medel

ഒളിമ്പിക്സ് മെഡലുകള്‍



രിചയക്കാര്‍ക്ക് ആര്‍ക്കെങ്കിലും ഒരു ഒളിമ്പിക്സ് മെഡല്‍ കിട്ടിയിട്ട്, അതൊന്ന് അടുത്ത് നിന്ന് കണ്ടിട്ട്, തൊട്ടുനോക്കി നിര്‍വൃതിയടഞ്ഞിട്ട്,……… എന്നിട്ട് ചത്താലും വേണ്ടീലായിരുന്നു.
(എന്നിട്ട് ഈ ജന്മം ചാകുമെന്ന് തോന്നുന്നില്ല്ല. )

സ്റ്റാംഫോര്‍ഡില്‍ ഒരിടത്ത് പോയാല്‍ ഒരു ഒളിമ്പിക്‍ സ്വര്‍ണ്ണമെഡലും, വെള്ളിമെഡലും കാണാന്‍ പറ്റുമെന്നറിഞ്ഞാണ് അങ്ങോട്ട് വണ്ടി കയറിയത്. സംഭവം ശരിയാണ്. സാധനം കാണുകയും അതിന്റെ കൂടെ നിന്ന് പടം പിടിക്കുകയും ചെയ്തു. ചില്ലുകൂടിനകത്തായിരുന്നതിനാല്‍ തൊട്ടുനോക്കാന്‍ മാത്രം പറ്റിയില്ല. സാരമില്ല അത്രേമെങ്കിലും സാധിച്ചല്ലോ ?!

സ്റ്റാംഫോര്‍ഡിലെ ഒരു പുരാതന പ്രഭുകുടുംബമായ ബര്‍ഗളി ഹൌസിനുള്ളില്‍(Burghley House) നിന്നെടുത്ത ചിത്രം. ലോര്‍ഡ് ബര്‍ഗളി എന്നറിയപ്പെട്ടിരുന്ന ഡേവിഡ് ആറാമനാണ് ഈ ഒളിമ്പിക്സ് മെഡല്‍ ജേതാവ്.

Comments

comments

10 thoughts on “ ഒളിമ്പിക്സ് മെഡലുകള്‍

  1. മനോജേ .. മിക്കവാറും നിനക്ക് ഒരു ഒളിമ്പിക്‌ മെഡല്‍ ഉടന്‍ കിട്ടാന്‍ സാധ്യത തെളിയുന്നുണ്ട്.. ചുരുങ്ങിയ സമയം കൊണ്ട് എവിടെയല്ലാം ഓടിയെത്തുന്നു.. ഒട്ടും താമസിക്കാതെ ബ്ലോഗില്‍ അതിന്‍റെ വിവരണവും..
    :)

  2. നീ എവിടെപ്പോയാലും സന്തോഷാ! ഞങ്ങളെ മറക്കില്ല എന്നത് തന്നെ സന്തോഷം. ഇപ്പൊ ദാ മെഡലുകള്‍.ഇനി എന്തെങ്കിലും ബാക്കി വെക്കാതെ ഇങ്ങോട്ട് പോന്നോട്ടെ ട്ടോ. ഒരു നാള്‍ നമുക്കും കിട്ടും മെഡല്‍, നിരാശപ്പെടല്ലേ നീരൂ.

  3. കൈവയ്ക്കാനിനി ഏതെങ്കിലും മേഖലയുണ്ടോ?
    അഭിനന്ദനങ്ങള്‍!!!!

  4. കമന്റെഴുതിവന്നപ്പോ ദേ,ഡേഡ്രീമര്‍ പറഞ്ഞതു തന്നെ.. :)

    ഇങ്ങനെയെങ്കിലും കാണട്ടെ. ( പണ്ട് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പൊ ലോംഗ് ജമ്പില് ഞാന്‍ ഫസ്റ്റായിരുന്നു. അന്നേ ആ വഴി നോക്കിയിരുന്നെങ്കില്‍ എന്റെ വീട്ടില്‍ വന്നാ മതിയായിരുന്നു ഇപ്പൊ ഫോട്ടോയെടുക്കാന്‍ നിരന്) :)

  5. ഞാനും എന്റെ ലോകവും – നന്ദി :)

    പകല്‍ക്കിനാവന്‍ – ബ്ലോഗ് എഴുതുന്നതിന് ഒളിമ്പിക്‍‌സ് മെഡല്‍ വന്നാല്‍ എത്ര നന്നായിരുന്നു. എങ്കില്‍ അത് ബെര്‍ളിക്കുള്ളതു തന്നെ :)

    വാഴക്കോടന്‍ – കിട്ടുമായിരിക്കും അല്ല്ലേ ?

    കുമാരന്‍ – കണ്ടല്ലോ ? നന്ദി :)

    പുള്ളിപ്പുലി – എനിക്ക് ഒരു മെഡല്‍ കിട്ടുമ്പോള്‍ ഭാഗ്യം എന്ന് ഞാനും പറയും :)

    ലതി – ഇനി നാട്ടുകാര്‍ എന്നെ കൈവെക്കാന്‍ ബാക്കിയുണ്ട്. അന്ന് ഞാന്‍ ഓടുന്ന ഓട്ടത്തിന് ഒരു മെഡല്‍ തന്നാല്‍ മതിയായിരുന്നു :)

    ഹന്‍ല്ലലത്ത് – അല്ലപിന്നെ :)

    റാണി അജയ് – ഒന്ന് തൊടാന്‍ കൂടെ കിട്ടിയാന്‍ ഭാഗ്യമാണെന്ന് ഞാനും കരുതിയേനേ :)

    ശ്രീലാല്‍ – ഹോ കണ്ണൂര് വന്ന് മെഡല് കാണാനുള്ള ഒരു ചാന്‍സാണല്ലോ മിസ്സാക്കിക്കളഞ്ഞത് പഹയാ… :)

    ഒളിമ്പിക്‍സ് മെഡല്‍ കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി :)

Leave a Reply to കുമാരന്‍ | kumaran Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>