mulla-single

വെളുത്ത പൂക്കളും പൂവനും


വെളുത്ത പൂക്കള്‍ കുറെയധികം ഉണ്ട് തൊടിയില്‍. അതൊക്കെ ഒന്ന് പകര്‍ത്താമെന്ന് കരുതി ക്യാമറയുമായി വെളിയിലിറങ്ങി.


കുറ്റിമുല്ലയില്‍ നിന്നാകട്ടെ തുടക്കം. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് ഏതവനാ പറഞ്ഞത്. ഈ മുല്ലയ്ക്ക് നല്ല മണമുണ്ട്.

ആന്തൂറിയം കാണുമ്പോള്‍ എന്നും ഓര്‍മ്മ വരുന്നത് സി.ഐ.ഡി.ഉണ്ണികൃഷ്ണന്‍ എന്ന സിനിമയില്‍ തോട്ടക്കാരനായി അഭിനയിക്കുന്ന ജഗതി ശ്രീകുമാര്‍ അടുക്കളക്കാരി കല്‍പ്പനയോട് പറയുന്ന ഡയലോഗാണ്. “ ഞാന്‍ ആരാമത്തില്‍ നിന്ന് ആന്തൂറിയം പറിച്ച് നിനക്ക് തരാം, നീ അടുക്കളയില്‍ നിന്ന് ചില്ലി ചിക്കനുണ്ടാക്കി എനിക്ക് തരണം “

നന്ത്യാര്‍വട്ടം. പക്ഷെ എനിക്കത് കണ്ടപ്പോള്‍ നന്ത്യാര്‍ ചക്രമാണെന്നാണ് തോന്നിയത്.

ഇത് നമ്മുടെ സ്വന്തം ഓര്‍ക്കിഡ്. നമ്മള്‍ മലയാളികള്‍ മുല്ലയേക്കാളും, തെച്ചിയേക്കാളുമൊക്കെ അധികം പോറ്റി വളര്‍ത്തുന്നത് ഇവനെയല്ലേ ?!

ഇത് ഒരിനം ലില്ലിപ്പൂവാണെന്ന് തോന്നുന്നു. പേര് കൃത്യമായി അറിയില്ല. അറിയുന്നവര്‍ പറഞ്ഞ് തരൂ. അവന്റെ പരാഗരേണുക്കളൊക്കെ മഴയില്‍ കുതിര്‍ന്ന് ദളങ്ങളില്‍ത്തന്നെ പടര്‍ന്നിരിക്കുന്നു.

ഇതിന്റേയും പേര് അറിയില്ല. അറിയുന്നവര്‍ പറഞ്ഞ് തരൂ. പേരില്ലാത്തതുകൊണ്ടായിരിക്കണം കിണറ്റുകരയില്‍ നിലത്താണ് അവന്‍ വളരുന്നത്. പേരും നാളും ഇല്ലാത്ത പൂവിന് വേണ്ടി ചെടിച്ചട്ടി മിനക്കെടുത്താനോ ? അതിന് വേറെ ആളെ നോക്കണം.

പൂക്കളുടെ പടമൊക്കെ എടുത്ത് നില്‍ക്കുമ്പോഴാണ് ഒരു കക്ഷി ആ വഴി കറങ്ങിത്തിരിഞ്ഞ് വന്നത്. “നീയാരാ ഊവേ ഒരു പുതുമുഖം ഈ തൊടീല് “ എന്ന ഒരു ഭാവമുണ്ട് മുഖത്ത്. അടുത്ത വീട്ടിലെ പൂവനാണ്. അവന്റെ ഒരു ഗതികേട് നോക്കണേ ! ഓടിച്ചിട്ട് പിടിക്കാനുള്ള സൌകര്യത്തിന് വേണ്ടിയായിരിക്കണം, 3 മീറ്റര്‍ നീളമുള്ള കയറ് ഒരെണ്ണം അവന്റെ ഇടത്തേക്കാലില്‍ കുരുക്കിയിട്ടിരിക്കുന്നു.

