Jain-20Temples-20Mantdy-20033

ഒളിച്ചോടിയ ദൈവങ്ങള്‍



യനാട്ടിലെ ജൈനക്ഷേത്രങ്ങളെപ്പറ്റി ഒരു പഠനം നടത്തുന്നതിന്റെ ഭാഗമായാണ് സുഹൃത്തുക്കളായ ഹരിയുടേയും, രമേഷ് ബാബുവിന്റേയും ഒപ്പം പുത്തങ്ങാടിയിലേക്ക് യാത്രയായത്.

കാപ്പിത്തോട്ടത്തിന്റെ നടുവില്‍, പേരും പ്രതിഷ്ഠയെപ്പറ്റിയുള്ള വിവരങ്ങളുമൊന്നുമില്ലാതെ നശിച്ച് കാടുകയറിക്കിടക്കുന്ന ഒരു ക്ഷേത്രത്തിന്റെ‍ മുന്നിലാണ് ആദ്യം ചെന്നു നിന്നത്. അത് ഒരു ജൈന ക്ഷേത്രം തന്നെയാണോ എന്നറിയാന്‍ ചോര്‍ന്നൊലിക്കുന്ന ക്ഷേത്രത്തിലെ ഇരുട്ടുകയറിയ ഉള്‍വശങ്ങളൊക്കെ ഞങ്ങള്‍ അരിച്ചുപെറുക്കി. പൂര്‍ണ്ണമായും കരിങ്കല്ലുകൊണ്ടുണ്ടാക്കിയ ക്ഷേത്രത്തിലെ ചുമരുകളില്‍ ഹൊയ്‌സള ലിപിയിലുള്ള എന്തെങ്കിലും ആലേഖനം ചെയ്തിട്ടുണ്ടോ എന്ന് പരതി നോക്കിയെങ്കിലും മച്ചില്‍ തൂങ്ങിക്കിടക്കുന്ന നരിച്ചീരുകളേയും, മാറാലയും പടര്‍പ്പുകളും പിടിച്ച് കിടക്കുന്ന മനോഹരമായ കൊത്തുപണികളും മാത്രമേ കാണാന്‍ സാധിച്ചുള്ളൂ.

‘സ്വന്തം നാട്ടില്‍ ‘ നിന്ന് മനം നൊന്ത് ഓടി രക്ഷപ്പെട്ട എല്ലാ ദൈവങ്ങളും ഇടിഞ്ഞുവീഴാറായ ആ ചുമരുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് തോന്നി. പുറത്തുനിന്നും ജാലകങ്ങളിലൂടെ അകത്തേക്ക് അരിച്ച് വീഴുന്ന വെളിച്ചത്തില്‍ ചില ദേവന്മാരെയും ദേവിമാരേയും ഞങ്ങള്‍ കണ്‍നിറയെ കണ്ടു.

കാടൊക്കെ വെട്ടിത്തെളിച്ച് കല്ലുകളൊക്കെ ഒന്ന് കഴുകി വൃത്തിയാക്കി വെച്ചാല്‍ നൂറുകണക്കിന് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇത്തരം രണ്ട് ക്ഷേത്രങ്ങള്‍ പുത്തങ്ങാടിയില്‍ത്തന്നെയുണ്ട്.

മണ്ണടിഞ്ഞുപോയ പുരാതന ക്ഷേത്രങ്ങളേയും സംസ്ക്കാരങ്ങളേയും എസ്‌ക്കവേഷന്‍ നടത്തി വലിയ കാര്യമായി കൊട്ടിഘോഷിക്കുന്നതിനിടയില്‍, മണ്ണോട് ചേരാന്‍ ദിനങ്ങള്‍ എണ്ണിനില്‍ക്കുന്ന ഇത്തരം അമൂല്യമായ ഒരുപാട് കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന ഭരണവര്‍ഗ്ഗത്തിന്റെ മനഃശ്ശാസ്ത്രം എത്ര ആലോചിട്ടും പിടികിട്ടിയില്ല.

ആദ്യത്തെ ക്ഷേത്രത്തില്‍ നിന്നും പകര്‍ത്തിയ ഒരു ദേവന്റെ ചിത്രമാണ് മുകളില്‍. ശംഖചക്രഗദാധാരിയായി നില്‍ക്കുന്നതുകൊണ്ട് അത് ചതുര്‍ഭുജനായ മഹാവിഷ്ണു തന്നെ ആണെന്നാണ് ഈയുള്ളവന്റെ അനുമാനം.

