Thusharagiri-352

ഗോമടേശ്വരന്‍


ശ്രാവണബേലഗോളയിലെ ജൈനക്ഷേത്രത്തില്‍ നിന്നൊരു കാഴ്ച്ച. ക്ഷേത്രത്തിന്റെ ചുറ്റുമതിലിനേക്കാള്‍ ഉയരത്തില്‍ പൊങ്ങിനില്‍ക്കുന്ന 50 അടിക്ക് മേലെ ഉയരമുള്ള ഒറ്റക്കല്ലില്‍ കൊത്തിയ ഈ ബാഹുബലിയുടെ(ഗോമധേശ്വരന്‍) മൂര്‍ത്തിയാണ് ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍പ്രതിമ. (ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റക്കല്‍പ്രതിമയാണിതെന്നും പറയപ്പെടുന്നുണ്ട്)

തേക്കേ ഇന്ത്യയിലെ വലിയൊരു ജൈന തീര്‍ത്ഥാടനകേന്ദ്രമാണ് ശ്രാവണബേലഗോള. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ഇവിടത്തെ ഉത്സവാഘോഷങ്ങളെങ്കിലും 3 മാസം വരെ അത് നീണ്ടുനില്‍ക്കും. ഉത്സവകാലത്ത് ഈ മൂര്‍ത്തിയെ പാലിലും, തൈരിലും, നെയ്യിലും, കുങ്കുമത്തിലും സ്വര്‍ണ്ണനാണയത്തിലുമെല്ലാം അഭിഷേകം ചെയ്യുമെന്നുള്ളത് ഒരു പ്രത്യേകതയാണ്.

Comments

comments

20 thoughts on “ ഗോമടേശ്വരന്‍

  1. ഒരു യാത്രാവിവരണം എഴുതാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ അത് തന്നെ വായിക്കണമെന്നൊന്നുമില്ല. ഇന്റര്‍നെറ്റില്‍ തപ്പിയാല്‍ ശ്രാവണബേലഗോളയെപ്പറ്റി ആധികാരികമായ ഒരു നൂറ് സൈറ്റുകളെങ്കിലും കിട്ടും.

  2. നീരുപാദം പതിക്കാത്ത ഇടം വല്ലതും ഈ ബൂലോകത്തുണ്ടെങ്കില്‍ അതിന്റെ ഒരു പടം കാണാന്‍ കൊതിയുണ്ട്. :)

    എവിടേയൊക്കെ എത്തുന്നു നീരു! ഇന്ന് അബുദാബി ആണെങ്കില്‍ നാളെ അമേരിക്ക, മറ്റെന്നാള്‍ അന്റാര്‍ട്ടിക്ക, പിന്നെ പൊങ്ങുന്നത് തുഷാരഗിരി വഴി ഗൂഡല്ലൂര്‍ വഴി നിലമ്പൂര്‍ കാടുകള്‍ താണ്ടി സൈലന്റ് വാലി എത്തുന്ന ചലനാത്മക ജന്മം തന്നെ.

    ഈശ്വരന്‍ അനുഗ്രഹിക്കുമാറാകട്ടെ അടുത്ത വര്‍ഷവും.. ഭാവുകങ്ങള്‍.

  3. ആയിരം കൊല്ലം മുന്‍പ് ഇതെങ്ങനെ സാധിച്ചു ആവൊ..

    ബാങ്കളൂരിള്‍, ഒരുപാടുകാലം ജീവിച്ചിട്ടും പോകാന്‍ ഒത്തില്ല, യാത്രാവിവരണം എഴുതൂ, എന്നിട്ടുവേണം പോയെന്നു നുണ പറയാന്‍

  4. മു‌ന്‍പൊരിക്കല്‍ ഈ സ്ഥലത്ത് പോയതാ.. പക്ഷേ ചുറ്റുമുണ്ടായിരുന്ന കളറുകളുടെ സെ‌ന്‍സസ് എടുക്കുന്നതിനിടയില്‍ ഈ സാധനം ശ്രദ്ധിച്ചില്ല…

  5. അപ്പൊ,അവിടെയ്ക്ക് പോയതിന്റെ യാത്രാ വിവരണം ഉടന്‍ പ്രതീക്ഷിക്കാം അല്ലെ?
    ഹാപ്പി ന്യൂ ഇയര്‍.

  6. അമ്പാടീ,
    ഞാന്‍ വൈകി.
    ശ്രാവണബേലഗോളയെക്കുറിച്ച് കൂടുതലറിയാന്‍ കാത്തിരിക്കട്ടെ.

  7. കാലത്തെ തോല്‍പ്പിച്ചു കൊണ്ട്
    ബാഹുബലിയുടെ എത്തിനോട്ടം
    നീരൂ ചിത്രം കണ്ടിട്ട് അവിടെ
    ഒന്നു നേരില്‍ കാണാന്‍ മനസ്സില്‍ ആശ!!

Leave a Reply to ഉപ ബുദ്ധന്‍ Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>