ഭൂലോകത്തുള്ളതില്‍ വെച്ചേറ്റവും ക്രൂരനായ മൃഗം മനുഷ്യന്‍ തന്നെ.

Comments

comments

39 thoughts on “ വെളുത്ത പൂക്കളും പൂവനും

  1. “ഭൂലോകത്തുള്ളതില്‍ വെച്ചേറ്റവും ക്രൂരനായ മൃഗം മനുഷ്യന്‍ തന്നെ.”

    സത്യം! കുറച്ചുകൂടി കൃത്യമായിട്ടു പറഞ്ഞാല്‍ അക്ഷരാഭ്യാസമില്ലാത്ത വൈപ്പിന്‍കരക്കാര്‍. ലണ്ടനീന്നൊരു മണ്ടനെത്തിയിട്ടുണ്ടെന്നും പറഞ്ഞ്‌ കൊന്നുകറിവയ്ക്കാന്‍ നിര്‍ത്തിയേക്കണയാണ്‌ അവസാനം കണ്ട പൂവന്‍. അതിനു മുന്പുള്ള പൂവന്‍മാരൊക്കെ അവന്‍റെ പെടയ്ക്കു വേണ്ടിയുള്ളതായിരിക്കണം.. :)

    ഓ.ടോ. നല്ല പടങ്ങള്‍ കേട്ടോ. നാട്ടില്‍ ഇപ്പോഴും ചെടികള്‍ പൂക്കുന്നുണ്ടെന്നു അറിയുന്നത്‌ ആശ്വാസകരം തന്നെ. വാര്‍ത്തകളൊക്കെ വായിക്കുമ്പോള്‍ അവിടമൊരു മുള്‍ച്ചെടികള്‍ മാത്രമുള്ള മരുപ്പച്ചയായെന്നാണു തോന്നുക.

  2. ഹോ ഇത് കണ്ടപ്പോള്‍ അസൂയ തോന്നുന്നു…എത്ര ഭംഗിയാ ഈ പൂക്കള്‍ക്ക്…നല്ല വെള്ള പൂക്കള്‍…

    ഇവിടെ എന്റെ വീട്ടിലും ഒരു പൂന്തോട്ടം ഉണ്ട്…പേര് പൂന്തോട്ടമാണെങ്കിലും എല്ലാം നിറമുള്ള ഇലകള്‍ ഉള്ള ചെടികളാ…

    നോക്കിക്കോ…ഞാനും ഒരു ദിവസം ഇതുപോലെ പൂക്കള്‍ നിറയെ ഉള്ള ഒരു പൂന്തോട്ടവും പിന്നെ ഒരു പൂക്കാലവും ഉണ്ടാക്കും…

    സസ്നേഹം,

    ശിവ.

  3. സത്യം പറയ്; ഈ സുന്ദരികളായ കുസുമങ്ങളെല്ലാം ചേട്ടന്റെ തൊടിയിലെ തന്നെയാണോ? കണ്ടിട്ട് അസൂയ തോന്നുന്നു…

  4. ആഹാ…മുഴുവന്‍ പൂക്കളാണല്ലോ… എന്നാലും ആ പൂവങ്കോഴിയെ കെട്ടിയിട്ട് പടം പിടിച്ചത് മോശമായി പോയി. :)

  5. “ആന്തൂറിയം പറിച്ച് അങ്ങോട്ടു തരുമ്പോള്‍, അവലോസുണ്ട ഇങ്ങോട്ട് എന്നല്ലേ”

    പടംസ് എല്ലാം സൂപര്‍.

    -സുല്‍

  6. മനോജ്‌ചേട്ടാ ഈ പുഷ്പങ്ങള്‍‌ക്കു നന്ദി. ചിത്രങ്ങള്‍ എല്ലാം എന്നത്തേയും പോലെ മനോഹരം. പൂവനുകൊടുത്ത അടിക്കുറിപ്പും ഇഷ്‌ടമായി.

