Edakkal-Cave-376

ഫാന്റം റോക്ക്ടയ്ക്കല്‍ ഗുഹയിലേക്കുള്ള യാത്രാമദ്ധ്യേയാണ് ഫാന്റം റോക്ക് കാണാനിടയായത്.

ഇടയ്ക്കല്‍ മലയുടെ മുകളില്‍ നിന്ന് നോക്കിയാലും ദൂരെയായി ഫാന്റം റോക്ക് കാണാം. കൊച്ചുത്രേസ്യയുടെ വയനാട്ടിലൂടെയുള്ള വട്ടത്തിലും നീളത്തിലുമുള്ള യാത്രയില്‍ ഇടയ്ക്കല്‍ മലയുടെ മുകളില്‍ നിന്ന് നോക്കുമ്പോള്‍ വെളുത്ത് തിളങ്ങുന്ന ഒരു ‘സ്പെഷ്യല്‍ മല‘ കാണുന്നതിനെപ്പറ്റി പറയുന്നുണ്ട്. അത് എന്താണെന്ന് ഒരു അന്വേഷണം നടത്തിനോക്കിയാല്‍ ഫാന്റം റോക്കിന്റെ പരിസരത്ത് എത്തിപ്പറ്റും.

ഇനി വെളുത്ത് തിളങ്ങുന്ന ആ സ്പെഷ്യല്‍ മല എന്താണെന്നല്ലേ ?

ഫാന്റം റോക്കിന്റെ സമീപത്തുള്ള ഒരു മല ഇടിച്ച് നിരപ്പാക്കി, ടിപ്പര്‍ ലോറികളില്‍ അതിന്റെ അസ്ഥിവാരം കോരിനിറച്ച് നാടുകടത്തിക്കൊണ്ടിരിക്കുകയാണ്. പച്ചപ്പ് നഷ്ടപ്പെട്ട ആ ഭൂപ്രദേശമാണ് സ്പെഷ്യല്‍ മലയായി ദൂരെനിന്ന് നോക്കുമ്പോള്‍ കാണുന്നത്.

ഒരു മലയിതാ മരിച്ചിരിക്കുന്നു.ഒരു കോണ്‍ക്രീറ്റ് വനത്തിന് അടിവാരമിട്ടുകൊണ്ട് ഭൂമിയുടെ കോണിലെവിടെയെങ്കിലും ഒരു പാടം കൂടെ മരിച്ചുകാണും.

Comments

comments

21 thoughts on “ ഫാന്റം റോക്ക്

 1. ((((( ഠ്രേ )))))

  പാറമടയില്‍ നിന്നുമുള്ള ശബ്ദമാ.

  എവിടെ നോക്കിയാലും മരിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയെക്കാണാം. പാറക്കൂട്ടം, മലകള്‍, പാടങ്ങള്‍ എല്ലാം അപ്രത്യക്ഷമാവുന്നു.

  നല്ല പോസ്റ്റ്.

  ആശംസകള്‍

 2. സത്യം പറഞ്ഞാല്‍ ഓരോ തവണ നാട്ടില്‍ വരുമ്പോഴും ഇങ്ങിനെയുള്ള ഒരോ അധിനിവേശങ്ങള്‍ കണ്ട് മനസ്സ് വിഷമിച്ചാണ് തിരിച്ചു പോവാറ്….
  ആരോട് പറയാന്‍?

 3. കുട്ടിക്കാലത്തു വായിച്ചിരുന്ന കാർട്ടൂണുകളിലെ നടക്കും ഭൂതം (walker) നമ്മുടെ വയനാട്ടിലും ഉണ്ടല്ലെ? ഇനി വരാനിരിക്കുന്ന എത്ര ബ്ലോഗുകൾ ഉണ്ട് ഇതുവരെ കഴിഞ്ഞയാത്രകളെപ്പറ്റി. ഇടയ്ക്കൽ യാത്രയുടെ വിശേഷങ്ങൾ അറിയാൻ തിടുക്കമായി. ഒരിക്കൽ ഏഷ്യാനെറ്റിലെ ഒരു പ്രോഗ്രാമിൽ നിന്നും കിട്ടിയ ചെറിയ ചില അറിവുകളേ ഉള്ളു ഇടയ്ക്കൽ ഗുഹയെക്കുറിച്ച്. ഫാന്റം റോക്ക് പരിചയപ്പെടുത്തിയതിനു നന്ദി.

  കേരളത്തിൽ എല്ലായിടത്തും ഇതു തന്നെയാണ് സ്ഥിതി. കുന്നുകളും, പാടങ്ങളും, മലകളും, കാടുകളും എല്ലാം അപ്രത്യക്ഷമാവുന്നു. പ്രകൃതിസുന്ദരമായ ഈ നാട് അധികം താമസിയാതെ ഈ ഭംഗിയെല്ലാം നശിച്ച് വരണ്ടുണങ്ങും. അപ്പോൾ ഇതുപോലുള്ള യാത്രാക്കുറിപ്പുകളും, ചിത്രങ്ങളും ആവും വരും തലമുറകൾക്കായി നമുക്ക് അവശേഷിപ്പിക്കാൻ സാധിക്കുക.

 4. ഹി ഹി ഇതൊക്കെ ഞങ്ങളുടെ ഒരു നമ്പറല്ലെ, മലബാറുകാണാന്‍ വരുന്ന സ്റ്റേറ്റുകാരെ പറ്റിക്കാന്‍.

  മലബാറില്‍ ഇപ്പോള്‍ മണ്ണെടുത്ത് മണ്ണെടുത്ത് മല ഒക്കെ കൊറവാ, ബാറു മാത്രമേ ഉള്ളൂ.

 5. :( പ്രകൃതിയെ നശിപ്പിക്കുന്നു എന്ന് പറയാന്‍ മാത്രം സമയം കളയുന്ന …എന്നാല്‍ അതിനെതിരെ ഒരു ചെറു വിരല്‍ പോലും അനക്കാത്ത പ്രിയ സഹോദരന്മാരെ നിങ്ങള്‍ക്ക് വന്ദനം

 6. shishirakaalam varunnathum kandu poyathaanu….ippol ethra pttangalaa ittekkunne?
  pinne….

  choolu malsaram nannayittundu k to…

  arakkalile vilakkum ishtaayi…
  njaan vaayichittundu arakkal beeviyem kadhakalum ellaam….
  aa kkalathe kadha cinema aakunnundu ennu thonnunnu…
  priyanandana aanu director…..

  “DAJJAL”varannaayo?
  enikku oru mail vannirunnu “dajjal “janichu nnu paranju oru kutteede photo okke koduthu….
  mail id tharroo i will mail

 7. വയലുകള്‍ മരിക്കുന്നു, വനങ്ങളും. ഇവിടെ മരിച്ചുകൊണ്ടിരിക്കുന്ന ഒരു മലയും. ദൈവത്തിന്റെ സ്വന്തം നാടിനു “സ്വന്തമായിട്ട്” ഇനിയെന്താ ഉള്ളത്. !!!

  നിസഹായായ പരിസ്തിതിയുടെ വേദനിപ്പിക്കുന്ന ചിത്രം അവതരിപ്പിച്ച മാഷിന് ആശംസകള്‍.

  നിരഞ്ജന്‍.

Leave a Reply to ...പകല്‍കിനാവന്‍...daYdreamEr... Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>