DSC05538

അനന്തപുര ക്ഷേത്രം



കാസര്‍ഗോട്ടെ ബേക്കല്‍ കോട്ടയില്‍ നിന്നും ഏകദേശം 30 കിലോമീറ്റര്‍ ദൂരം കിഴക്കുദിശയിലേക്ക് യാത്ര ചെയ്താല്‍ വാണിജ്യവല്‍ക്കരിക്കപ്പെട്ടിട്ടില്ലാത്ത അനന്തപുര ക്ഷേത്രത്തിലെത്താം. കേരളത്തിലെ ഏക തടാകക്ഷേത്രമാണിത്. കടുശര്‍ക്കര കൊണ്ട് പ്രതിഷ്ഠ നിര്‍മ്മിച്ചിട്ടുള്ള കേരളത്തിലെ മൂന്നേ മൂന്ന് ക്ഷേത്രങ്ങളില്‍ ഒന്ന്. തിരുവനന്തപുരത്തെ അനന്തപത്മനാഭ പ്രതിഷ്ഠയുടെ മൂലസ്ഥാനമാണിത് എന്നതാണ് മറ്റൊരു പ്രാധാന്യം.

പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരുപാട് കഥകളും ഐതിഹ്യങ്ങളുമൊക്കെ ഈ ക്ഷേത്രവുമായി കെട്ടുപിണഞ്ഞ് കിടക്കുന്നു. അമ്പലപ്രാവുകള്‍ കുറുകുന്ന ശബ്ദമൊഴിച്ചാല്‍ നിശബ്ദത തളം കെട്ടിക്കിടക്കുന്ന അന്തരീക്ഷമായതുകൊണ്ടായിരിക്കണം, ചുരുക്കം ചില ദേവാലയങ്ങളില്‍ മാത്രം അനുഭവപ്പെടാറുള്ള ദൈവസാന്നിദ്ധ്യം അവിടെയുമുണ്ടെന്ന് എനിക്ക് തോന്നിയത്.

Comments

comments

26 thoughts on “ അനന്തപുര ക്ഷേത്രം

  1. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരുപാട് കഥകളും ഐതിഹ്യങ്ങളുമൊക്കെ ഈ ക്ഷേത്രവുമായി കെട്ടുപിണഞ്ഞ് കിടക്കുന്നു.

    അതൊക്കെ ഒരു യാത്രാവിവരണത്തിന്റെ രൂപത്തില്‍ ഉടന്‍ പ്രതീക്ഷിക്കാം.

  2. “കടുശര്‍ക്കര കൊണ്ട് പ്രതിഷ്ഠ നിര്‍മ്മിച്ചിട്ടുള്ള കേരളത്തിലെ മൂന്നേ മൂന്ന് ക്ഷേത്രങ്ങളില്‍ ഒന്ന്.”

    Which are the other two???
    just to know….:)

  3. kurachu koodi valathottu mari ninneduthirunnenkil oru symmetrical padam kittumayirunnennu thonnunnu…

    this is also nice…

    swanthamayi camerayum, blogum onnumillathavante oru cheriya comment….:)

  4. അനന്തപുര ക്ഷേത്രം വല്ലാണ്ട് അങ്ങ് ഇഷ്ടായി.തിക്കും തിരക്കും ഇല്ലാതെ ഇതു പോലെ ഒരു ക്ഷേത്രത്തില്‍ ദൈവസാന്നിധ്യം കൂടുതലായി ഉണ്ടെന്നു നീരുഭായ് പറഞ്ഞത് വളരെ ശരിയാണ്.
    കുന്നിന്‍റെ മുകളില്‍ ഉള്ള തിരുവില്വാമല ശ്രീരാമ ക്ഷേത്രത്തില്‍ പോയാലും ഇതേ ഒരു ഫീലിംഗ് ആണ് അനുഭവപ്പെടുക!!

    യാത്ര വിവരണത്തിനായി കാത്തിരിക്കുന്നു !!

    ഓ ടോ : ബ്ലോഗ്‌ ടെമ്പ്ലേറ്റ് മാറ്റി അല്ലെ??

  5. നീരൂസാര്‍,ആ കഥകള്‍ക്കും ഐതീഹ്യങ്ങള്‍ക്കുമായി
    കാത്തിരിക്കുന്നു..സകുടുംബം കണ്ടുമുട്ടിയപ്പോള്‍ തന്നെ
    ഉശിരനൊരു യാത്രാവിവരണം പ്രതീക്ഷിച്ചിരുന്നു..
    നേഹമോള്‍ക്കീ മാമന്‍റെ സ്നേഹാന്വേഷണമറിയിക്കണം…