    ഞാനൊരു മൂന്നു തരം ചെമ്പരത്തിപൂക്കളുടെ ചിത്രം എടുത്ത് ബ്ലോഗാക്കാന്‍ ഇറങ്ങിയതാ. ചെമ്പരത്തി ആയതോണ്ടു ഒരു ഭയം. ബൂലോകര്‍ തെറ്റിദ്ധരിക്കുമോ എന്നു.

  7. ആ പൂവന്റെ പൂവ് മാത്രം ആയിട്ടൊരു പടം വേണമായിരുന്നു.
    ആ പൂക്കളൊക്കെ കൊള്ളാം ..കൂട്ടത്തില്‍ ഒരു മന്ദാര പൂ കൂടി വേണ്ടതായിരുന്നു..

  8. നല്ല സ്റ്റൈലിനു പൂക്കളുടെ പടം
    എടുത്തു കൊണ്ടു വന്ന നീരു
    പൂവനെ കണ്ടപ്പോള്‍ പടം
    പിടുത്തം നിര്‍ത്തിയല്ലെ?
    പൂക്കളും പൂവനും ഉഗ്രന്‍ പടങ്ങള്‍!!

  9. സൂപ്പര്‍ പടംസ്.
    നീരൂ സൂക്ഷിച്ചോളനേ..!
    തടി കേടാവാതെ ഇങ്ങു തിരിച്ചുവരാനുള്ളതാണെന്ന് ഓര്‍ത്താല്‍ നന്ന്..!

  10. “ ഞാന്‍ ആരാമത്തില്‍ നിന്ന് ആന്തൂറിയം പറിച്ച് നിനക്ക് തരാം, നീ അടുക്കളയില്‍ നിന്ന് ചില്ലി ചിക്കനുണ്ടാക്കി എനിക്ക് തരണം “

    സത്യം പറ.. കൊന്ന് കറിവെയ്ക്കാന്‍ നിര്‍ത്തിയിരുന്ന ആ പൂവനെ മനസ്സിലോര്‍ത്തോണ്ടല്ലേ ഈ ഡയലോഗ് ഇങ്ങനെയായിപോയത്..?

    നല്ല പടംസ്.. നിരന്‍

  11. നിരു ഭായി..

    പതുക്കെ പതുക്കെ വിശ്വരൂപം കാട്ടിത്തുടങ്ങിയല്ലെ…ഏയ് ക്യാമറയെപ്പറ്റി ഒന്നും അറിയില്ലാത്ത പാവം..!

    ആദ്യപടം കണ്ടപ്പോള്‍ത്തന്നെ ഡെസ്ക്‍ടോപ് ബാക്‍ഗ്രൌണ്ടാക്കി.

    പിന്നെ ആ പേരില്ലാ ചിത്രം അതിന്റെ പേര് ഞാനായിട്ട് പറയാം ആരും കളിയാ‍ക്കരുത്..പിച്ചിപ്പൂ..

  12. “ഭൂലോകത്തുള്ളതില്‍ വെച്ചേറ്റവും ക്രൂരനായ മൃഗം മനുഷ്യന്‍ തന്നെ.”

    സംശയിക്കേണ്ട…
    വെള്ള പൂക്കള്‍ നന്നായിട്ടുണ്ട്….

  13. കുഞ്ഞന്‍സേ…

    ഡെസ്ക്ക് ടോപ്പില്‍ ഇടാന്‍ ഇവന്റെ വിശ്വരൂപം വേണേല്‍ അയച്ച് തരാം. മെയിലില്‍ ബന്ധപ്പെട്ടാന്‍ മതി. ഇപ്പറഞ്ഞത് എല്ലാവരോടും കൂടിയാണ് കേട്ടോ. ബ്ലോഗില്‍ അപ്പ്‌ലോഡ് ചെയ്യാനുള്ള സൌകര്യത്തിനുവേണ്ടി പടത്തിന്റെയൊക്കെ സൈസും റെസല്യൂഷനുമൊക്കെ ഒന്ന് കുറച്ചാണ് ഇട്ടിരിക്കുന്നത്. വാള്‍‌പോസ്റ്റര്‍ വലുപ്പത്തില്‍ ഒറിജിനല്‍ സംഭവം ഹാര്‍ഡ് ഡിസ്ക്കില്‍ ഇരുപ്പുണ്ട്.

