photo-post

ഫോട്ടോ സെഷന്‍



ക്യാമറ ഒരെണ്ണം എന്റെ കയ്യിലും ഉണ്ട്. ഇയാള്‍ടെ പുട്ടുകുറ്റിയില്‍ മര്യാദയ്ക്ക് പടമൊന്നും പതിഞ്ഞില്ലെങ്കില്‍, എന്റെ കൈയില്‍ വേറൊന്നുകൂടെ ഇരിക്കുന്നത് കാണാല്ലോ ? ബാക്കി ഞാന്‍ പറയണോ ? ഹ…. വിട് മാഷേ കയ്യീന്ന്, ഞാനൊന്നും ചെയ്യില്ല, ചുമ്മാ ചെക്കനെ ഒന്ന് വിരട്ടിയതല്ലേ ? :) :)

ഭാവാനിപ്പുഴയ്ക്ക് നടുവില്‍ ഒരു ഫോട്ടോ സെഷന്‍. പതിഞ്ഞുകൊണ്ടിരിക്കുന്നത് പ്രശസ്ത പ്രകൃതിസ്നേഹിയും, ഗുരുവായൂരപ്പന്‍ കോളേജിലെ പ്രൊഫസറുമായിരുന്ന ശ്രീ.ശോഭീന്ദ്രന്‍ സാര്‍. പതിപ്പിക്കുന്നത് എന്റെയൊരു സുഹൃത്തും ഒന്നാന്തരമൊരു ഫോട്ടോഗ്രാഫറുമായ ശ്രീ.വേണു ഗോപാലകൃഷ്ണന്‍

(മുകളില്‍പ്പറഞ്ഞ അടിക്കുറിപ്പ് ഈ പടം എടുത്തതിന് ശേഷം എനിക്ക് തോന്നിയ ഒരു കുസൃതി മാത്രം. ശോഭീന്ദ്രന്‍ സാര്‍ അങ്ങനൊന്ന് ചിന്തിക്കുക പോലുമില്ല.)

ഇനി വേണു എടുത്ത ശോഭീന്ദ്രന്‍ മാഷിന്റെ ചൈതന്യമുള്ള ആ ചിത്രമിതാ താഴെ കണ്ടോളൂ.

Comments

comments

22 thoughts on “ ഫോട്ടോ സെഷന്‍

  1. പ്രൊഫസര്‍ ശോഭീന്ദ്രനെ നേരില്‍ കാണാന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല. കുറച്ചു കാലം മുന്‍പ് ഏഷ്യാനെറ്റ് കണ്ണാടിയിലോ മറ്റോ ആണ് ഞാന്‍ ആദ്യമായി പ്രൊഫസറേ കുറിച്ചറിയുന്നത്. അന്നേ മനസ്സിലുള്ളതാ മൂപ്പരെ നേരില്‍ കാണാന്‍ ചാന്സുണ്ടെങ്കില്‍ ഒരു ക്ലോസ് അപ്പ് പടം എടുക്കണമെന്നു മൂപ്പരുടെ ഒരു ലൂക്ക് വെച്ച് നല്ല ‘കിടു’ പടമാകും അത്. എന്തായാലും ഈ പടവും നല്ല ജീവനുള്ള പടം. നല്ല അടികുറിപ്പും.

  2. ഈ പടമെടുത്തയാളിന് അന്റെ അഭിനന്ദനങ്ങള്‍..ഇനി ആ കൂട്ടുകാരന്‍ എടുത്ത ആ ഷോട്ടും ഇവിടെ പതിപ്പിക്കണെ നിരൂജീ..

  3. ശോഭീന്ദ്രന്‍ മാഷെ ബ്ലോഗില്‍ എത്തിച്ചതിനു നന്ദി. ഞങ്ങളുടെ അയല്‍വാസി ആണ്. പിന്നെ, ആള്‍ പൊതുവേ ശാന്ത സ്വഭാവക്കാരനാണ് കേട്ടോ…:)

  4. @ഏകലവ്യന്‍ – വലത്തേ കൈയ്യീല്‍ കല്ല് പിടിച്ചുകൊണ്ട് നില്‍ക്കുന്ന മാഷിനെ കണ്ടപ്പോള്‍ എനിക്ക് തോന്നിയ ഒരു കുസൃതിയാണ് ഞാനാ അടിക്കുറിപ്പായി എഴുതിയിട്ടത്. ശോഭീന്ദ്രന്‍ മാഷ് അങ്ങനൊന്നും ചിന്തിക്കുകപോ‍ലുമില്ലെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്കെല്ലാം അറിയാവുന്നതല്ലേ ? എന്തായാലും എന്റെ കുസൃതി ഞാന്‍ പോസ്റ്റില്‍ത്തന്നെ തിരുത്തുന്നു. എന്തെങ്കിലും വിഷമം മാഷിനോ അദ്ദേഹത്തെ അറിയുന്നവര്‍ക്കോ ആ വാചകങ്ങള്‍ കാരണം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുകയും ചെയ്യുന്നു.

