ഇംഗ്ലണ്ടിലെ ഗില്‍ഡ്‌ഫോഡ് (Guildford) പട്ടണത്തില്‍ പതിനൊന്നാം നൂറ്റാണ്ടില്‍ ‘വില്യം ദ കോണ്‍കറര്‍’ ഉണ്ടാക്കിയ കോട്ട. ചുറ്റും ഉദ്യാനമൊക്കെ വെച്ചുപിടിപ്പിച്ച് ഇന്നും മനോഹരമായി സംരക്ഷിച്ചിരിക്കുന്നു. സ്വദേശികളും വിദേശികളുമായിട്ടുള്ള സഞ്ചാരികള്‍ ഉദ്യാനത്തിലെ പച്ചപ്പുല്‍പരവതാനിയില്‍ മണിക്കൂറുകളോളം വെയില്‍ കാഞ്ഞും പുസ്തകം വായിച്ചുമൊക്കെ ചിലവഴിക്കുന്നു.
കോട്ടയുടെ രൂപം കണ്ടപ്പോള്‍ പെട്ടെന്ന് മനസ്സിലേക്കോടി വന്നത് നാട്ടില്‍ വീടിനടുത്തുള്ള ടിപ്പുസുല്‍ത്താന്റെ(പള്ളിപ്പുറം) കോട്ടയാണ്. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് സ്കൂളില്‍ നിന്നും കോട്ടയില്‍ കൊണ്ടുപോയത് ഇപ്പോഴും ഓര്‍മ്മയുണ്ട്. കാട് പിടിച്ച് കാലുകുത്താന്‍ പറ്റാത്തവിധമായിരുന്നു അന്ന് കോട്ടയുടെ അവസ്ഥ. ഇപ്പോള്‍ കോട്ടയിലേക്ക് പ്രവേശനം ഇല്ലെന്നാണ് കേട്ടിട്ടുള്ളത്. കോട്ടയുടെ താക്കോല്‍ തൊട്ടടുത്തുള്ള പള്ളിപ്പുറം പൊലീസ് സ്റ്റേഷനിലാണുള്ളത്.
ഇനിയെന്നെങ്കിലും ആ കോട്ടയുടെ അകത്ത് കയറി കാണാന്‍ സാധിക്കുമോ ? നമ്മുടെ ഭരണവര്‍ഗ്ഗം ആ കോട്ടയെ വേണ്ടവണ്ണം സംരക്ഷിക്കുമോ ? അതോ, നാട്ടിലുള്ള ചരിത്ര സ്മാരകങ്ങളുടെ ഓര്‍മ്മ പുതുക്കാന്‍ ഇതുപോലുള്ള വിദേശസ്മാരകങ്ങളില്‍ കയറി ഇറങ്ങി നടക്കേണ്ടി വരുമോ ?
അമ്പാടീ,
ഫോറിനും നാടനും തമ്മിലുള്ള വ്യത്യാസം!
പള്ളിപ്പുറത്തെ(ടിപ്പുസുല്‍ത്താന്റെ?)
കോട്ടയെക്കുറിച്ച്
സുഭാഷ് ചേട്ടന്‍ പറഞ്ഞത് കേട്ട്
ഞാന്‍ ഒരു ദിവസം പോയപ്പോഴാണ്
കാടു പിടിച്ച് കിടക്കുന്നത് കണ്ടത്.
എനിയ്ക്കും വിഷമം തോന്നി.
കോട്ട ചരിതം കൊള്ളാം .
ക്രിസ്തുമസ് / പുതുവല്‍സര ആശംസകള്‍ .ഇനി ചിലപ്പോള്‍ പുതുവര്‍ഷത്തിന് ഞാന്‍ ഇല്ലാതെ വന്നാലോ ?
അഡ്വാന്‍സ് ആയി പിടിച്ചോ .
anനല്ല ചിത്രം..പാലക്കാടുള്ള ടിപ്പു സുല്‍ത്താന്റെ കോട്ടയില്‍ ഇപ്പോഴും കാഴ്ച്ചയ്ക്കുള്ള സൌകര്യം ഉണ്ടല്ലോ.. അത് വൃത്തിയായും സൂക്ഷിക്കുന്നുണ്ടെന്നാണ് തോന്നുന്നത്.ഒരു മൂന്ന് വര്‍ഷം മുന്‍പ്,എന്റെ സ്കൂളിലെ കുട്ടികളെയും കൊണ്ടു അവിടെ പോയിരുന്നു..
പള്ളിപ്പുറം കോട്ട ഞാനും ഇതുവരെ കണ്ടിട്ടില്ല. ഇനി എന്നെങ്കിലും അതു പൊതുജനത്തിനായി തുറന്നുകൊടുക്കുമോ? അറിയില്ല.
