കേരളത്തിന്റെ ചരിത്രത്തില്‍ ഇടം പിടിച്ചിട്ടുള്ള ഒരു വിളക്കാണിത്. തമ്പുരാട്ടി വിളക്ക് എന്ന പേരിലാണിത് അറിയപ്പെട്ടിരുന്നത്.
പ്രശസ്തമായ അറയ്ക്കല്‍ കെട്ടിലെ ബീവിയുടെ ഓര്‍മ്മയ്ക്കായി ഈ തമ്പുരാട്ടിവിളക്ക് കെടാതെ സൂക്ഷിച്ചുപോന്നിരുന്നു ഒരു കാലത്ത്. ഈ വിളക്ക് കെട്ടാല്‍ ലോകാവസാനമായെന്ന് ഒരു വിശ്വാസവും ഉണ്ടായിരുന്നു അക്കാലത്ത്. എന്തൊക്കെയായാലും ഈ വിളക്കണഞ്ഞിട്ടിപ്പോള്‍ നാളൊരുപാടായിരിക്കുന്നു.
പഴയ ആ വിശ്വാസത്തിന്റെ ചുവട് പിടിച്ച് നോക്കിയാല്‍ ദജ്ജാലെന്ന ഒറ്റക്കണ്ണന്‍ രാക്ഷസന്റെ വരവടുത്തിരിക്കുന്നതിന്റെ ലക്ഷണങ്ങളല്ലേ നാമിന്ന് ചുറ്റിനും കാണുന്നത് ?
‘കിയാം കരീബ് ‘. ജാഗ്രതൈ.
വാഹ്, വാഹ്.
സൂപ്പര്‍ ചിന്തകള്‍ !
ഈ വിളക്ക് ഇപ്പോ എവിടെയാ? അറക്കല്‍ തറവാട്ടില്‍ തന്നെ? വിളക്ക് കാട്ടിതന്നതിന് ഡാങ്ക്സ് നിരക്ഷരന്‍.
15ആം തിയതി മുംബായിലേക്ക് ധൈര്യമായി പോകൂ…..
എന്നാലും ‘കിയാം കരീബ് ‘. ജാഗ്രതൈ.:)
കേരളത്തിലെ ഏക മുസ്ലീം രാജവംശത്തിന്റെ ഒരു സ്മാരകം, അല്ലേ. കൂടുതൽ വിവരങ്ങൾ അറയ്ക്കൽ രാജവംശത്തെക്കുറിച്ച് പ്രതീക്ഷിക്കുന്നു.
അവസാനിച്ചിട്ടുണ്ടാകും..മനുഷ്യരുടെ ലോകം
വിളക്കു കാട്ടിയതിനു നന്ദി മനോജ്.
Nice one Manoj.
ഈ വിളക്കിനെക്കുറിച്ച് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ കണ്ടു. ഒരുപാട് നന്ദി നിരക്ഷരാ..
ആദ്യമായിട്ടാണ് ഈ വിളക്കിനെ കുറിച്ച് കേള്‍ക്കുന്നതു തന്നെ
ഒരുപാട് നന്ദി മാഷേ..
കുറച്ച് ചരിത്രം കൂടി ആവാമായിരുന്നു
lokam avasaanikkum mashe.. atleast nammude swantham naadenkilum avasaanikkum.. ee pokku poyaal…
ഈ നിരക്ഷരന്മാരൊക്കെ ബ്ളോഗാന്‍ തുടങ്ങീന്നു കേട്ടപ്പയേ നിരുവിച്ചതാ ‘ഖിയാമംനാള്’ ബെരാനായീ ന്ന്..
അനില്‍@ബ്ലോഗ് – ഇതൊക്കെ കാണുമ്പോള്‍ അങ്ങിനെയൊക്കെ ചിന്തിച്ച് പോകുന്നതാ മാഷേ
ബി.എസ്.മാഡായി – താങ്കളുടെ ചോദ്യത്തിന്റെ ഉത്തരമായി ഞാനൊരു യാത്രാവിവരണം പോസ്റ്റ് ചെയ്യുന്നുണ്ട്. ഉടനെ ഉണ്ടാകും. അത് വായിക്കാന്‍ ശ്രമിക്കൂ.