    കൂട്ടത്തില്‍ കുഞ്ഞന്‍ ആവശ്യപ്പെട്ടതുപോലെ വേണു എടുത്ത മാഷിന്റെ ആ ചിത്രം കൂ‍ടെ അടിയില്‍ ചേര്‍ക്കുന്നു.

  5. സുഹൃത്തേ,
    ഞാനും താങ്കളുടെ അടിക്കുറിപ്പ് അതേ അര്‍ത്ഥത്തില്‍ തന്നെയേ എടുത്തിട്ടുള്ളൂ. പിന്നെ പെട്ടന്ന് വായിച്ചപ്പോള്‍ തമാശക്കാണെങ്കിലും, ഈ ഒരു സീനിനെ ഇങ്ങനെയും വ്യാഖ്യാനിക്കപെടുന്നല്ലോ എന്നും ഓര്‍ത്തുപോയി. പിന്നെ നമ്മുടെ അച്ചുമാമനെയും, പട്ടി വിവാദത്തെയും. തിരുത്തിയതില്‍ വളരെ സന്തോഷവും നന്ദിയും.

  6. ഞാനീ പോസ്റ്റ് നോക്ക്യോണ്ടിരിക്കുമ്പ്‌ളാ എന്റെ തൊട്ടറ്റ്ടുത്തിരുന്ന് പണിയെടുക്കുന്ന ഗഡി അത് കണ്ടത്. ചുള്ളന്‍ ഗുരുവായൂരപ്പന്‍ കോളേജിലാ പടിച്ചേ ത്രേ.. ഈ പറഞ മാഷിനേം അറീം…

    :)

  7. മനോജേട്ടാ….
    പതിവ് പോലെ തന്നെ ഞാനും പുറകെ ഉണ്ട് കേട്ടോ ,
    ക്ഷമിക്കണം, പക്ഷെ കുറച്ചു ആഴ്ചകള്‍ ആയി പ്രതികരണങള്‍ അറിയിക്കാന്‍ സാധിച്ചില്ല.
    സത്യം പറഞ്ഞാല്‍ കുറച്ചു ദിവസം ആയിട്ട് രാഷ്ട്രീയ പോസ്റ്റുകള്‍ക്ക്‌ അടിപെട്ടു പോയി.

    ഇന്ന മനോരമയുടെ നെറ്റിയില്‍ അറക്കല്‍ കെട്ടു സന്ദര്‍ശനത്തിന്റെ പോസ്റ്റര്‍
    കണ്ടപ്പോള്‍ എന്തോ ഒരു വലിയ സന്തോഷം മനസ്സില്‍ തോന്നി.കാരണം അറിയാത്ത ഒരു സന്തോഷം.
    ഹൃദയം നിറഞ്ഞ അഭിനന്തനങ്ങള്‍….
    സസ്നേഹം ചാക്കോച്ചി

  8. ശോഭീന്ദ്രന്‍ മാഷിനെപ്പോലുള്ള പ്രകൃതിസ്നേഹികളെ അധികം ആര്‍ക്കും അറിയില്ല ഇപ്പോഴും. അല്ലെങ്കിലും സ്നേഹമുള്ളവരെ ആര്‍ക്ക് വേണം ഇക്കാലത്ത്, അതും കാടിനേം മലയേയുമൊക്കെ സ്നേഹിക്കുന്നവരെ!

    അദ്ദേഹത്തിന്റെ തിരക്കും ഞങ്ങളുടെ തിരക്കും കാരണം അധികം സമയം അദ്ദേഹത്തിന്റെ കൂടെ ചിലവഴിക്കാന്‍ പറ്റിയില്ല. ഇനിയും ഒരവസരം കിട്ടിയെന്ന് വരും. മാഷേ കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി.

    @ ചാക്കോച്ചീ – ഇന്നത്തെ മനോരമയിലും എന്റൊരു യാത്രാവിവരണം വന്നിട്ടുണ്ട്. (തുഷാരഗിരി) കണ്ടുകാണുമല്ലോ ? സന്തോഷം എനിക്കുമുണ്ട്. സന്തോഷത്തില്‍ പങ്കുചേര്‍ന്നതിന് വളരെ വളരെ നന്ദി :)

  9. മനോജേട്ടാ എഴുത്ത് വളരെ നന്നായിടുണ്ട് ….രണ്ടു വര്‍ഷം മുന്‍പ് സൈലന്റ് വാലി സന്ദര്‍ശിച്ച ഓര്‍മ്മകള്‍ എന്നിലുന്ര്‍ത്തി. നിങ്ങളുടെ ഒപ്പം ഒരു ക്യാമറയുമായി ഞാനും ഉണ്ടാരുനെകില്‍ എന്ന് ആശിച്ചു പോയി. അടുത്ത ലകത്തിനു വേണ്ടി കാത്തിരിക്കുന്നു.

Leave a Reply to കുഞ്ഞന്‍ Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>