Freedom-Fighter-024

സ്വതന്ത്രരാണോ ?



ന്ന് സ്വാതന്ത്ര്യദിനം.

61 കൊല്ലം കഴിഞ്ഞിരിക്കുന്നു സ്വാതന്ത്രം കിട്ടിയിട്ട്. പക്ഷെ, നാം ശരിക്കും സ്വതന്ത്രരാണോ ?

നിരാഹാരം കിടന്നും, ചോര ചിന്തി പോരാടിയും, ജീവന്‍ ബലികഴിച്ചും, വെള്ളക്കാരനില്‍ നിന്ന് നേടിയെടുത്ത സ്വാതന്ത്രം ഏതെല്ലാം മേഖലകളിലാണ് നാം അടിയറ വെച്ചിരിക്കുന്നത് ?!

എന്തായാലും, വീണ്ടുമൊരു സ്വാതന്ത്രസമരമുണ്ടാകുന്നതുവരെ ചാച്ചാ നെഹ്രുവായും ഇന്ദിരാഗാന്ധിയായും വേഷമണിഞ്ഞ് സ്കൂളിലേക്ക് പോകാന്‍ നില്‍ക്കുന്ന നിഷ്ക്കളങ്കരായ ഈ പുതുതലമുറയുടെ ഒപ്പം ഭേഷായിട്ട് നമുക്കും ഈ സ്വാതന്ത്രദിനം അഘോഷിച്ചുകളയാം, അല്ലേ ?

എല്ലാവര്‍ക്കും സ്വാതന്ത്രദിനാശംസകള്‍.
——————————————————————————–
കഴിഞ്ഞ വര്‍ഷം ഇതേദിവസം ബ്ലാംഗ്ലൂരില്‍ റോഡരുകില്‍ കണ്ട ഒരു കാഴ്ച്ചയാണ് മുകളിലെ ചിത്രത്തില്‍.

Comments

comments

20 thoughts on “ സ്വതന്ത്രരാണോ ?

  1. കൊള്ളാം,
    ചിന്തകള്‍ പുരണ്ട പടം.

    പാമരന്‍,
    മണ്ടന്‍ ചോദ്യങ്ങള്‍ ചോദിക്കല്ലെ,രാഹുല്‍ ഗാന്ധി മുന്‍പു നടത്തിയ ഒരു പ്രസ്ഥാവം ഓര്‍മയില്ലെ, ഇന്ത്യയെ അവരുടെ തറവാട്ടു വകയാണു.
    (നിരക്ഷരന്‍ ക്ഷമീര്)

  2. ഈ വേഷം കെട്ടലും, വിഗ്രഹ വല്‍ക്കരണവും നാം അറിയാതെ നമ്മുടെ സ്വാതന്ത്ര്യത്തെ കവര്‍ന്നെടുത്തുകൊണ്ടു പോകും എന്ന സത്യം ആരാണു സമൂഹത്തോടു പറയുക !!
    ചിത്രകാരന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍ !

  3. സ്വാതന്ത്ര്യം തന്നെ അമൃതം
    സ്വാതന്ത്ര്യം തന്നെ ജീവിതം
    പാരതന്ത്ര്യം മാനികള്‍ക്കു്
    മൃതിയേക്കാള്‍ ഭയാനകം.

    ജയ് ഹിന്ദ്.!

  4. താന്‍ അതിനിടക്കു ബാംഗ്ലൂരിലും വന്നാ?!

    ചിന്തകള്‍ നന്നയി, പാമരന്‍ ചോദിച്ചതും ചിത്രകാരന്റെ കമന്റും സത്യം തന്നെ…
    എന്നാണാവോ യഥാര്‍ത്ഥ സ്വാതന്ത്ര്യം??!

  5. ആഗസ്റ്റ് പതിനഞ്ചിനല്ലേ നമ്മള്‍ തടവറക്കു വെളിയില്‍ ചാടിയത്?
    എല്ലറ്റിനേം ഒന്നൂടെ പിടിച്ച് അകത്തിടണോ?