Comments

comments

33 thoughts on “ ഒളിച്ചോടിയ ദൈവങ്ങള്‍

  1. ഇതൊന്നും ഇവിടെയുള്ളവര്‍ കാണില്ല സുഹൃത്തെ. ഉള്ള മതങ്ങള്‍ തന്നെ എങ്ങനെ ഇല്ലാണ്ടാക്കാം എന്നു റിസര്‍ച്ച് നടത്തി കണ്ടു പിടിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുവാ.അതിനിടയിലാ ഇനി പണ്ടത്തെ ക്ഷേത്രം, ദൈവം ഒക്കെ.

  2. മനോജേട്ടാ ഇവിടെ നമ്മുടെ പൌരാണികതയെക്കുറിച്ചു വരും‌കാലതലമുറകള്‍ക്ക് അറിവുനല്‍കുന്ന ഇത്തരം സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ ആര്‍ക്കാണ് സമയം. നല്ലനിലയില്‍ പ്രവര്‍‌ത്തിക്കുന്ന പത്ത്‌പുത്തന്‍ വരായ്‌കയുള്ള അമ്പലമാണോ എന്നാല്‍ ധാരാളം ആളുകള്‍ കാണും “സംരക്ഷകരായി”. ഇത്തരം ഒരു പഠനത്തിനു മുതിര്‍ന്ന ചേട്ടനും സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍‌

  3. പുരാതനമായ പല സസ്കൃതികളും നശിക്കപെട്ടു കൊണ്ടിരിക്കുകയാണ്.അവയെ നിലനിറൂത്താനോ
    സംരക്ഷിക്കാനോ ഇവിടെ ആര്‍ക്കും താല്പര്യമില്ല.

  4. Mr/Ms need a loan – Its not okay for me if you repost this blog. Your profile is not clear & proper.

    First of all, tell me where do you want to repost. Then let me study about it. I will let you know after that. Till then it’s a big ‘NO’ from my side.

    Thanks & regards
    -Niraksharan

  5. Nice Post and Photo. പുറം ലോകത്തെ ഭയന്ന് ദൈവം ആ ക്ഷേത്രത്തിനുള്ളില്‍ ആരെയും കാണാന്‍ കൂട്ടാക്കാതെ ഒളിച്ചിരിക്കുന്നതുപോലെ തോന്നുന്നു.

  6. മനോജ്
    ചിത്രവും ക്ഷേത്ര റിസര്‍ച്ചും കലക്കി. :)
    Appreciate the quality of your posts as always… :)
    ജൈന്യ ക്ഷേത്രം കേരളത്തിലുണ്ടായിരുന്നു എന്നത് തന്നെ ഒരു പുതിയ അറിവാണ്‌.സുഹൃത്തുക്കള്‍ക്കും മനോജിനും അഭിനന്ദനങ്ങള്‍.

  7. പതിവു പോലെ തന്നെ ഈ പോസ്റ്റും വ്യത്യസ്തം ….ശരിക്കും ആരില്‍ നിന്നൊക്കെയോ ഒളിച്ചോടി മറഞ്ഞിരിക്കുന്ന പോലെയുണ്ട് ആ ചിത്രം…എപ്പോള്‍ വേണമെങ്കിലും ഇല്ലാതാകാവുന്ന ഇത്തരം ക്ഷേത്രങ്ങളുടെ സംരക്ഷണത്തില്‍ അധികൃതര്‍ എന്തേ മൌനം പാലിക്കുന്നു…
    എന്താണു ഹൊയ്‌സള ലിപി??…ജൈനമത ഭാഷയുടെ ലിപിയാണൊ…

  8. ഹെയ് സഞ്ചാരി…

    നിരക്ഷരന്‍ മാഷിന്റെ നിരീക്ഷണം മികച്ചതു തന്നെ.

    മാഷെ എന്താണ് ഹൊയ്സള..? ഏത് ലിപിയാണ്.ഏതുകാലഘട്ടത്തിലെ..?

