Colosium

ഗ്ലാഡിയേറ്റേഴ്സ്



തി പുരാതനവും, പ്രശസ്തവുമായ റോമന്‍ കോളോസിയത്തിന് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാനായി ഗ്ല്ലാഡിയേറ്റേഴ്സിന്റെ വേഷമണിഞ്ഞ് കറങ്ങി നടക്കുന്ന രണ്ട് റോമാക്കാരുടെ കാന്‍ഡിഡ് ഫോട്ടോ.

പടമെടുത്തെന്ന് മനസ്സിലാക്കിയാല്‍ അവര്‍ പണം ചോദിക്കും. ഒന്നും രണ്ടുമൊന്നുമല്ല, 5 യൂറോ കയ്യീന്ന് പോകും. എന്നുവെച്ചാല്‍ 400 രൂഭായോളം ഗോവിന്ദാ….

അതിന്റെ കൂടെ 100 രൂപാ കൂടെ ചേര്‍ത്താന്‍ 2 പേര്‍ക്ക് ചെറായി ബ്ലോഗ് മീറ്റില്‍ കുശാലായി മീറ്റാം, ഈറ്റാം. അതുകൊണ്ട്, തല്‍ക്കാലം പാപ്പരാസിത്ത്വം തന്നെ ശരണം.

Comments

comments

30 thoughts on “ ഗ്ലാഡിയേറ്റേഴ്സ്

  1. അതിന്റെ കൂടെ 100 രൂപാ കൂടെ ചേര്‍ത്താന്‍ 2 പേര്‍ക്ക് ചെറായി ബ്ലോഗ് മീറ്റില്‍ കുശാലായി മീറ്റാം, ഈറ്റാം. അതുകൊണ്ട്, തല്‍ക്കാലം പാപ്പരാസിത്ത്വം തന്നെ ശരണം. :) athu kalakki :)

  2. വേണ്ടായിരുന്നു അല്ലേ ? :) :)

    നാട്ടുകാരാ…..പടമെടുത്തിരിക്കുന്നത് കൊളോസിയത്തിന്റെ മുകലില്‍ നിന്നാ, പിന്നീന്നല്ല :) :)

    ഗ്ലാഡിയേറ്റേഴ്സിനെ കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി.

  3. അവരുടെ കൂടെ നിന്ന് പോസ് ചെയ്ത് പടമെടുക്കുന്നതിനാണ് 5 യൂറോ ചോദിക്കുന്നത്. ദൂരെ നിന്ന് അവരെ പടമെടുക്കുന്നതിന് ആരോടും പണം ചോദിക്കുന്നത് ഞാനവിടെ കണ്ടില്ല.

    എന്തായാലും കണ്ണനുണ്ണിയും, കുക്കുവും, എഴുത്തുകാരിയുമൊക്കെ പറഞ്ഞതുപോലെ ഞാനും നല്ല ഒന്നാന്തരം മലയാളി തന്നെ :) :)

  4. നിരക്ഷരാ പിശുക്കാ :-):-)
    അഞ്ചു യൂറോക്കു വേണ്ടി ഒരു നല്ല ഫോട്ടോ ചാൻസ് കളഞ്ഞില്ലെ ഇനി എന്നെങ്കിലും ആ ഫോട്ടോ എടുക്കാമായിരുന്നു എന്നു തോന്നിയാൽ ഇനി വീണ്ടും പോകുന്ന വണ്ടിക്കൂലി ഒന്നു നോക്കിയെ .

  5. പിശുക്കൊന്നുമല്ല സജീ പ്രശ്നം:) പടമെടുക്കാന്‍ വേണ്ടി ഞാന്‍ അങ്ങോട്ട് ചെന്നതാണ്. അപ്പോള്‍ അതിലൊരു മുരടനായ കക്ഷി എന്നോട് ഞാനേത് നാട്ടുകാരനാന്ന് ചോദിച്ചു. ഇന്ത്യാക്കാരനാന്ന് പറഞ്ഞപ്പോള്‍ … ‘ഓ തേര്‍ഡ് വേള്‍ഡ് കണ്ട്രി എന്നൊരു കമന്റ് ‘