ചാണക്യന്‍ – നമ്മള്‍ എത്ര ജാഗരൂകരായിരുന്നിട്ടും കാര്യമില്ല. ഇരുട്ടിന്റെ മറവില്‍ നിന്നല്ലേ ഭീരുക്കള്‍ (ഭീകരരല്ല അവര്‍ ഭീരുക്കളാണ്.) ആക്രമിക്കുന്നത് !?
മണികണ്ഠന്‍ – മണീ, അറയ്ക്കല്‍ ചരിത്രം എല്ലാവര്‍ക്കും അറിയുന്നതല്ലേ ? എന്നാലും ഞാന്‍ അവിടേയ്ക്ക് നടത്തിയ ഒരു യാത്രയുടെ കുറിപ്പ് ഉടനെ പ്രതീക്ഷിക്കാം.
ലക്ഷ്മീ – അണഞ്ഞുപോയ ആ വിളക്ക് കൊളുത്താന്‍ നാം ശ്രമിക്കേണ്ടിയിരിക്കുന്നു.
ശേഖര്‍ – നന്ദി.
ബിന്ദു കെ.പി. – നന്ദി.
ശ്രീ – കേള്‍ക്കാത്ത കഥകളുമായി ഞാന്‍ വീണ്ടും വരാം.
പൊറാടത്ത് – അറയ്ക്കല്‍ ചരിത്രം യാത്രാവിവരണത്തിന്റെ രൂപത്തില്‍ ഉടന്‍ പ്രതീക്ഷിക്കാം. കാത്തിരിക്കൂ..
ശ്രീനാഥ് – അതെ ഇക്കണക്കിന് പോയാല്‍ അതുണ്ടാകും. അതിനുമുന്‍പ് നമുക്കാ വിളക്ക് വീണ്ടും തെളിയിക്കണം.
പാമരന്‍ – വിളക്ക് കൊണ്ട് ഒന്ന് തന്നാലുണ്ടല്ലോ
തമ്പുരാട്ടി വിളക്ക് കാണാനെത്തയവര്‍ക്കെല്ലാം ഒരുപാട് നന്ദി.
നല്ല വിളക്ക്. അതൊന്നു തേച്ചുമിനുക്കി കത്തിച്ചുവെച്ചാൽ എന്തൊരു ഭംഗിയായിരിക്കും അല്ലേ?
വിളക്ക് കാണിച്ചുതന്നതിന് നന്ദി.
മനോജ് ചേട്ടാ ആദ്യമായിട്ടാണ് ഇങ്ങനെയൊരറിവ്. നന്നായിരിക്കുന്നു.:)
ചിത്രം നന്നായി..ഇത്തവണ വിവരണം കുറഞ്ഞുപോയോ
ആ അവസാനം എഴുതിയതെന്താണ് നിരക്ഷരാ?
സു – നന്ദി
ഷിജു – നന്ദി
ബൈജു – ബാക്കി വിവരണം യാത്രാവിവരണത്തില്‍ എഴുതുന്നുണ്ട്, നന്ദി
സതീഷ് മാക്കോത്ത് – ‘കിയാം കരീബ് ‘ എന്നുവെച്ചാല്‍ ലോകാവസാനം അടുത്തു എന്നാണ്. കിയാം/കിയാമം എന്നുള്ളത് അറബിക്ക് അല്ലെങ്കില്‍ ഖുറാനില്‍ നിന്നുള്ള പദമാണ്. കരീബ് നമ്മുടെ ഹിന്ദിയിലും ഉറുദുവിലുമുള്ള പദം തന്നെ. അടുത്ത് എന്ന് അര്‍ത്ഥം വരും.നന്ദീട്ടോ
അറയ്ക്കല്‍ തരവാടിനെപ്പറ്റി കേട്ടിട്ടുണ്ട്..വിളക്കിനെപ്പറ്റി കേട്ടിട്ടില്ല.പറഞ്ഞു തന്നതിന് നന്ദി.
ഖിയാമം നാള് വരാനായെന്ന് തോന്നീര്ന്നു.ഇപ്പൊ ഒറപ്പായി.