  9. “മണ്ണോട് ചേരാന്‍ ദിനങ്ങള്‍ എണ്ണിനില്‍ക്കുന്ന ഇത്തരം അമൂല്യമായ ഒരുപാട് കാര്യങ്ങള്‍ …..”

    അതൊന്നു മണ്ണടിയട്ടെയെന്നേ…എന്നാലല്ലേ അതിനൊരു ഭാവം വരൂ…

  10. വരുമാനമുണ്ടെങ്കില്‍
    അതെടുത്ത് ശമ്പളം കൊടുക്കാം
    വരുമാനമില്ലാത്ത
    ക്ഷേത്രം കൊണ്ട് സര്‍ക്കാരിനെന്തു കാര്യം
    നല്ല പോസ്റ്റ്…

  11. ഈ ഇരുട്ടില്‍ നിന്നും ഏത് ദൈവവും ഒളിച്ചൊടിപ്പൊകുമെന്നു പറഞ്ഞുപറഞ്ഞു തീ‍ീരുന്നില്ലല്ലോ നിരക്ഷരാ നിങ്ങളുടെ ഈ ചിത്രം..
    -നന്നായിരിക്കുന്നു.:)

  12. ദീര്‍ഘ വീക്ഷണമില്ലാത്തവരും ചുറ്റുപാടുകളെക്കുറിച്ച് അജ്ഞരും ആയ നേതാക്കളാണ് നമ്മെ ഭരിക്കുന്നത്.അവരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ട.ഇതില്‍ താല്‍പ്പര്യമുള്ള ഏതെങ്കിലും ഗവണ്മേന്റിതിര (എന്‍.ജി.ഓ) ഏജന്‍സിയുടെ ശ്രദ്ധയില്‍ പെടുത്താമെങ്കില്‍ അവര്‍ എന്തെങ്കിലും ചെയ്തേക്കും എന്നു തോന്നുന്നു.അറിവ് പങ്കു വെച്ചതിന് നന്ദി.മനോജ്.

  13. ചേട്ടാ,
    ആ ഫോട്ടോ spot metering ലാണോ എടുത്തിരിക്കുന്നെ അതൊ, center metering ആണോ??
    പിന്നെ ഏതു മോഡിലിട്ടാണത് എടുത്തിരിക്കുന്നത്?

  14. ഒളിച്ചോടിയ ദൈവങ്ങളെ കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി.

    കുറച്ച് കാര്യങ്ങള്‍ കൂടെ എല്ലാവരോടുമായി പറഞ്ഞോട്ടെ. ഒന്നും രണ്ടുമൊന്നുമല്ല എട്ട് ജൈനക്ഷേത്രങ്ങളാണ് വയനാട്ടില്‍ ഉള്ളത്.പുത്തങ്ങാടിയിലുള്ളതുപോലത്തെ പൊട്ടിപ്പൊളിഞ്ഞത് അതിന് പുറമെയാണ്. ഞങ്ങള്‍ ഒരു പഠനം ആരംഭിച്ചതേയുള്ളൂ. പക്ഷെ അതിന്റെ ആഴം മനസ്സിലാക്കിയപ്പോള്‍ പകച്ച് നിന്നുപോയി. മനസ്സിലാക്കിയിടത്തോളം കാര്യങ്ങള്‍ താമസിയാതെ ചില പോസ്റ്റുകളാക്കി ഇടണമെന്നുണ്ട്. നിരക്ഷരനായ എന്നെക്കൊണ്ട് എത്രത്തോളം പറ്റുമെന്നറിയില്ല.

    ഹിന്ദുവും ക്രിസ്ത്യാനിയും ഇസ്ലാമും കഴിഞ്ഞാല്‍ വയനാട്ടില്‍ ഏറ്റവും കൂടുതല്‍ ഉള്ള മതസ്ഥര്‍ ജൈനന്മാരാണെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. എന്റെ സുഹൃത്ത് രമേഷ് ബാബു ഒരു ജൈനനാണെന്ന് എനിക്കറിയില്ലായിരുന്നു. അതൊക്കെ പോകട്ടെ. വീരേന്ദ്രകുമാര്‍ എം.പി. ജൈനനാണെന്ന് എത്ര പേര്‍ക്ക് അറിയാം? നമ്മുടെ ചുറ്റും നടക്കുന്ന പലതിനെപ്പറ്റിയും നമുക്കറിയില്ല. ചില യാത്രകള്‍ക്കിടയില്‍ വീ‍ണുകിട്ടുന്ന പുത്തനറിവുകള്‍ സന്തോഷിപ്പിക്കാറുണ്ട്, ഒപ്പം ലജ്ജിപ്പിക്കാറുമുണ്ട്. എന്തിനാണെന്ന് ലജ്ജിക്കുന്നത് എന്നായിരിക്കും ? ഇതുവരെ അതൊന്നും അറിഞ്ഞില്ലല്ലോ എന്നാലോചിക്കുമ്പോള്‍ ലജ്ജയല്ലാതെ മറ്റേത് വികാരമാണ് ഹേ..വരേണ്ടത് ?

