isle-of-wt-sony-011

പൊലീസുകാരന്‍ ഉറക്കമാണ്



മ്മുടെ നാട്ടിലൊന്നും ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു സൈന്‍ ബോര്‍ഡ്. വ്യത്യസ്തവും രസകരവുമായ അടിക്കുറിപ്പുകള്‍ ക്ഷണിക്കുന്നു.

Comments

comments

25 thoughts on “ പൊലീസുകാരന്‍ ഉറക്കമാണ്

  1. രസകരമായ അടിക്കുറിപ്പ് തന്നെ വേണം എന്ന് പറഞ്ഞതുകൊണ്ട്,ഞാന്‍ കമന്റ് ഇടാതെ പോകുന്നു..

  2. പടം കണ്ടിട്ട് യു കെ ആണെന്ന് തോന്നുന്നു.
    ആ ബോഡിന്റെ പശ്ചാത്തലം കൂടെ ഒന്നെഴുതാമോ മി നിര്‍?

    എന്തായാലും ഇത്തരം ബോഡുകളൊക്കെ നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളുടെ മുമ്പില്‍ വയ്ക്കേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു:)

  3. ‘ഉറങ്ങുന്നവര്‍ ഉറങ്ങിക്കോട്ടെ,
    ആര്‍ക്കു ചേതം!’

    ‘ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ എളുപ്പമാണ്,
    ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാണ് പ്രയാസം.’

    തല്‍ക്കാലം മതിയാക്കാം അല്ലെ?:)

    ഈ കമന്റ്, മേല്‍ക്കാണുന്ന ബോര്‍ഡിലെ വാചകങ്ങള്‍
    കണ്ടതുകൊണ്ടുമാത്രമാണെന്ന് നൂറുശതമാനം സത്യസന്ധതയോടെ,(കാരണം ഈയ്യിടെയായി, നല്ലതെന്നു കരുതി ചെയ്യുന്നതൊക്കെ ദോഷമായി വരികയാണ്!)

  4. പട്ടിയുണ്ട് സൂക്ഷിക്കണം ,കടിക്കുന്ന പട്ടിയുണ്ട് സൂക്ഷിക്കണം .ഈ രണ്ടു വാചകങ്ങള്‍ ഇവിടെ ചേരും .ചിലത് ചിലയിടങ്ങളില്‍ തൂക്കിയിടാന്‍ നല്ലതാണ് :)

  5. അതേയ്‌, താഴെ കൊടുത്തിരിക്കുന്ന ചെറിയ ബോര്‍ഡു കണ്ടില്ലേ (keep left)? അതിയാന്‍റെ ‘കീപ്പ്‌’ (keep)പെണ്ണുമ്പിള്ള അങ്ങേരെ ഇട്ടേച്ചും പോയി (left). പാവം ഒന്നൊറങ്ങിക്കോട്ടെ. വണ്ടികളൊക്കെ ഒച്ചയൊണ്ടാക്കാതെ വിട്‌..

  6. മനോജേട്ടാ നമ്മുടെ ചെക്ൿപോസ്റ്റുകളിൽ ഇതുപോലെ പോലീസുകാരൻ ഒന്നുറങ്ങിക്കിട്ടാൻ പ്രാർത്ഥിക്കും പലരും. പക്ഷെ വേറെ എവിടെക്കിടന്നുറങ്ങിയാലും ചെൿപോസ്റ്റിൽ മാത്രം ഉറങ്ങില്ല. ഇവിടെ നഷ്ടപ്പെടുത്തുന്നു ഓരോ സെക്കന്റും വളരെ “വിലപിടിച്ചതാണല്ലോ”

  7. ഉറങ്ങുന്ന പൊലീസുകാരനെ കാണാനെത്തിയ എല്ല്ലാവര്‍ക്കും നന്ദി.

    സാജന്‍ പറഞ്ഞത് ശരിയാണ്. ഇത് യു.കെ.യിലെ കാഴ്ച്ച തന്നെ. പീറ്റര്‍‌ബറോയില്‍ ഞങ്ങളുടെ വീട്ടില്‍ നിന്ന് റയില്‍‌വേ സ്റ്റേഷന്‍ വഴി സിറ്റി സെന്ററിലേക്ക് നടക്കുമ്പോള്‍ ഞാനെന്നും കാണുന്ന ബോര്‍ഡാണിത്. റയില്‍‌വേ കോം‌ബൌണ്ടിന്റെ പിന്‍‌വശത്തെ ഗേറ്റിലാണ് ‘ഈ പൊലീസുകാരന്‍ ഉറങ്ങുന്നത് ’.

    എന്നാലും പാമരാ…ഇജ്ജ് പൊലീസുകാരന്റെ സസ്‌പെന്‍സ് പൊളിച്ചുകളഞ്ഞല്ലോ ? :)

    ഈ ചിത്രത്തിന് ഞാന്‍ എഴുതിവെച്ചിരുന്ന ഒരു അടിക്കുറിപ്പുണ്ട്. എല്ലാ ദിവസവും ഈ ബോര്‍ഡ് കാണുന്നതുകൊണ്ട് എനിക്ക് അടിക്കുറിപ്പ് ആലോചിക്കാന്‍ നല്ലവണ്ണം സമയം കിട്ടിയിട്ടുണ്ട്. എന്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്.

    “ ജലപീരങ്കിയും, ലാത്തിയുമായി പാഞ്ഞടുക്കുന്ന പൊലീസുകാരെ കണ്ടിട്ടുപോലും കുലുങ്ങാത്ത ഞങ്ങള്‍ മലയാളികളെയാണോ ഉറങ്ങുന്ന പൊലീസുകാരന്റെ കാര്യം പറഞ്ഞ് പേടിപ്പിക്കുന്നത്. തന്നെ തന്നെ.. ഇടതുപക്ഷംതന്നെയാണ് ഞങ്ങടെ നാട്ടില്‍ ഭരിക്കുന്നത്. പൊലീസുകാരനോട് 20 മൈല്‍സ് പെര്‍ അവറില്‍ ഉറങ്ങിക്കോളാന്‍ പറയ് “

  8. എന്നിട്ട് ഇതിനു കേരളത്തിലേക്കൊരു ചൂണ്ടു പലക വച്ചിട്ടുണ്ടോ?

  9. നമ്മുടെ നാട്ടിലെ പോലീസിന്മും വേണ്ടെ ഇങ്ങിനെയൊരെണം ;) ഇടത്തും വലത്തും കിടന്നുറങ്ങുന്നുണ്ട് എന്ന് പോലീസ് സ്റ്റേഷന്റെ മുന്നിൽ;)

Leave a Reply to അനൂപ്‌ കോതനല്ലൂര്‍ Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>