപ്പം തുടരുന്നു..ജീവിതത്തിന്‍റെ ഈ വൈകിയ
വേളയിലും അതു തുടരുന്നു..മറ്റൊന്നിനും വയ്യെങ്കിലും!
പക്ഷെ,ഈ ചരിത്രസ്മാരകത്തെയും കരയും കടലും
സംരക്ഷിക്കേണ്ടവര്‍ തന്നെ കയ്യേറുന്നു ! മുന്‍കാലങ്ങളില്‍
ഒരുപാട് കാഴ്ചകള്‍,കണ്‍നിറയെ കാണ്ടാസ്വതിക്കാന്‍
കഴിഞ്ഞേടത്തിപ്പോള്‍ കാര്യമായി ഈ പീരങ്കി മാത്രമെ
മൂകസാക്ഷിയായി നില്പുള്ളു..അതും…?
നല്ല ചിത്രം …ആ ചിത്രത്തോടൊപ്പം പകര്‍ന്നു തന്ന അറിവിനും നന്ദി
കേരളചരിത്രത്തിന്റെ മറ്റൊരു തിരുശേഷിപ്പ് കൂടി. നന്നായിട്ടുണ്ട്.
anghine kannurum ethi alleee
എത്രയോ തവണ പോയിട്ടുണ്ട്. അന്നൊന്നും ക്യാമറ കൈയിൽ ഇല്ലായിരുന്നു. ഇപ്പോൾ ക്യാമറ ഒരെണ്ണം സ്വന്തമായി ഉണ്ടെങ്കിലും കോട്ടയിൽ മാത്രം പോകാൻ വീട്ടുകാർ സമ്മതിക്കില്ല. എനിക്കും പേടിയാ,,,
@ mini//മിനി
എന്തിനാ മിനീ പേടിക്കുന്നത്.പഴയതുപോലല്ല ഇപ്പോള്‍ കാര്യങ്ങള്‍ . ആര്‍ക്കിയോളജിക്കാരാണ് ഇപ്പോള്‍ കോട്ട നോക്കി നടത്തുന്നത്. പോരാത്തതിന്റെ പൊലീസിന്റെ എയ്ഡ് പോസ്റ്റും ഉണ്ട്. ധൈര്യായിട്ട് പോകാം. നിങ്ങള്‍ നാട്ടുകാര്‍ ഇങ്ങനെ പേടിച്ച് നിന്നാല്‍ ബാക്കിയുള്ളവര്‍ എന്ത് ചെയ്യും ?
കൊള്ളാം നീരു..
ഇത് തികച്ചും വിജ്ഞാനപ്രദം..
ചരിത്രത്തിന്റെ ഈ ഏടുകൾ അവയുടെ ഒരു വിവരണത്തോട് കൊടുക്കുന്നത് വളരെ ഉപകാരപ്രദവുമാണ്..
കൂട്ടുകാര്‍ക്കൊപ്പം കണ്ണൂരിലെ തലശ്ശേരി കോട്ടയ്ക്കുള്ളിലെ തുരങ്കത്തിലേക്ക് പോയതും, അകത്തു കൂട് കൂട്ടിയ വവ്വാലുകളുടെ പേടിപ്പെടുത്തുന്ന ചിറകടിയുടെ പ്രതിധ്വനി കേട്ട് തിരിച്ചോടിയതും ഓര്‍ത്തുപോയി. തുരങ്കത്തിലേക്ക് പോകാന്‍ അന്ന് മെഴുകുതിരി ആയിരുന്നു ആശ്രയം. കണ്ണൂര്‍ കോട്ടയിലാണ് തലശ്ശേരി കോട്ടയിലെ തുരങ്കം അവസാനിക്കുന്നത് എന്നാണ് പറഞ്ഞു കേട്ടത്. കൂടുതല്‍ ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ പറയുമല്ലോ..?