നന്നായി നിരക്ഷരോ.
മാഷെ എങ്ങിനെ ഒപ്പിക്കുന്നു ഈ ചരിത്രാവശിഷ്ടങ്ങള്‍??!! സമ്മതിച്ചു.
Super
ethayaalum ‘dabathul aralu’ prathyakshappettillallo.Bhagyam.N.P.MUHAMMED ezhuthiya LOKAVASANAM enna kadha vaayichu nokku.
നിരക്ഷരാ,
തമ്പുരാട്ടി വിളക്ക് കാട്ടിതന്നതിന്
വളരെ നന്ദി…
കൂടുതല്‍ വിവരങ്ങള്‍ ഉണ്ടങ്കില്‍
ഒരു പോസ്റ്റ് ആക്കി ഇടണെ
അതെ വിളക്കുകളൊക്കെ അണഞ്ഞുപോകുന്നത് ഒരു മഹാന്തകാരത്തിന്റെ വരവിനെ തന്നെയാണ് സൂചിപ്പിക്കുന്നത്.
അന്ധകാരമാണേ (പിശാച്)
ഒരുപാടു നാളായി ഇവിടൊക്കെ വന്നിട്ട്. എല്ലാചിത്രങ്ങളും കൂടി ഒരുമിച്ചു കണ്ടു. അറിവിന്റെ കലവറ കൂടിയാണ് നീരുവിന്റെ ബ്ലോഗ്. നന്ദി നീരൂ.
ആയിരത്തിലധികം വര്‍ഷം പഴക്കമുള്ളതും, വര്‍ഷങ്ങളോളം അണയാതെ സൂക്ഷിച്ചു പോന്നിരുന്നതും പിന്നീട് ചരിത്ര സ്മാരകമായി മാറുകയും ചെയ്ത അറയ്ക്കല്‍കൊട്ടാരത്തിലെ ഈ വിളക്ക് മോഷണം പോയിരിക്കുന്നു. ഇന്നത്തെ മനോരമയില്‍ ഈ വാര്‍ത്തയുണ്ട്. എന്നാല്‍ പത്രത്തില്‍ വിളക്കിന്റെ ചിത്രം ഇല്ല. ഒരു പക്ഷേ ഇനി ഈ വിളക്ക് ഇത്തരം ചിത്രങ്ങളില്‍ മാത്രമേ കാണാന്‍ സാധിക്കൂ.
@ മണികണ്ഠന്‍ –
23ന് തമ്പുരാട്ടി വിളക്ക് മോഷണം നടക്കുന്ന സമയത്ത് ഞാന്‍ കണ്ണൂര്,കൃത്യമായി പറഞ്ഞാല്‍ അറയ്ക്കല്‍ കെട്ടിന്റെ തൊട്ടടുത്ത പരിസരത്തൊക്കെത്തന്നെ ഉണ്ടായിരുന്നു. വിവരം അറിഞ്ഞത് 24ന് രാവിലെയാണ്. കണ്ണൂര്‍ക്കാരനായ ബ്ലോഗര്‍ ഹാറൂണ്‍ ചേട്ടനാണ് വിവരം വിളിച്ചറിയിച്ചത്. ഉള്ളില്‍ അപ്പോള്‍ മുതലുള്ള വികാരം പറഞ്ഞറിയിക്കാന്‍ പറ്റില്ല
ശരിക്കും സങ്കടകരമായ വാര്‍ത്തതന്നെ. നമ്മുടെ സംസ്കാരത്തിന്റെ, ചരിത്രത്തിന്റെ ഇത്തരം അവശേഷിപ്പുകള്‍ നഷ്ടപ്പെടുന്നു എന്നത്. ഇതു വീണ്ടെക്കപ്പെടും എന്നു തന്നെ പ്രതീക്ഷിക്കാം.
തമ്പുരാട്ടിവിളക്കിന്റെ മോഷ്ടാവിനെ പോലീസ് പിടിച്ചിരിക്കുന്നു. അങ്ങനെ വിളക്ക് വീണ്ടും അറയ്ക്കല്‍കെട്ടില്‍ എത്തും എന്ന് പ്രതീക്ഷിക്കാം.