  15. പാവം ദൈവങ്ങള്‍. ഇവരെയൊക്കെ പൊടി തട്ടിയെടുത്ത് പട്ടുടുപ്പിച്ച് ഒരു കാണിക്ക വഞ്ചിയുടെ പിറകില്‍ കുടിയിരുത്താന്‍ ആരും തത്രപ്പെടാത്തതെന്താണാവോ? എന്തായാലും ഈ മനോഹര ശില്പങ്ങള്‍ നശിക്കാന്‍ പാടില്ല. നമ്മുടെ ചരിത്രത്തിന്റെ ഭാവമായ ഇവയെ കാത്തു രക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്.

  16. ഇപ്പോഴാണ് ഈ പോസ്റ്റ് കണ്ടത്. ഇങ്ങനെ എന്തൊക്കെ എന്തൊക്കെ നമ്മുടെ സ്വന്തം നാട്ടില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ നശിച്ചു മണ്ണടിയുന്നു. കണ്ണുണ്ടെങ്കിലും കാണാനുള്ള കഴിവ് നമുക്ക് നഷ്ടമായിക്കഴിഞ്ഞു. ഇതിനെകുറിച്ച് ഒരു പഠനമെങ്കിലും നടത്താന്‍ ശ്രമിക്കുന്ന നിരൂനും കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍.

  17. ഒരു മതതിന്റെയോ ജാതിയുടെയോ പേരിലല്ലാതെ
    നമ്മുടെ പാരമ്പര്യത്തിന്റെ സംസ്കാരത്തിന്റെ അമൂല്യമായ നിധിയായിട്ട് ഈ വക കാത്തു സൂക്ഷിക്കണ്ടതു
    തന്നെയാണ് , അതിനാരുവരും മുന്നോട്ട്?

    ജനങ്ങള്‍ക്ക് വേണ്ടീ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി .. ഈ ‘നിധി’ ഒന്നു കാണൂ !

  18. ഹായ്‌ ഫ്രന്റ്‌,
    കൊള്ളാം. കാമറയിലെല്ലാം ഇവിടുത്തെ ദൈവങ്ങളെ ആക്കുന്ന കാഴ്‌ചകളേ ഉള്ളൂ. എണ്ണപ്പാടത്തെ ദൃശ്യങ്ങള്‍ കാണാന്‍ അറബിക്കടല്‍ കടക്കാത്ത ഈയുള്ളവന്‌ കൊതിയുണ്ട്‌. പിന്നൊരുകാര്യം. സ്വന്തം നാടിനെ കുറിച്ചു മലയാളികള്‍ക്കുള്ള അവജ്ഞ സാറിനും കണ്ടു. ഇഷ്ടമല്ല ഒട്ടുമിത്‌.

  19. നാടിനെക്കുറിച്ച് എനിക്കൊരു അവജ്ഞയും ഇല്ല പ്രജാപതീ‍…പക്ഷെ നമ്മുടെ നാട്ടുകാരെപ്പറ്റി പലപ്പോഴും അവജ്ഞ തോന്നാറുണ്ട്. കാരണം, പെറ്റതള്ളയെ മറന്നുള്ള അവരുടെ രാഷ്ടീയം,സ്ത്രീകളോടുള്ള സമീ‍പനം,സഹജീവികളോട് കാണിക്കുന്ന സ്വഭാവരീതികള്‍,എന്നിങ്ങനെ ഒരുപാട്….