  6. @ Vineeth – ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം യാത്രാവിവരണത്തില്‍ പ്രതീക്ഷിക്കാം. പിന്നെ വലത്തോട്ട് മാറിനിന്ന് ചിത്രമെടുക്കുന്ന കാര്യം….
    ഇതെടുത്തിരിക്കുന്നത് തടാകത്തിനെതിര്‍വശത്തുള്ള മറ്റൊരു ചെറിയ ദേവാലയത്തിന്റെ നടയിലെ ഒരു വാതിലിലൂടെയാണ്. അവിടന്ന് വലത്തോട്ടോ ഇടത്തോട്ടോ മാറിയാല്‍ വെള്ളത്തിലാവും വീഴുക. മാത്രമല്ല ഈ ഫ്രെയിമല്ലാതെ മറ്റൊന്നും ആ വാതിലില്‍ നിന്ന് കിട്ടില്ല. ഒരു ഹൊറിസോണ്ടല്‍ ഫ്രെയിമിന് സ്കോപ്പില്ലായിരുന്നൂന്ന് സാരം. എതിര്‍വശത്ത് പോയി നിന്നാല്‍ വെള്ളത്തിലെ പ്രതിബിംബം കിട്ടുന്നുമില്ല. ഇതിനൊക്കെപ്പുറമെ പടം എടുക്കുന്നവന്‍ ആരാണെന്ന് കൂടെ അറിയാല്ലോ ? അതാണ് :)

  7. ചിത്രം കണ്ടപ്പോഴേ മനസ്സിലായി, ഇതിന്റെ വിവരണം എങ്ങനെയിരിക്കുമെന്ന്.. കാത്തിരിക്കുന്നു.

  8. കിടിലം…ഈ റിഫ്ലെക്ഷൻ നന്നായിട്ടുണ്ട്‌… യാത്രാവിവരണത്തിനായി കാത്തിരിക്കുന്നു !!

  9. കോട്ടയത്തിനടുത്തുള്ള പനച്ചിക്കാടു സരസ്വതി ക്ഷേത്രം തടാക ക്ഷേത്രമല്ലേ?

  10. ഒരു പുതിയ യാത്രാവിവരണത്തിനുള്ള കാർമേഘം ഉരുണ്ടുകൂടാൻ തുടങ്ങിയിട്ട് മൂന്നാലു ദിവസമായി….മഴ എത്രയും പെട്ടെന്ന് പെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.. :) :)

  11. @ jayalekshmi -

    ചേച്ചീ, പനച്ചിക്കാവ് സരസ്വതി ക്ഷേത്രം തടാകത്തിലല്ല നിലകൊള്ളുന്നത്. മഹാവിഷ്ണു ആണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. വിഷ്ണു ക്ഷേത്രത്തിന് തെക്കുവശത്തായി കരിങ്കല്‍പ്പാളികള്‍ക്കിടയിലൂടെ ഒരു കൊച്ചു സരസ്സ് ഒഴുകുന്നുണ്ട്. കൊല്ലം മുഴുവന്‍ ഈ സരസ്സില്‍ വെള്ളം ഉണ്ടാകും.സരസ്വതിയുടെ മൂലവിഗ്രഹം ഈ സരസ്സിനടിയിലായിട്ടാണ് നിലകൊള്ളുന്നത്. നാലമ്പലത്തിനകത്തോ ശ്രീകോവിലിലോ നിലകൊള്ളേണ്ടതിന് പകരം വിഗ്രഹം നില്‍ക്കുന്നത് 6 സ്ക്വയര്‍ അടിയില്‍ താഴെയുള്ള ഉള്ള ഈ സരസ്സില്‍ ആണെന്നാണ് എനിക്ക് മനസ്സിലാക്കാനായത്. എല്ലാം വായിച്ചുള്ള അറിവ് മാത്രം. ക്ഷേത്രത്തില്‍ ഞാന്‍ നേരിട്ട് പോയിട്ടില്ല.

    അപ്രകാരം പറയുകയാണെങ്കില്‍ ഒരു കൊച്ചു സരസ്സിന്റെ നടുക്ക് വിഗ്രഹം മാത്രം നില്‍ക്കുന്നു പനച്ചിക്കാവ് സരസ്വതി ക്ഷേത്രത്തില്‍ .

    പക്ഷെ അനന്തപുരയില്‍ അങ്ങനെയല്ല. ശ്രീകോവിലടക്കമുള്ള ക്ഷേത്രം തന്നെ നില്‍ക്കുന്നത് തടാകത്തിന്റെ നടുക്കാണ്.

    ചേച്ചി പോയിട്ടുണ്ടോ അവിടെ ? ഇല്ലെങ്കില്‍ , പോയിട്ടുള്ളവര്‍ ആരെങ്കിലും ഈ സംശയം തീര്‍ക്കാന്‍ ഇതുവഴി വരുമെന്ന് കാത്തിരിക്കാം.

    എന്തായാലും ചേച്ചി പറഞ്ഞ അഭിപ്രായം മാനിച്ച് പനച്ചിക്കാവ് ക്ഷേത്രം വരെ ഒന്ന് പോകണമെന്ന് തോന്നുന്നു. അഭിപ്രായം പങ്കുവെച്ചതിന് വളരെ നന്ദി.