    പിന്നെ ഞമ്മന്റെ വിശ്വരൂപത്തിന്റെ കാര്യം. ഇതങ്ങനെ കുറച്ച് മുയലുകള്‍ കൂട്ടത്തോടെ ചത്തെന്ന് വെച്ച് വിശ്വരൂപം എന്നൊക്കെ പറയാന്‍ പറ്റുമോ ? :) :)

    ഒരു പിച്ച് വെച്ച് തരും ഞാന്‍. അത് പിച്ചിപ്പൂവൊന്നും അല്ല :) :)

  14. ഭൂലോകത്തെ ഏറ്റവും ക്രൂരനായി ഒരേഒരു മനുഷ്യനേ ഉള്ളൂ. ഇമ്മാതിരി ഫോട്ടോ എടുക്കാനറിയില്ല..വെറുതെ ക്ലിക്കുന്നതാ എന്നൊക്കെ പറഞ്ഞ് ഇമ്മാതിരി നാട്ടുപൂക്കളെ കാണിച്ച് ഞങ്ങളെ കൊതിപ്പിക്കുന്ന ഒരേയൊരു ക്രൂരന്‍. ഭൂലോകത്തുള്ള സകല സ്ഥലത്തും പോയി ഫോട്ടോയെടുത്തു വിവരണം തന്നു ഞങ്ങളെ കൊതിപ്പിച്ചോണ്ടിരിക്കാ ഈ ക്രൂരന്‍! ദാ പോരാഞ്ഞ് ദിതും..ദിമ്മാതിരി ഫോട്ടോസും. മനോജേ, നിങ്ങള്‍ ക്രൂരനല്ല..ക്രൂരനില്‍ ക്രൂരനാ‍ാ‍ാ‍ാ‍ാ…

    (സത്യം പറയാലോ അസൂയയാ എനിക്ക്, അതീ കാലത്തോന്നും തീരൂല്ലാ‍!)

  15. മനോജേ,
    മുല്ല പൂക്കളും നന്ത്യാര്‍ വട്ടവും രക്ഷ കെട്ടിയ പൂവനും കലക്കി.തൊടിയിലെ ബാക്കിയുള്ള പൂക്കളെയും പക്ഷികളെയും പരിചയപ്പെടുത്തൂ.
    നല്ല പോസ്റ്റ്.

  16. ഭൂലോകത്തുള്ളതില്‍ വെച്ചേറ്റവും ക്രൂരനായ മൃഗം മനുഷ്യന്‍ തന്നെ.

    അല്ലെങ്കില്‍ പിന്നെ ആരെങ്കിലും ആ ഒറ്റക്കാലില്‍ നില്‍ക്കുന്ന കോഴിയുടെ പടമെടുക്കുമോ?

  17. നന്നായിരിക്കുന്നു. ആ വെളുത്ത ലില്ലിയും പിന്നെ ഒരു കാവി നിറമുള്ള ലില്ലിയും ഞങ്ങളുടെ നാട്ടിന്‍പുറത്ത് പറമ്പുകളില്‍ നിറയെ ഉണ്ടാവുമായിരുന്നു. ഇപ്പൊ കാണാനില്ല :(

  18. നേരാണ്…

    ഒരു ഫോട്ടോ എടുക്കാന്‍ വേണ്ടി പാവം പൂവന്‍ കോഴിയുടെ കാലില്‍ കയറു കെട്ടുന്ന (ഈ) മനുഷ്യനാണ് ലോകത്തിലെ ഏറ്റവും ക്രൂരനായ മൃഗം!