    പിന്നൊരു കാര്യം മാഷേ ഞാന്‍ കൊല്ലത്തില്‍ 6 മാസം നാട്ടില്‍ വന്ന് ജീവിക്കുന്ന ആളാണ്. എന്റെ നാടിനോട് അവജ്ഞയുണ്ടെങ്കില്‍ എനിക്കതിന് തോന്നില്ലല്ലോ ? എന്റെ നാട്ടിലെ മനോഹരമായ സ്ഥലങ്ങളെപ്പറ്റി ഞാന്‍ എഴുതിയിരിക്കുന്നതൊന്നും പ്രജാപതി കണ്ടില്ലെന്നുണ്ടോ ? എന്റെ ഏത് പോസ്റ്റ്, അല്ലെങ്കില്‍ ഏത് വരി വായിച്ചിട്ടാണ് താങ്കള്‍ക്ക് ഇപ്രകാരം ഒരഭിപ്രായം പറയാന്‍ തോന്നിയത് ? ഒന്ന് അറിഞ്ഞാല്‍ക്കൊള്ളാ‍മായിരുന്നു.

    എന്തായാലും പ്രജാപതി എന്നെ മനസ്സിലാക്കിയതില്‍, വിലയിരുത്തിയതില്‍, തെറ്റിപ്പോയെന്ന് തുറന്ന് പറയാതെ വയ്യ.ഞാ‍ന്‍ എന്റെ മനസ്സ് തുറന്നതുകൊണ്ട് എന്നോട് ശത്രുത തോന്നരുതേ. എനിക്ക് വേണ്ടത് താങ്കളുടെ സൌഹൃദമാണ്.

    എണ്ണപ്പാടത്തെ ചില ദൃശ്യങ്ങള്‍ ഞാന്‍ ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സമയം കിട്ടുമ്പോള്‍ നോക്കൂ‍.

    സസ്നേഹം
    -നിരക്ഷരന്‍

    ഒളിച്ചോടിയ ദൈവങ്ങളെ കാണാനെത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടെ നന്ദി.

  20. need a loan – എന്റെ പോസ്റ്റുകള്‍ റീ-പോസ്റ്റ് ചെയ്യണമെങ്കില്‍ നിങ്ങള്‍ ആരാണെന്ന് അദ്യം അറിയിക്കണം നിങ്ങളുടെ പ്രൊഫൈല്‍ പൂര്‍ണ്ണമല്ല.

    സരിജ എന്‍.എസ് – :)
    മണികണ്ഠന്‍ – :)
    മലമൂട്ടില്‍ മത്തായി – :)
    പ്രിയ ഉണ്ണികൃഷ്ണന്‍ – :)
    james bright – :)
    അനോണീ – :)
    അനൂപ് കോതനല്ലൂര്‍ – :)
    പൊറാടത്ത് – :)
    പാമരന്‍ – :)
    ശ്രീ – :)
    ശ്രീലാല്‍ – :)
    ഗോപന്‍ – :)

    റെയര്‍ റോസ് – ഹൊയ്‌സള രാജാക്കന്മാര്‍ പന്ത്രണ്ടാം നൂറ്റാണ്ടിലെ കര്‍ണ്ണാടകത്തിലെ പ്രബലരായ രാജാക്കന്മാരായിരുന്നു. അവര്‍ ജൈനമതത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. അവരില്‍ പലരും ജൈനമതക്കാരായിരുന്നു. ചിലര്‍ പിന്നീട് വൈഷ്ണവരാകുകയും ചെയ്തു.അക്കാലത്ത് വയനാട് കര്‍ണ്ണാടകത്തിന്റെ ഭാഗമായിരുന്നു.ഹൊയ്‌സള ലിപി ഹൊയ്‌സള കാലഘട്ടത്തിലെ ലിപിതന്നെ ആയിരിക്കണം.അതിനെ ജൈനമത ഭാഷയുടെ ലിപി എന്ന് പറയാന്‍ പറ്റില്ല. ജൈനര്‍ വടക്കേ ഇന്ത്യയിലുമൊക്കെ ഉണ്ടായിരുന്നല്ലോ ?!