  12. മനോജ്, നന്ദി, ഇല്ല ഞാന്‍ പനച്ചിക്കാട് പോയിട്ടില്ല , ഐതിഹ്യമാലയില്‍ വായിച്ച അറിവാണു സംശയമായതും ശ്രീപദ്മനാഭസ്വമിയുടെ മൂലസ്ഥാനം അടുത്തു തന്നെയുള്ള അനന്തന്‍ കാടാണെന്നാണു ഇതു വരെ ധരിച്ചിരുന്നതും ………..എല്ലാ അറിവിനും നന്ദി………..

  13. മനോജേട്ടാ പണ്ടൊരിക്കല്‍ എന്നോട് പറഞ്ഞത് ഓര്‍ക്കുന്നു. എന്നെങ്കിലും കാസറഗോഡ് പോവുകയാണെങ്കില്‍ ഈ അനന്തപുര ക്ഷേത്രവും കാണണമെന്ന്. എനിക്ക് ഇതുവരെ അതു സാധിച്ചില്ല. ഇപ്പോള്‍ ചിത്രത്തിലെങ്കിലും ഈ ക്ഷേത്രം കാണാന്‍ സാധിച്ചല്ലോ. സന്തോഷം. ഇതുവരെ എഴുതിയ വിവരണവും മറ്റു കമന്റുകളും വായിച്ചപ്പോള്‍ ഈ ക്ഷേത്രത്തെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ആഗ്രഹമായിരിക്കുന്നു. അഷ്ടബന്ധവും കടുംശര്‍ക്കരയും ഏതെങ്കിലും ഒന്നാണ് പൊതുവെ പ്രതിഷ്ഠനടത്താന്‍ ഉപയോഗിക്കുക എന്ന അറിവ് മാറി. കടുംശര്‍ക്കരകൊണ്ട് പ്രതിഷ്ഠിച്ച മൂന്നു ക്ഷേത്രങ്ങളേ കേരളത്തില്‍ ഉള്ളു എന്ന അറിവു കിട്ടി. അനന്തപദ്മനാഭന്റെ മൂല സ്ഥാനം കാസറഗോടുള്ള ഈ ക്ഷേത്രമാണെന്ന ഐതിഹ്യവും പുതിയ അറിവാണ്. കൂടുതല്‍ വിവരണങ്ങള്‍ക്കായി കാത്തിരിക്കുന്നു. ഒപ്പം നമ്മുടെ ദക്ഷിണമൂകാംബികയായ പറവൂരിലെ ക്ഷേത്രവും ജലമധ്യത്തില്‍ അല്ലെ. അപ്രകാരം ഞാന്‍ കണ്ടിട്ടുള്ള ഏക ക്ഷേത്രവും ഇതു തന്നെ.

  14. @ മണികണ്ഠന്‍ –

    മണീ വിശദമായ അഭിപ്രായത്തിന് നന്ദി. പറവൂരിലെ ദക്ഷിണമൂകാംബികയുടെ നാലമ്പലത്തിനകത്തുള്ള ശ്രീകോവില്‍ ജലമദ്ധ്യത്തിലാണെന്നുള്ളത് ശരിയാണ്. പക്ഷെ അത് ഒരു സ്വാഭാവിക/പ്രകൃതിദത്തമായ തടാകമല്ല. മനുഷ്യനിര്‍മ്മിതമാണത് എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. നാലമ്പലത്തിനും ശ്രീകോവിലിനും ഉള്ളിലായി വെള്ളം നിറച്ചിരിക്കുകയാണ് അവിടെ.

    അനന്തപുരിയുടെ കാര്യത്തിലും തടാകം എത്രത്തോളം പ്രകൃതിദത്തമാണെന്ന് എനിക്കുറപ്പില്ല. ഒരു കല്ലുവെട്ടുകുഴി പിന്നീട് മഴവെള്ളം നിറഞ്ഞ് തടാകമായി മാറിയതാകാം. നൂറ്റാണ്ടുകള്‍ പിന്നിലേക്ക് ഗവേഷണം നടത്തേണ്ടി വരും അതുറപ്പിച്ച് പറയാന്‍ . കാരണം അത്രയ്ക്ക് പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്.

    എന്റെ അറിവ് ശരിയല്ലെങ്കില്‍ തിരുത്താന്‍ മടിക്കരുത്. നന്ദി.

  15. നല്ല ചിത്രം …ആ പ്രതിഫലനം കിടുക്കന്‍ …വിവരണത്തിന് നന്ദി ..ഇനിയും പ്രതീക്ഷിക്കുന്നു കൂടുതല്‍ സ്നാപ്പും വിവരണങ്ങളും

  16. ചിത്രം കണ്ടു….ഇഷ്ടായി…
    ഇത് പോര….ശരിയായ വിവരണം അറച്ച് നിൽക്കാതെ മടിച്ച് നിൽക്കാതെ ബേഗം പോസ്റ്റൂ..നീരൂ:):):)

  17. ambalathinte foto orupadu nallathiyitunudu .ithokke namude nadinu swantham ennu orkumbolum santhosham ..athe kurichu ezhuthunathu vayikkan kathirikunnu ….

Leave a Reply to അപ്പു Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>