കണ്ണൂരില്‍ പഠിയ്ക്കുന്ന കാലത്ത് ഒത്തിരിപ്രാവശ്യം ഈ കോട്ടയില്‍ പോയിട്ടുണ്ട്. ഇതിന്റെ മുകളിലൊക്ക കയറിയിട്ടുമുണ്ട്. അവിടെ നിന്നാല്‍, തൊട്ടടുത്ത ടെറിട്ടോറിയല്‍ ആര്‍മി ക്യാമ്പില്‍ നിന്നും വെടിയൊച്ചകള്‍ കേള്‍ക്കാം. ഒരിയ്ക്കല്‍ ഇതിന്റെ മുകളില്‍ ഞങ്ങള്‍ ഒരു മാര്‍ബിള്‍ ഫലകം കണ്ടെത്തി. ആരുടെയോ ശവകുടീരമാണെന്നു തോന്നുന്നു. ഇംഗ്ലീഷ് പോലുള്ള ഏതോ അക്ഷരത്തില്‍(പോര്‍ട്ടുഗീസ്?) ജനനവും മരണവുമൊക്കെ എഴുതിയിട്ടുണ്ട്. കോട്ടയുടെ പടിഞ്ഞാറെ ഭാഗത്ത് നിന്നാല്‍ അനന്തമായ അറബിക്കടല്‍ കാണാം. അതിലൂടെ മന്ദം മന്ദം ഒഴുകി വരുന്ന വള്ളങ്ങള്‍. വൈകുന്നേരങ്ങളില്‍, അസ്തമയ സൂര്യന്റെ പൊന്‌വെളിച്ചത്തില്‍ അവയുടെ ആ വരവ് എതോ ഗ്രുഹാതുരസ്മരണയിലേയ്ക്ക് നമ്മെ വലിച്ചെറിയും. കിഴക്കു വശത്തോ, മാപ്പിളബേ, മീന്‍ പിടുത്ത വഞ്ചികളുടെ തിക്കും തിരക്കും.
കോട്ടയുടെ മുന്നിലെ ഈ പീരങ്കി കടന്നു ചെന്നാല്‍, ഭീമാകാരവും ഗംഭീരവുമായ ഒരു വാതിലാണ് വരവേല്‍ക്കുക. നിറയെ കൂര്‍ത്ത ഇരുമ്പ് മുള്ളുകള്‍ പിടിപ്പിച്ച ആ വാതില്‍ തന്നെ കോട്ടയുടെ മുഖ്യ കാവലാള്‍. ഏതായാലും പറ്റുന്നവര്‍ ഒക്കെ ഒരിക്കല്‍ അവിടെ പോകൂ. ആ പുല്‍ തകിടില്‍ അല്പ നേരം ഇരുന്ന് അറബിക്കടലിനു കാതോര്‍ക്കൂ. എത്രയോ വര്‍ഷം മുന്‍പത്തെ കുളമ്പടികളും ആരവങ്ങളും നിങ്ങള്‍ക്ക് കേള്‍ക്കാം…
ചരിത്രം നിങ്ങളെ തഴുകി കടന്നുപോകുന്നത് അനുഭവിയ്ക്കാം.
നല്ല ചിത്രം
വിവരണത്തിന് നന്ദി
കുറച്ചുകൂടി ചിത്രങ്ങല്‍ ഉള്‍പ്പെടുത്താമായിരുന്നു.നന്നായിട്ടുണ്ട്.
Though I was in Kannur for almost 10 years, I had been to this place only once. It was with my batchmates in the L.H. That was a beautiful evening!
Thnx for the picture. And ofcourse for the details too.
കണ്ണൂര്‍ കോട്ടയിലേക്ക് നടത്തിയ യാത്രയുടെ വിവരണം പോസ്റ്റ് ചെയ്തിട്ടുണ്ട്. വായിക്കണമെന്ന് താല്‍പ്പര്യം ഉണ്ടെങ്കില്‍ ഇതിലേ പോകൂ.