    റോമാക്കാരന്റെ ആ ഹുങ്ക് എനിക്കങ്ങ് പിടിച്ചില്ല. രാഷ്ടസ്നേഹം ആളിക്കത്തി, പടം വേണ്ടെന്ന് പറഞ്ഞ് സ്ഥലം കാലിയാക്കി. അതാണുണ്ടായത്. ആ വാശിക്ക് മുകളില്‍ച്ചെന്ന് അവരുടെ പടം ഒരെണ്ണം അടിക്കുകയും ചെയ്തു. അല്ലെങ്കിലും അവരുടെ മാത്രം പടമടിക്കുന്നതിന് അവര്‍ മറ്റുള്ളവരോടൊന്നും കാശൊന്നും ചോദിക്കുന്നുണ്ടായിരുന്നില്ല. ഞാന്‍ ഉടക്കിപ്പോയതുകൊണ്ട് എന്നോട് ചിലപ്പോള്‍ കാശ് ചോദിച്ചേനേ. അയാള്‍ക്ക് കാശ് കൊടുക്കരുതെന്ന് എനിക്ക് വാശി. അതോണ്ടാണ് കട്ടടിച്ചത് :)

    ഇതിപ്പോ എല്ലാവര്‍ക്കും ഞാനടക്കമുള്ള മലയാളികളെ ചീത്ത വിളിക്കാന്‍ ഒരു അവസരമുണ്ടാക്കിക്കൊടുത്തതല്ലേ ? :):)

    അര ലിറ്റര്‍ വെള്ളത്തിന് 3.5 യൂറോയാണെന്ന് അറിയാമല്ലോ ? അപ്പോപ്പിന്നെ 5 യൂറോയ്ക്ക് പിശുക്കണ്ട കാര്യം വല്ലതുമുണ്ടോ ? :) :)

  6. പൊതുവെ യൂറോപ്പുകാർ മാന്യന്മാർ ആണല്ലോ പരസ്പര ബഹുമാനം കാണീക്കാറൂണ്ടു ,നിരക്ഷരനോടു ചോദിച്ചവൻ തനി ഇറ്റലികാരൻ ആയിരിക്കില്ല ചിലപ്പൊ അവന്റെ അപ്പനൊ അമ്മയൊ ചിലപ്പൊ വല്ല അമെരിക്കയൊ ബ്രിട്ടിഷ്കാരിയൊ ആകും ഇത്രയും അഹങ്കാരമൊ അവനു .സാധാരണ എന്നോടു സ്പെയിനിലെ സായിപ്പുമാർ ഞാൻ ഇന്ത്യാ എന്നു പറഞ്ഞാൽ താജ്മഹൽ എന്നാണു പറയുക .

  7. സജി പറഞ്ഞതുപോലെ തന്നെയായിരുന്നു എന്റെയും ധാരണ. ഇതിന് മുന്‍പ് കണ്ട ഒരു ഗ്ലാഡിയേറ്റര്‍ പറഞ്ഞത്. ‘ഇന്ത്യാ…ബോളിവുഡ് എന്നായിരുന്നു‘.

    പാപി ചെന്നിടം പാതാളം എന്ന് കേട്ടിട്ടില്ലേ ? അതുതന്നെയായിരിക്കും കാരണം :) :)

  8. അവരുടെ അടുത്തു ചെന്ന് എടുത്തിരുന്നെങ്കില്‍ ഈ മുകളില്‍ നിന്നുള്ള വ്യൂ കിട്ടുമായിരുന്നില്ലല്ലോ. പിന്നെ നമ്മളെ ചീത്ത വിളിച്ചവര്‍ക്ക് നയാപൈസ കൊടുക്കരുത്. ജാഡപാര്‍ട്ടികള്‍. അല്ല പിന്നെ :)

  9. നിരക്ഷരാ,അതിലൊരാൾ സാക്ഷാൽ റസ്സൽ ക്രോ
    തന്നെയല്ലേ..സുപ്പർ ഇം പോസിഷൻ ടെക്നിക്
    ഉപയോഗിച്ച് ഒന്നു ഉറപ്പുവരുത്തുമല്ലോ.

  10. ഗ്ലാഡിയേറ്റര്‍ എന്നു കേള്‍ക്കുമ്പോള്‍ റസ്സല്‍ക്രോ യുടെ അതി ഗംഭീര പ്രകടനം ഓര്‍ത്തു
    ഈ ഫാന്‍സി ഡ്രെസ്സ് ഗ്ലാഡിയേറ്റേഴ്സ് അവിടെ ടൂറിസം പ്രമോട്ട് ചെയ്യുവാനുള്ളവരാണോ?

