English-Kanikkonna-017

ഇംഗ്ലീഷ് കണിക്കൊന്ന


രു ഇംഗ്ലീഷ് ഗ്രാമപ്രദേശത്തെ (കണ്ട്രി സൈഡ്) തെരുവില്‍ നിന്ന് വസന്തകാലത്തിന്റെ തുടക്കത്തില്‍ പകര്‍ത്തിയ ചില ചിത്രങ്ങളാണിതൊക്കെ.

ശിശിരത്തില്‍ നിന്ന് രക്ഷപ്പെടാന്‍, ഇലപൊഴിച്ച് നിന്നിരുന്ന മരങ്ങളിലെല്ലാം തളിരിലകളും, പൂ‍ക്കളും‍ വന്നുതുടങ്ങിക്കഴിഞ്ഞിരുന്നു. വഴിയോരത്തും, വീട്ടുവളപ്പിലുമൊക്കെയുള്ള മരങ്ങളിലെല്ലാം പൂക്കള്‍ കുലകുലയായിക്കിടക്കുന്നു. ഇലയേക്കാളധികം പൂക്കളാണ് മിക്ക മരത്തിലും.

ഈ മഞ്ഞപ്പൂക്കള്‍ കണ്ടപ്പോള്‍ ‍നമ്മുടെ സ്വന്തം കണിക്കൊന്നയെയാണ് ഓര്‍മ്മവന്നത്. സായിപ്പ് വിഷു ആഘോഷിക്കുമായിരുന്നെങ്കില്‍ ഈ പൂക്കളായിരിക്കുമായിരുന്നു കണിക്കൊന്നയുടെ സ്ഥാനത്ത്. അങ്ങിനെയാണെങ്കില്‍ ഇതിനെ ഇംഗ്ലീഷ് കണിക്കൊന്ന എന്ന് വിളിക്കാമല്ലോ ?

വിളിക്കാം, അതില്‍ തെറ്റൊന്നുമില്ല. കാരണം നമ്മുടെ കണിക്കൊന്ന അധവാ Golden Shower Tree യുടെ അകന്ന ബന്ധത്തില്‍പ്പെട്ടതാണത്രേ ഈ മരം. ഇതിനെ Golden Chain Tree അഥവാ Laburnum എന്നാണ് വിളിക്കുന്നത്.

————————————-
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കുക
http://en.wikipedia.org/wiki/Laburnum

Comments

comments

22 thoughts on “ ഇംഗ്ലീഷ് കണിക്കൊന്ന

  1. കഴിഞ്ഞ വര്‍ഷം ഇവിടെ സൌത്ത് കൊറിയ -ഇല്‍ കണി വെക്കാന്‍ ഞാന്‍ ഈ പൂക്കള്‍ തന്നെയാ ഉപയോഗിച്ചേ.. വേറെ വഴി ഇല്ലായിരുന്നു.. നന്നായിട്ടുണ്ട് ഫോട്ടോസ്..

  2. നമ്മുടെ കണിക്കൊന്നയുടെ കണ്‍‌ട്രി കസിനെ കാണിച്ചുതന്നതിന് നന്ദി :-)

  3. ദാ, ഇവിടെ മലയാളികളും ഈ പൂക്കൾ ഉപയോഗിക്കുന്നുണ്ട് വിഷുവിന് കണി വയ്ക്കാൻ [നാട്ടിൽ നിന്നു വരുന്ന കൊന്നപ്പൂക്കൾ വാങ്ങാൻ കിട്ടിയില്ലെങ്കിൽ]. നാട്ടിൽ കൊന്ന പൂക്കുന്ന അതേ കാലത്തു തന്നെയാണ് ഇവിടെയും ഇത് പൂക്കുന്നതെന്നു ശ്രദ്ധിച്ചിട്ടുണ്ടോ? പൂത്തു നിൽക്കുന്ന കാണാൻ അതി മനോഹരം. പക്ഷെ ഓരോ പൂവും എടുത്തു നോക്കിയാൽ നമ്മുടെ കണിക്കൊന്ന തന്നെയാണ് സുന്ദരി കെട്ടോ

  4. അതി മനോഹരമായിരിക്കുന്നു.ഈ ചിത്രം കണ്ടപ്പോൾ എം ടി യുടെ രണ്ടാമൂഴത്തിലെ ഒരു
    സന്ദർഭം ഓർമ്മയിൽ വന്നു-പാണ്ടവരുടെ വനവാസ് കാലത്ത് അവർ കാട്ടിൽ ഒരു കുടിൽ കെട്ടി താമസിക്കുകയാണ്.ഒരു വസന്തകാലം.അപ്പോൾ ആകുടിലിനു മുകളിൽ പൂത്തു നിന്നിരുന്ന കണികൊന്ന സ്വർണ്ണനാണയങൾ ചൊരിഞ്ഞു കൊണ്ട് അതിനെ കൊട്ടാ‍രമെന്നു കളിയാക്കി..അതെ,ശരിക്കുമൊരു ഗോൾഡൻ ഷവർ ട്രീ തന്നെയാണ് കണികൊന്ന. പിന്നെ,
    ഇംഗ്ലീഷ് ലാബേണം ficus fistula തന്നെയാണോന്നറിഞ്ഞാൽ കൊള്ളാം

  5. ഇംഗ്ലീഷ് കണിക്കൊന്നയെ പരിചയപ്പെടുത്തിയതിന് നന്ദി. അതിലൊരു പൂവിന്റെ ക്ലോസപ്പ് കൂടി കൊടുക്കാമായിരുന്നു.

  6. അത് കലക്കി…കേട്ടോ..
    ഇംഗ്ലീഷ് കൊന്നയെങ്കില്‍ ഇംഗ്ലീഷ് കൊന്ന…
    സംഭവം സുന്ദരി തന്നെ..എന്നാലും ഒരു ക്ലോസ് അപ് ആവാമായിരുന്നൂട്ടോ..

  7. ഇംഗ്ലീഷ് കണിക്കൊന്ന കലക്കി …
    കഴിഞ്ഞ ഒരു ആഴ്ചയായി ഞാന്‍ തങ്ങളുടെ ബ്ലോഗുകളില്‍ കയറി ഇറങ്ങുന്നു ഇതുവരെയായിട്ടും വായിച്ചു കഴിഞ്ഞിട്ടില്ല .. ചുമ്മാതല്ല ബ്ലോഗിങ്ങ് എഞ്ചിനീയര്‍ എന്ന പേര് വന്നത് .

Leave a Reply to പുള്ളി പുലി Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>