    (ഉള്ള കാര്യം ആരുടെ മുഖത്തു നോക്കിയും ഞാന്‍ വെട്ടിത്തുറന്നു പറയും. എന്നെ തല്ലാന്‍ വരണ്ട)

    പാവം ക്രൂരന്‍!!

  19. നാട്ടിലെ ആ പൂക്കള്‍ക്ക് എന്താ പകിട്ട് അല്ലെ
    മനോജേട്ടാ.
    ഇത് പെരുമ്പാവൂരെ വീട്ടുമുറ്റത്ത് ഉണ്ടായ പൂക്കളാണോ
    അടുത്തമാസം ചിങ്ങമല്ലെ ഇനി ബ്ലോഗു നിറയെ
    പൂക്കളായിരിക്കും ആ ഓണപകിട്ട് ഒന്ന് കാണെണ്ടതു തന്നെ
    നഷടപെട്ട ഓണനാളിലേക്ക് മനസ്സിനെ പറിച്ചു നടന്നു വിശുദ്ധിയുടെ ഈ പൂക്കള്‍
    അവസാനം ആ പൂവനെ കണ്ടപ്പോള്‍ ഒരു നാടന്‍
    ചിക്കന്‍ ഫ്രൈയുടെ മണവും
    ഹാവും കലക്കി
    കലക്കി

  20. എല്ലാം നല്ല പടങ്ങള്‍. ചെറിയ അസൂയ തോന്നുന്നു നിരക്ഷരനോട്, ഇത്ര വെള്ളപ്പൂക്കള്‍ ഉള്ള പൂന്തോട്ടമുള്ളതുകൊണ്ട്. മറ്റ് നിറങ്ങള്‍ പുറകെ വരുമോ? :-)

  21. ഒരു പൂപ്പടയ്ക്കുള്ള പൂക്കള്‍…. നന്നായി. നന്ത്യാര്‍വട്ടത്തിന്‍റ്റെ മറ്റൊരു തരം പൂവും ഉണ്ട്, കൂടുതല്‍ ഇതളുകളുള്ള ഒരിനം.

    മണ്ണിലെത്താരങ്ങളായ മന്ദാരപ്പൂക്കള്‍കൂടിവേണ്ടതായിരുന്നു…..

    നന്ദി മാഷേ……

  22. വെല്‍കാം ടു ദ ഷാഡോസ് ഓഫ് ലൈഫ് – ഒരു ചിത്രം എങ്ങനാണോ അപ്പ്‌ലോഡ് ചെയ്യുന്നത് അതുപോലെ തന്നെ ആവശ്യമുള്ള അത്രയും ചിത്രങ്ങള്‍ ഒന്നിന് പുറകെ ഒന്നായി അപ്പ്‌ലോഡ് ചെയ്യാം. ആദ്യം അപ്പ്‌ലോഡ് ചെയ്യുന്ന ചിത്രം താഴെയും അതിന് ശേഷം അപ്പ്‌ലോഡ് ചെയ്യുന്നത് അതിന് മുകളിലുമാണ് വരുക. അതുകൊണ്ട് ചിത്രത്തിന്റെ ഓര്‍ഡര്‍ ആദ്യമേ തീരുമാനിക്കുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ കണ്ണുമടച്ച് എല്ലാ ചിത്രങ്ങളും അപ്പ്‌ലോഡ് ചെയ്തതിന് ശേഷം എച്ച്.ടി.എം.എല്‍. മോഡില്‍ പോയി ഓരോ പടത്തിന്റേയും എച്ച്.ടി.എം.എല്‍. പോസ്റ്റിലെ വരികള്‍ക്കിടയില്‍ ആവശ്യമുള്ളിടത്ത് കട്ട് & പേസ്റ്റ് ചെയ്യുകയും ആകാം. പടത്തിന്റെ എച്ച്.ടി.എം.എല്‍. കണ്ട് ആദ്യമൊക്കെ ഞാനും വിരണ്ട് നിന്നിട്ടുണ്ട്. ഒന്ന് ശ്രമിച്ച് നോക്കിയിട്ട് വല്ല സംശയവും ഉണ്ടെങ്കില്‍ വീണ്ടും ചോദിക്കൂ. അറിയുന്നതുപോലെ പറഞ്ഞ് തരാം. ഇ-മെയില്‍ വഴി മുട്ടിയാലും മതി. അറ്റ് യുവര്‍ സര്‍വ്വീസ് മൈ ഫ്രന്‍ഡ്.