  11. “പടമെടുക്കാന്‍ വേണ്ടി ഞാന്‍ അങ്ങോട്ട് ചെന്നതാണ്. അപ്പോള്‍ അതിലൊരു മുരടനായ കക്ഷി എന്നോട് ഞാനേത് നാട്ടുകാരനാന്ന് ചോദിച്ചു. ഇന്ത്യാക്കാരനാന്ന് പറഞ്ഞപ്പോള്‍ … ‘ഓ തേര്‍ഡ് വേള്‍ഡ് കണ്ട്രി എന്നൊരു കമന്റ് ‘ “
    അങ്ങനെ അവന്‍ പറഞ്ഞെങ്കില്‍ അവനു കാശ് കൊടുക്കരുതെന്നല്ല, ഒരു പിടയും കൊടുക്കണം… ആ..ഹാ..
    ഇപ്പോള്‍ ലോകശ്രദ്ധാകേന്ദ്രം ഈ “third world country” ആണെന്ന വിവരം അവനറിയില്ലേ. എവിടെ, രാവിലെ മുതല്‍ ഈ ഉടുപ്പും അണിഞ്ഞു നില്‍പ്പല്ലേ പണി, വല്ലപ്പോഴും സമയം കിട്ടുമ്പോള്‍ പത്രങ്ങളൊക്കെ വായിക്കാന്‍ പറയു, അല്ലെങ്കില്‍ ബെര്‍ളിയുടെ ഈ ബ്ലോഗ്‌ ഒന്ന് വായിക്കാന്‍ പറയ്‌…

  12. @ ജ്വാല – ജ്വാലയ്ക്കുള്ള മറുപടി കാല്‍‌വിന്‍ പറഞ്ഞിട്ടുണ്ട് മുകളില്‍ . ഉദരനിമിത്തം ബഹുകൃതവേഷം. അതു തന്നെ.

    ഏകലവ്യന്‍ – അവരെ പൊട്ടിക്കേണ്ട കാര്യം ഒന്നും ഉണ്ടെന്ന് തോന്നിയില്ല. ആകപ്പാടെ കുറച്ച് ഇംഗ്ലീഷ് അവര്‍ പറഞ്ഞൊപ്പിക്കുന്നുണ്ട്. ഇതാരോ ഇന്ത്യയെപ്പറ്റി പറഞ്ഞുകൊടുത്തത് അയാള്‍ അതേപടി പറഞ്ഞതായിരിക്കും എന്നാണ് എനിക്ക് പിന്നീട് തോന്നിയത്.

    പക്ഷെ ആദ്യം അത് കേട്ടപ്പോള്‍ വിഷമം തോന്നി. അതിനനുസരിച്ച് പ്രതികരിക്കുകയും ചെയ്തു. സജി പറഞ്ഞതുപോലെ ഇപ്പോള്‍ പണം കൊടുത്ത് അവരുടെ കൂടെ നിന്ന് ഒരു പടം എടുക്കാത്തത് ഒരു നഷ്ടമായെന്ന് തോന്നുന്നുണ്ട് :(

  13. എത്ര പിശുക്ക് പാടില്ല കേട്ടോ ,ഒരു നല്ല ഫോട്ടോ മിസ്സ്‌ ആക്കി..

  14. നല്ലൊരു പടം എടുക്കാന്‍ ചാന്‍സ്‌ കളഞ്ഞു… അപ്പോള്‍ അഞ്ചു യൂറോ കൊടുത്താല്‍ നാനൂറു രൂപ കിട്ടുമോ.. ഇവിടെ ആര്‍ക്കും മുന്നൂറ്റി അമ്പത് പോലും കിട്ടിയ ചരിത്രമില്ല അതുകൊണ്ട് ചോദിച്ചതാ. എണ്ണപ്പാടത്തിന്റെ ഷേക്ക്‌ നിരക്ഷരന് ഇതത്രയും പിശുക്ക് പാടില്ല …ഷേം ഷേം…

  15. ആഹാ,ലെവനങ്ങനെ പറഞ്ഞോ,എങ്കീ കാശ് കൊടുക്കാഞ്ഞത് നന്നായി.
    ഞങ്ങള്‍ക്ക് നല്ലൊരു ഗ്ലാഡിയേറ്റര്‍ ചിത്രം മിസ്സായെങ്കിലും….

  16. ഗ്ലാഡിയേറ്റേഴ്സ്..ഗ്ലാഡിയേറ്റേഴ്സ്..ഗ്ലാഡിയേറ്റേഴ്സ്….ഏത് എടുത്താല്ലും 5 യൂറോ മാത്രം !!!! വേഗം വരൂ ……(കാശു കിട്ടിയിട്ട് വേണം പിള്ളാര്‍ക്ക് ബര്‍ഗര്‍ വാങാന്‍ !!!)

    ot:Last year, there were few people in Bangalore(from Europe), posing in front of Forum Mall, in Roman costume . But they were great artistes, they were posing just like statues, and striking different posses in a marvelous spontaneousness way.

Leave a Reply to ശ്രീ Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>