Pretham

പ്രേതത്തിന്റെ ഫോട്ടോബൂലോകത്ത് പ്രേതങ്ങളുടെ ശല്യം തുടങ്ങിയിട്ട് നാള് കുറെയായി.

അതിലേതെങ്കിലും ഒരു പ്രേതത്തിനെ നേരിട്ട് എപ്പോഴെങ്കിലും കാണാന്‍ പറ്റിയാ‍ല്‍ ഒരു പടമെടുക്കാന്‍ വേണ്ടി ക്യാമറയും കയ്യില്‍ തൂക്കിയാണ് രാത്രിയും പകലും എന്റെ നടപ്പ്.

അവസാനം പട്ടാപ്പകല് തന്നെ ഒരു പ്രേതം എന്റെ മുന്നില് വന്ന് ചാടി.
എപ്പോ ക്ലിക്കീന്ന് ചോദിക്കണ്ടല്ലോ ?
——————————————————————————
അബുദാബിയിലെ ഒരു മരുഭൂമിയിലെ എണ്ണപ്പാടത്തെ(ബുഹാസ)താമസസ്ഥലത്ത്, ചില്ല്‌ വാതിലിന് പുറകില്‍ നില്‍ക്കുന്ന സഹപ്രവര്‍ത്തകന്‍ നിഷാദിനെ ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍.

Comments

comments

31 thoughts on “ പ്രേതത്തിന്റെ ഫോട്ടോ

 1. പ്രേതത്തെ കുപ്പിയിലടച്ച വീര , അപ്പോള്‍ ഇനി പ്രേതം ഇല്ലാന്ന് ആരും പറയില്ലല്ലോ :)

  ഓടോ-നിരനെ , തേങ്ങാ അടിക്കുന്നില്ല ..ക്രിമിനല്‍ കുറ്റം :)

 2. ഹോ! ഈ പ്രേതം ബൂലോകത്ത് വരാറുണ്ടോ?

  ഈ പ്രേതത്തിന് സ്വന്തമായി ബ്ലോഗ് ഉണ്ടോ?

  കമന്റുകള്‍ ഇട്ട് പാവം ബ്ലോഗേഴ്സിനെ പേടിപ്പിക്കാറുണ്ടോ?

 3. പ്രേത ഫോട്ടോ ക്യാമറയില്‍ പതിയില്ലാന്നാരുന്നു എന്റെ വിശ്വാസം..ഇപ്പോള്‍ ആധുനിക പ്രേതങ്ങളുടെ പോട്ടം പിടിക്കാനും പറ്റുന്നു.കലി കാല വൈഭവം !!

  ആ ചിത്രം കലക്കീട്ടോ..

 4. രാവിലെ ഒരു ബ്ലൊഗ് പോസ്റ്റ് ചെയ്തിട്ട് അത് ഗൂഗിളില്‍
  വന്നോന്നറിയാന്‍ ചെന്നപ്പോള്‍ ഇരുവശത്തുമായി രണ്ടു പ്രേതങ്ങള്‍! രാവിലെ മനുഷ്യരെ പേടിപ്പിക്കാനിറങ്ങിയതാണോ?

 5. ബെസ്റ്റ് കണ്ണാ ബെസ്റ്റ്!

  പണ്ടൊരിയ്ക്കല്‍ ഒരേ ഫ്രെയിമില്‍ രണ്ടു ചിത്രങ്ങള്‍ പതിഞ്ഞ് അതിലൊരെണ്ണം വാട്ടര്‍ മാര്‍ക്കു പോലെ കണ്ടത് ഓര്‍മ്മ വന്നു.

 6. അഞ്ചു വിരലുള്ള സ്നേഹമുള്ള പ്രേതം.
  ഈ പോസ്റ്റ് പോസ്റ്റാന്‍ സമ്മതിച്ചല്ലോ.
  ഓം പ്രേതായ നമ:

 7. ചാത്തനേറ്: പ്രേതത്തിനെ കാണാന്‍ പറ്റീല. ക്യാമറേം തൂക്കി നില്‍ക്കുന്ന പ്രേതത്തെ കണ്ട് വിരണ്ട് നില്‍ക്കുന്ന ഒരു കൂട്ടുകാരനെ കണ്ടു.

 8. മനുഷ്യരുടെ ക്യാമറയില്‍ പതിയില്ലെന്നു മാത്രമേ പ്രേതങ്ങള്‍ക്ക് വാശിയുള്ളൂ അല്ലേ? നിങ്ങള്‍ തമ്മിലാവുമ്പോള്‍ ഒരു കുഴപ്പവുമില്ല!. ഏതായാലും ബൂലോഗത്ത് പതിഞ്ഞത് ഞങ്ങള്‍ മനുഷ്യരുടെ ഭാഗ്യം! പ്രേതത്തിന്റെ ഒരു ഫോട്ടോയെങ്കിലും കാണാനൊത്തല്ലോ.

 9. ഞാനിടാന്‍ വന്ന കമന്റ് നേരത്തെക്കൂട്ടി കുട്ടിച്ചാത്തന്‍ ഇട്ടതില്‍ പ്രതിഷേധിച്ച് ഞാന്‍ കമന്റാതെ പോകുന്നു..:-)

 10. ഈ പ്രേതത്താന്‍സ് മുടി അത്ര നീളം പോര. ഒറിജിനലിന്റെ മുടി നീണ്ട് ചുരുണ്ട് ഇരുവശങ്ങളിലും പാമ്പുപോലെ കിടപ്പുണ്ട്. പ്രേതത്തിനും ആ സ്റ്റൈല്‍ നന്നായിരുന്നേനേം. :)

 11. ജീവിച്ചിരിക്കുന്ന നിഷാദിനെ പ്രേതമാക്കിയതിന്‌ കക്ഷി മാനനഷ്ടകേസ്സൊന്നും ഫയൽ ചെയ്തില്ലേ?

 12. ഇത് നാടന്‍ പ്രേതം അല്ലെന്നു തോന്നുന്നല്ലോ.. വെള്ള ഡ്രെസ്സ് അല്ല ധരിച്ചിരിക്കുന്നത്. ഇത് യു. കെ. യില്‍ മാത്രം കണ്ടുവരുന്ന ഒരിനം പ്രേതം ആണോ?

 13. സംഗതി ഉഗ്രന്‍..എന്നാലും ഞാന്‍ കണ്ട പ്രേതത്തിനു ഒപ്പമാവില്ല..
  :)

Leave a Reply to കാപ്പിലാന്‍ Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>