ഈ പുതിയ ചിത്രത്തിനു നന്ദി.
നല്ല ഫോട്ടം!
നാടിനെക്കുറിച്ചു പറഞ്ഞത് സത്യം തന്നെ. മുറ്റത്തെ മുല്ലയ്ക്കു മണമില്ലല്ലോ.
…പുതുവത്സരാശംസകള്‍…
കോട്ടച്ചിത്രവും വിവരണവും നന്നായി.
നാട്ടിലുള്ള ചരിത്ര സ്മാരകങ്ങളുടെ ഓര്‍മ്മ പുതുക്കാന്‍ ഇതുപോലുള്ള വിദേശസ്മാരകങ്ങളില്‍ കയറി ഇറങ്ങി നടക്കേണ്ടി വരുമോ ?
പ്രസക്തമായ ചോദ്യം.
ചിത്രത്തിനും വിവരണത്തിനും നന്ദി.
നീരൂ, സന്തോഷം. ഭംഗിയേറും ഭൂമിയുടെ എല്ലാകോണിലും എത്തുന്ന നീരുവിന്റെ പടങ്ങളിലൂടെയെങ്കിലും ഇതൊക്കെ കാണാനൊത്തല്ലോ.
പതിനൊന്നാം നൂറ്റാണ്ടിലോ, അപ്പോള്‍ എത്ര വര്‍ഷമായിക്കാണും!
പല പ്രാവശ്യം ആ വഴി പോയിട്ടുണ്ടെങ്കിലും, ടിപ്പുവിന്റെ കോട്ട കണ്ടിട്ടില്ല.
മനോജേട്ടാ,
ഇത്ര മനോഹരമായി വിവരണങ്ങള്‍ എഴുതുന്ന,
വളരേ വ്യത്യസ്തതയുള്ള ശൈലി സ്വന്തമായുള്ള,
ഒരാള്‍ സ്വയം അരസികനെന്നു വിശേഷിപ്പിച്ചതു
ശരിയായില്ല…കാരണം..വായനക്കാര്‍ക്കറിയാംമനോജേട്ടന്റെ വിരലുകളുടെ കരുത്ത്…
അർത്ഥവത്തായ ചോദ്യം നിരക്ഷരാ.
ഇംഗ്ലണ്ടിലായിരുന്നിട്ടും ഗിൽഫോഡ് കാസിൽ കാണാൻ ഭാഗ്യമുണ്ടായിട്ടില്ല. പള്ളിപ്പുറം കോട്ട കാണാൻ സ്കൂളിൽ പഠിക്കുമ്പോൾ ഞാനും പോയിരുന്നു. പള്ളിപ്പുറം കോട്ടയിൽ നിന്നും മറ്റൊരു കോട്ടയിലേക്ക് ഒരു രഹസ്യ പാത ഉണ്ടത്രേ. കെട്ടു കഥയാണോന്നറിയില്ല. പക്ഷെ കോട്ടയിൽ നിന്നും ഒരു ഗുഹ പോലെ തോന്നുന്ന ഇരുട്ടു നിറഞ്ഞ ഒരു പാത കണ്ടിരുന്നു. പാതമുഖം അടച്ചു കെട്ടിയിരിക്കുന്നു. പിന്നൊരിക്കൽ പോകുമ്പോൾ കോട്ടയ്ക്കകത്തേക്ക് പ്രവേശനമില്ലാത്ത വിധം പൂട്ടിയിട്ടിരിക്കുന്നു. കാടു പിടിച്ച് കിടക്കുന്ന ഈ കോട്ട കാണാൻ ചുരുക്കം ചില വിദേശികൾ ഇപ്പോഴും വരുന്നു. നല്ലൊരു ട്യൂറിസ്റ്റ് കേന്ദ്രമായി വളർന്നു കൊണ്ടിരിക്കുന്ന ചെറായി ബീച്ചിന് സമീപസ്ഥമായ ഈ കോട്ട വേണ്ട വിധം സംരക്ഷിക്കപ്പെട്ടാൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നല്ലൊരിടമാകുമെന്ന് ഉറപ്പാണ്
കോട്ട കണ്ടു. രണ്ടു കോട്ടകളും കണ്ടിട്ടില്ലെങ്കിലും വ്യാകുലതയിൽ ഒപ്പം ചേരുന്നു. എന്നെങ്കിലും കാണാൻ പറ്റുമെന്നു പ്രതീക്ഷിക്കുന്നു. പുതുവൽസരാശംസകൾ.
സ്നേഹം നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു
കാണാത്ത കോട്ട കണ്ടു….
പുതുവല്സരാശംസകള്