“ മോള് അപ്പൂപ്പന്‍ താടി കണ്ടിട്ടുണ്ടോ ?“
“ അതിന് അപ്പൂപ്പന് താടീല്ലല്ലോ ! “
“ അതല്ല മോളേ, പറന്നു നടക്കുന്ന അപ്പൂപ്പന്‍ താടി കണ്ടിട്ടുണ്ടോ ? “
“ ഈ അച്ഛനൊന്നും അറീല്ല, അപ്പൂപ്പന്റെ താടി എങ്ങനാ പറന്ന് നടക്കാ ?“
അപ്പൂപ്പന്‍ താടി കാണാത്ത, മുത്തശ്ശിക്കഥകള്‍ കേള്‍ക്കാത്ത പുതുതലമുറയ്ക്കായി ഇതാ ഒരപ്പൂപ്പന്‍ താടി.
അപ്പൂപ്പന്‍ താടി കാണാത്ത, മുത്തശ്ശിക്കഥകള്‍ കേള്‍ക്കാത്ത പുതുതലമുറയ്ക്കായി ഇതാ ഒരപ്പൂപ്പന്‍ താടി.
ഹായ് അപ്പൂപ്പന്‍ താടി!
അപ്പൂപ്പന്‍ താടികള്‍ പറന്നുവീഴുന്ന നാട്ടുവഴികള്‍ ഇന്നും ഉണ്ട്…. പക്ഷെ ഇന്നത്തെ തിരക്കില്‍ ആരും അതൊന്നും കാണുന്നില്ല, അല്ലെങ്കില്‍ കണ്ടില്ല എന്നു നടിക്കുന്നു…
“അപ്പൂപ്പന്‍ താടി കാണാത്ത, മുത്തശ്ശിക്കഥകള്‍ കേള്‍ക്കാത്ത പുതുതലമുറ…”
അതുതന്നെ… കഷ്ടം..
ഈ പടം ഞാൻ മോൾക്ക് കാണിച്ച് കൊടുക്കുന്നുണ്ട്.
പണ്ട് ഇതിന്റെ പിന്നാലെ കുറേ നടന്നതാ…
:’(
എത്രനാളായി ഞാൻ തേടുന്നു !!! നിരൻ നന്ദി.
ഈ വേനലില്‍ എരിക്കിന്‍ കായ പൊട്ടി കാറ്റില്‍ അപ്പൂപ്പന്‍ താടി കൂട്ടമായി പറന്ന് ആകാശത്ത് നൃത്തം വെക്കുന്നത് കണ്ടത് ജീവിതത്തില്‍ മറക്കില്ല…..
എന്തായാലും എന്റെ മോൽക്ക് അപ്പൂപ്പൻ താടി കൊണ്ട് കളിക്കാനുള്ള യോഗം ഉണ്ട്.ഞങ്ങളുടെ വഴിയരികിൽ എരുക്ക് ചെടി ഉണ്ട്.അതിൽ പൂ വിരിയുമ്പോൾ,ആ പൂവ് ഉപയോഗിച്ച് ഒരു കുട്ടിക്കളി കളിക്കും.കൈക്കുടന്നയിൽ കുറെ പൂവുകൾ എടുത്ത് അല്പം പൊക്കത്തിൽ നിന്ന് താഴേക്കിടും.അപ്പോൾ മലർന്നു വീഴുന്ന പൂക്കളും,കമഴ്ന്നു വീഴുന്ന പൂക്കളും എണ്ണി എടുക്കും.അതനുസരിച്ചാണു പോയന്റ്.എന്തായാലും ഈ അപ്പൂപ്പൻ താടീടെ പടത്തിനു നല്ല ഭംഗി ഉണ്ട്.
ഓ. ടോ >പിന്നേയ് ഇന്നലെ വിമാനം കയറിയ കാര്യം ഞാൻ അറിഞ്ഞൂട്ടോ !
ഇതിന്റെ ഒരു കോപ്പി എന്റെ മക്കള്‍ക്കായി മോഷ്ടിക്കുന്നു.
ഇപ്പഴത്തെ അപ്പൂപ്പന്മാര്ക്കൊന്നും താടിയില്ല, മനോജേ?
(എവ്ടാ ഇപ്പോ?)
ഇക്കാലത്തിപ്പോൾ പിള്ളേർക്ക് കഥ പറഞ്ഞുകൊടുത്തിട്ട് ഇതുപോലുള്ള ചിത്രം കാണിക്കാനേ പറ്റുകയുള്ളൂ.