  6. സ്വാതന്ത്ര്യദിന ചിന്തകള്‍ ല്ലേ…..അതെന്തായാലും നിഷ്കളങ്കമായ കുഞ്ഞു മുഖങ്ങളുടെ പടം ഇഷ്ടായീ…സ്വാതന്ത്ര്യദിനാശംസകള്‍…:)

  7. ……………Into that heaven of freedom, my Father, let my country awake – Geethanjali (Tagore)

    …………….മുക്തിതന്‍റ്റെയാ സ്വര്‍ഗ്ഗരാജ്യത്തിലേക്കെന്‍റ്റെ നാടൊന്നുണരണേ ദൈവമേ –മഹാകവി ജി. ശങ്കരക്കുറുപ്പിന്‍റ്റെ ഗീതാഞ്ജലീപരിഭാഷ

    ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍………………

  8. ഈ ബൂലോഗത്ത് സ്വാതന്ത്ര്യ ദിനത്തിൽ എല്ലാവരും ചോതിക്കുന്നു. ഞാനടക്കം. നമ്മൾ സ്വാതന്ത്രരാണോ… നമുക്കെല്ലാം സ്വാതന്ത്ര്യം നിഷേദിച്ചവർ ആരാണ്.
    വകിയാനെങ്കിലും എന്റെ സ്വാതന്ത്ര്യ ദിനാശംസകൾ…..!

  9. അച്ചരത്തെറ്റ് നിരക്ഷരാ….
    സ്വാതന്ത്ര ദിനം തെറ്റ്. സ്വാതന്ത്ര്യ ദിനം ശരി.സ്വതന്ത്ര ദിനം എന്നു വേണമെങ്കില്‍ പറയാം . പച്ചേ അര്‍ത്ഥം മാറിപ്പോവും.

  10. മനോജേട്ടാ ഫോട്ടോ നന്നായിട്ടിണ്ട്.
    പക്ഷെ എന്റെ സംശയമതല്ല, ഈ ബ്രട്ടീഷ്കാര് ഇവിടെവന്നില്ലാരുന്നേല് ഈ സ്വാതന്ത്യ ദിനമാഘോഷിക്കാന് നമ്മളെന്നാ ചെയ്യുമായിരുന്നു.
    ഒത്തിരി സ്നേഹത്തോടെ കുഞ്ഞിപെണ്ണ്.

  11. പാമരാ…

    ഞാനീ ചോദ്യം ഇപ്പോഴാ കണ്ടത്. ഇന്ദിരാഗാന്ധി ‘വാനര സേന’ എന്ന പേരില്‍ കുട്ടികളുടെ ഒരു സംഘടന സ്വാതന്ത്രസമരകാലത്ത് ഉണ്ടാക്കുകയും ഈ വാനരസേന മുതിര്‍ന്ന സ്വാതന്ത്രസമര ഭടന്മാര്‍ക്ക് ചില വിലപ്പെട്ട സന്ദേശങ്ങളും, രേഖകളും കൈമാറുന്നതിന് സഹായിച്ചിട്ടുണ്ടെന്നും ചരിത്രം പറയുന്നു. അങ്ങനെ നോക്കിയാല്‍ ഇന്ദിരാഗാന്ധിയും സ്വാതന്ത്രസമരത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് പറയാം. കൂടുതലൊന്നും എനിക്കറിയില്ല. അറിയണമെങ്കില്‍ ഞാന്‍ കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു. അത് പരുമല പള്ളീച്ചെന്ന് പറഞ്ഞാന്‍ മതി :)

    അതൊന്നും അറിഞ്ഞിട്ടാകണമെന്നില്ല ഇന്നത്തെ തലമുറ ഇന്ദിരാഗാന്ധിയുടെ വേഷമൊക്കെ സ്വാതന്ത്ര്യദിനത്തിന് കെട്ടുന്നത്.

    ജ്ജ് ഭയങ്കര കമ്മ്യൂണിസ്റ്റാണല്ലേ ? അതോണ്ടായിരിക്കാം ഈ ചോദ്യം വന്നത്. എനിക്കൊരൊറ്റ പാര്‍ട്ടിയേ ഉള്ളൂ. അതാണ് നിരക്ഷരപ്പാര്‍ട്ടി. എന്താ ചേരുന്നോ ? മെമ്പര്‍ഷിപ്പ് ഫ്രീ… :) :)

    ഇത്രയും പറഞ്ഞത് തമാശാ‍ണെന്നും കാര്യായിട്ടെടുക്കേണ്ടെന്നും ഇനി വേറേ പറയണോ ? ഒന്ന് പോ ഇഷ്ടാ… :)

Leave a Reply to smitha adharsh Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>