    കുഞ്ഞന്‍ – റെയര്‍ റോസിന് കൊടുത്ത മറുപടി തന്നെ കുഞ്ഞനോടും പറയുന്നു. :)

    കാവലാന്‍ – :)
    രജ്ഞിത്ത് ചെമ്മാട് – :)
    തണല്‍ – :)
    മുസാഫിര്‍ – :)
    കാന്താരിക്കുട്ടി :)

    ഹരീഷ് തൊടുപുഴ – എന്ത് ചോദ്യമാണ് ഹരീഷേ ഇത് ? എന്റെ പ്രൊഫൈല്‍ വായിച്ചിട്ടില്ലേ ? ക്യാമറയെടുത്തു ക്ലിക്കി അത്ര തന്നെ. അതൊക്കെ മനസ്സിലായതുകൊണ്ടല്ലേ ശ്രീലാലിനെപ്പോലുള്ള ശരിയായ പടം പിടിപ്പുകാര്‍ ഒന്നും ചോദിക്കാതിരുന്നത്. ദൈവങ്ങളുടെ പടം പിടിക്കുന്നതുകൊണ്ടായിരിക്കണം അതിന്റെ മീറ്ററിങ്ങും മോഡും എല്ലാം സെറ്റ് ചെയ്തതും, പോസു ചെയ്തതും എല്ലാം ദൈവങ്ങള്‍‍ തന്നെ. എന്നോട് ചുമ്മാ ക്ലിക്കിയാല്‍ മതീന്ന് പറഞ്ഞു :)

    ശിവാ – :)

    എഴുത്തുകാരീ – അതിനെക്കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ കുറച്ചൂടെ കാത്തിരിക്കണം. ഞാനാ യാത്രാ വിവരണം എഴുതിക്കൊണ്ടിരിക്കുകയാണ്. ചരിത്രപരമായ ഒരുപാട് കാര്യങ്ങള്‍ എഴുതാണുള്ളതുകൊണ്ട് നല്ലൊരു പഠനം ആവശ്യമായി വന്നു. അതാണ് കാലതാമസം ഉണ്ടാകുന്നത്.

    മോഹന്‍ പുത്തന്‍ ചിറ – അങ്ങനെ തന്നെ സംഭവിക്കട്ടെ എന്ന് താങ്കളെപ്പോലെ ഞാനും ആഗ്രഹിക്കുന്നു.

    ഷാരു – :)

    മാണിക്യേച്ചീ – :)

    പ്രജാപതീ – നിങ്ങള്‍ക്കുള്ള മറുപടി ഞാനൊരിക്കല്‍ തന്നു കഴിഞ്ഞു. എങ്കിലും നിങ്ങളുണ്ടാക്കിയ നൊമ്പരം എനിക്കിപ്പോഴും മാറിയിട്ടില്ല. ഒരാളെപ്പറ്റി ശരിക്കും മനസ്സിലാകാതെ ഇത്തരം ബാലിശമായ കമന്റുകള്‍ എഴുന്നള്ളിക്കുന്നത് കുറച്ച് കഷ്ടമാണ്,മോശമാണ്. നിങ്ങള്‍ക്കത്രയേ പക്വതയുള്ളൂ എന്ന് കരുതി ഞാന്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിക്കുന്നു. അല്ലാതെന്തു ചെയ്യാനാ ?

    പാച്ചൂ – പാച്ചൂനെപ്പോലുള്ള എണ്ണം പറഞ്ഞ ഒരു ഫോട്ടോഗ്രാഫര്‍ ഇങ്ങനെയൊരു കമന്റിടാന്നുവെച്ചാല്‍…എന്റെ ജന്മം സഫലമായി. :)

    ഒളിച്ചോടിയ ദൈവങ്ങളെ കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി.

    ഈ ദൈവങ്ങളെക്കാണാന്‍ ഞാന്‍ നടത്തിയ വയനാട് യാത്രയുടെ വിവരണം രണ്ട് ഭാഗങ്ങളായി തയ്യാറായിക്കൊണ്ടിരിക്കുന്നു. വായിക്കുക, മനസ്സിലാക്കുക നമ്മുടെ നാടിനെപ്പറ്റി, നാടിന്റെ പൈതൃകത്തെപ്പറ്റി.

  21. Eeswaranmarkkupolum raksha illaatha kaaalamaanithu.. Ithuvare Oru devaswam Boardum Ethinokkaatha Parassinikkadavil ippol Bharanam Malabaar Devaswam Board aanennarinju.. Muthappan polum avide ninnu irangi poyirikkanaanu sadhyatha…

Leave a Reply to need a loan Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>