ഒറിജിനൽ കാണിക്കാൻ നാട്ടിലുമില്ല.
വെട്ടിനിരത്തലല്ലേ?
പണ്ട് കാറ്റത്തുപറക്കുന്ന ഇവനേപ്പിടിക്കാൻ ഒരുപാട് ഓടി വീണിട്ടുണ്ട്.
ശിവാ – ആ നാട്ടുവഴികളില്‍ നിന്നൊക്കെ ഒരുപാട് ദൂരെയാണിപ്പോള്‍ നാമെല്ലാം
പൊറാടത്ത് – എല്ലാ മക്കള്‍ക്കും കാണാന്‍ വേണ്ടിത്തന്നെയാണിത്. കാണിച്ച് കൊടുക്കൂ
ടിന്റു – ഞാനും നടന്നിട്ടുണ്ട്, ഇനിയും നടക്കാന്‍ തയ്യാറാണ്
ശ്രീലാല്‍ – നേരിട്ടൊരെണ്ണം കിട്ടിയാല്‍ ഇതിലും നല്ല പടം ശ്രീലാലിനെടുക്കാന്‍ പറ്റുമായിരുന്നു. അതെങ്ങിനാ ..എറിയാന്‍ അറിയുന്നവന്റെ കയ്യില്‍ വടി കൊടുക്കില്ലല്ലോ ?
പ്രയാന്‍ – നാട്ടില്‍ അങ്ങനൊരു കാഴ്ച്ച കണ്ട കാലം ഞാന്‍ മറന്നു. ഇത് കാട്ടില്‍ കണ്ട കാഴ്ച്ചയാ
പകല്‍ക്കിനാവന്‍ – നന്ദി
കാന്താരിക്കുട്ടീ – കുഞ്ഞുകാന്താരി ഭാഗ്യവതിയാണ്. എന്റെ മകള്‍ക്ക് അതിനുള്ള ഭാഗ്യം കിട്ടിയിട്ടില്ല
ബിനോയ് – ഇത് മോഷ്ടിക്കേണ്ട കാര്യമില്ല. എല്ലാ കുഞ്ഞുമക്കള്‍ക്കും വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണിത്
കൈതമുള്ള് – ശശിയേട്ടാ, താടിയുണ്ടെങ്കില്‍ത്തന്നെ നരച്ചത് ഏതെങ്കിലും അപ്പൂപ്പന്മാര്‍ക്ക് ഉണ്ടോ ? എല്ലാം ഗോദ്‌റേജ് ഡൈ അല്ലേ ? ഞാനിന്നലെ വരെ നാട്ടില്‍ (സൈലന്റ് വാലി കാടുകളില്‍ ഉണ്ടായിരുന്നു. അവിടന്ന് കിട്ടിയതാ ഇത്.) ഇന്നലെ വൈകീട്ട് ഔദ്യോഗികാവശ്യത്തിനായി മുംബൈയില്‍ എത്തി. അപ്പോളതാ നമുക്ക് അഭിമാനിക്കാന്‍ സ്ലം ഡോഗ് മില്യണയര്‍ ഓസ്ക്കാര്‍ വാങ്ങിക്കൂട്ടിയിരിക്കുന്നു. ഒരാഴ്കയ്ക്കകം തിരിച്ച് വീണ്ടും നാട്ടിലെത്തും.
തൂലികാ ജാലകം – അതെ അതുതന്നെ. ഇതിപ്പോള്‍ നാട്ടിന്‍പുറത്ത് കാണാന്‍ കിട്ടാതായിരിക്കുന്നു.
അപ്പൂപ്പന്‍ താടി ഊതിപ്പറപ്പിക്കാനെത്തിയ എല്ലാവര്‍ക്കും നന്ദി.
നല്ല ചിത്രം നീരൂ…
അപ്പൂപ്പന് താടി പോലെ നരച്ചൊരു
തൊപ്പിയുള്ളമ്മാവാ……
iyide mannarassala ambalathil
poyoppol oru appoppan thadi vazhiyil kidannu kiitti..varshangalkuu sheshamanu oru appoppan thadi kandathu..enthenillatha santhosham thonni appol
ഇതു ഞാനെടുക്കുന്നു.:-)
Ho ethra odeethaa ithinte pinnaale
..ഹായ്.ഹായ്
ഇത്തരം ചിത്രങ്ങളേ വരും തലമുറയ്ക്കായി സീക്ഷിച്ചുവെക്കാൻ പറ്റൂ. ഇവിടെ ഇപ്പോഴും ഇടക്കൊക്കെ അപ്പൂപ്പൻതാടികൾ കിട്ടാറുണ്ട്.