  23. ആറാമത്തെ പൂവിന്റെ പേരാണ് Rain Lily White. (http://www.flowersofindia.net/catalog/slides/Rain%20Lily%20white.html). ഇവന്റെ ഒരു ചിത്രം എന്റെ ഫോട്ടോ ബ്ലോഗിലും ഉണ്ട് (http://aphotoaweek.blogspot.com).

    അല്പം ക്ഷമയുണ്ടെങ്കില്‍ ഇന്ത്യയിലുള്ള ഏത് പൂവിന്റെ പേരും ഈ സൈറ്റില്‍ നിന്ന് കണ്ടെത്താം – http://www.flowersofindia.net/

  24. പൂക്കളും പൂവനും നന്നായി ,
    കാശേണ്ണി കൊടുത്ത് വാങ്ങിയ പൂവനാവും കറങ്ങാന്‍ പോകാം എന്ന് വിചാരിചുആ ചുള്ളന്‍ പോയാലേ അച്ചായന്‍ വരുമ്പോ “ചില്ലിചിക്കന്‍”എന്ന് എഴുതിക്കാണിക്കുമോ?

    സത്യം പറ ആ കോഴി ഇപ്പൊ എവിടെ?

  25. ശരിയായില്ല ..ഒന്നും അത്ര ശരിയായില്ല…
    പടം എല്ലാം ഔട്ട്‌ ഓഫ് ഫോക്കസ്.. തെളിച്ചവും പോര…
    depth of feild ഒട്ടും ശരിയായില്ല..frame positioning ഉം പോര…
    ഞാനാരുന്നേല്‍ … ,
    ആ പോട്ടെ..ഫിലിമും ഫോകസിങ്ങും ഒന്നും അറിയില്ലെന്ന് ആദ്യമേ പറഞ്ഞതിനാല്‍ ക്ഷമിച്ചു..
    എഴുത്തും ഒട്ടും പോര..ഒരു രസമില്ല…
    നിരക്ഷരന്‍ ആണെന്ന് പറഞ്ഞതിനാല്‍ അതും ക്ഷമിച്ചു…

    ഇനിയെന്തു കുട്ടമാ പറയേണ്ടത്…ഒന്ന്നും കാണുനില്ലല്ലോ ദൈവമേ..
    കുറ്റം പറഞ്ഞില്ലേല്‍ ഞാന്‍ മലയാളി അല്ലെന്നു ആരെങ്ങിലും പറഞ്ഞാലോ..
    എന്തായാലും കണ്ണ് കിട്ടാതിരിക്കാന്‍ ഈ ഒരു ഒരു കരിക്കോലം ഇവിടെ കിടക്കട്ടെ..

    മോനെ നിരക്ഷര..ചങ്ങാതി..
    നീയെന്നെ കുത്ത് പാള എടുപ്പിക്കും..
    ഇതൊക്കെ കണ്ടു കൊതിയും അസൂയയും സഹിക്കാതെ ഞാനും ഇല്ലാത്ത കാശ് കടം വാങ്ങി കാമറയും വാങ്ങി,
    പെണ്ടാട്ടിയുടെ തെറിയും കേട്ടു കുറെ യാത്ര ചെയ്യുന്ന ലക്ഷണമാ…
    എന്നാലും ഇതെങ്ങന്ന എത്ര രസമായി എഴുതി പിടിപ്പികുന്നെ…അത് പഠിക്കാതെ കാര്യമില്ലല്ലോ ..
    നമിച്ചു മച്ചൂ …. നമിച്ചു..!

Leave a Reply to രസികന്‍ Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>