പണ്ടൊക്കെ നങ്ങടെ പറമ്പില്‍ ധാരാളമുണ്ടായിരുന്നു,
എന്തോരും പുറകേ ഓടിയിട്ടുണ്ടെന്നറിയാമോ?
ഇപ്പോള്‍ മരുന്നിനുപോലും കാണാനില്ല!!!
ഇതുവരെ ഞാന്‍ പെറുക്കിയെടുത്ത അപ്പൂപ്പന്താടിയെല്ലാം ഒരു കവറിലിട്ടു സൂക്ഷിച്ചു വെച്ചിട്ടുണ്ട്!
നല്ല ചിത്രം…
അപ്പൂപ്പന് താടി!!!!!!!!!! എത്ര നാളായി ഒരെണ്ണം കണ്ടിട്ട്..നല്ല ചിത്രം
ഹായ്.. അപ്പൂപ്പന്‍താടി…
നല്ല ഫോട്ടോ, നിരക്ഷരാ…
(BTW, ആര്‍ക്കെങ്കിലും അറിയാമോ, ഇതിന് English-ല്‍ എന്താ പറയുന്നത് എന്ന്?
അറിയാമെങ്കില്‍ ഒന്ന് പറഞ്ഞു തരണേ…)
നൊസ്റ്റാള്‍ജിക് പടം
@ ആര്യന് , Feathery Seed എന്നാണ് നെറ്റില്‍ നോക്കിയപ്പോള്‍ കണ്ടത്. ശരിയാണോ എന്നറിയില്ല
നിരച്ചരാ.. എനിക്കു വിഷമം തോന്നി. ആ അപ്പൂപ്പന്‍താടി പറന്നു നടക്കുകയല്ലല്ലോ..
പുസ്തകക്കൂട്ടിനിടയില്‍..
ഒരു ചെറിയ കൂടിനുള്ളില്‍ ഞാനൊളിപ്പിച്ചുവച്ചിട്ടുണ്ട്.
ഒരുകൂട്ടം അപ്പൂപ്പന്‍ താടി…
പരന്നുനടക്കേണ്ടവയെ ഇങ്ങനെ പൂട്ടിയിടരുതെന്നറിയാം എന്നാലും ഇടയ്ക്കിടെ തുറന്നു നോക്കുമ്പോളുള്ള സുഖം….അതെങ്ങിനെയാ വിവരിക്കുക…..
excellent catch
കണ്ടു. എന്റേത് മൊബൈല്‍ ഫോണ്‍ പടമായിറുന്നു
അപ്പൂപ്പൻ താടിയ്ക്ക് പുറകേ നടന്നൊരു കാലം!! ഓർമ്മയിലേയ്ക്ക് കൊണ്ടുവന്ന നല്ലൊരു ചിത്രം.
ella thadiyum narakkum
ഞാനും ഓടിയിട്ടുണ്ട്, ഇപ്പോള്‍ കാണാനേ ഇല്ല
ചിത്രം മനോഹരം , പക്ഷെ ആ കമ്പു കൊണ്ട് തടയണ്ടായിരുന്നു.
‘അതിന് അപ്പൂപ്പന് താടീല്ലല്ലോ’
———————–
അതിന് ഇന്ന് അപ്പൂപ്പനേ ഇല്ലല്ലോ…! മൊത്തം ‘ഗ്രാന്‍പാ’മാരല്ലേ…!! ‘കുരച്ച് കുരച്ച് മലയാലം അരിയുന്ന കുറ്റികലുടെ’ അച്ഛനമ്മമാര്‍ – ശ്ശെ… ഡാഡി – മമ്മിമാര്‍ക്ക് മക്കള്‍ക്ക് അപ്പൂപ്പന്‍ താടി കാണിച്ചുകൊടുക്കാനും പറഞ്ഞു കൊടുക്കാനും നേരമെവിടെ?
ഇത് ഇവിടേം കാണാലോ
http://manumontevikrithikal.blogspot.com/2010/08/blog-post_3786.html