Fort-Cochin-033

റാകിപ്പറക്കുന്ന ചെമ്പരുന്തേ



റാകിപ്പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്ക വേല കണ്ടൂ ?
വലയും(ചീനവല) കണ്ടു വിളക്കും കണ്ടു,
കടല്‍ത്തിര കണ്ടു കപ്പല്‍ കണ്ടു.

ഡിസ്‌ക്ലെയ്‌മര്‍
————–
വളരെ പ്രശസ്തമായ റാകിപ്പറക്കുന്ന ചെമ്പരുന്തിനെ‍ വളച്ചൊടിച്ചെന്നും പറഞ്ഞ് വല്ല ഹര്‍ത്താലോ ബന്തോ നിയമസഭയ്ക്ക് മുന്നില്‍ നിരാഹാരമോ കിടന്ന് ഉണ്ടാകാന്‍ പോകുന്ന പൊല്ലാപ്പിനൊന്നും ഞാന്‍ ഉത്തരവാദി അല്ല. അത്യാവശ്യം പുകിലൊക്കെ ഉണ്ടാക്കീട്ട് തന്നെയാണ് റാകിപ്പറക്കുന്ന ചെമ്പരുന്ത് പാഠപുസ്തകത്തീന്ന് അപ്രത്യക്ഷമായത്. ഞാന്‍ ആ പദ്യം പഠിച്ചത് രണ്ടാം ക്ലാസ്സിലോ മറ്റോ ആണെന്നാണ് ഓര്‍മ്മ. ഈ ചെമ്പരുന്ത് റാകിപ്പറക്കുന്നത് ഫോര്‍ട്ട് കൊച്ചി കടപ്പുറത്താണ്. ഇനി അതിനെ സൂം ചെയ്ത് നോക്കി കാക്കയാണെന്നും പറഞ്ഞ് ആരും തല്ലുണ്ടാക്കാന്‍ വരണ്ട. എല്ലാത്തിനും കൂടെ ചേര്‍ത്താണ് ഈ ഡിസ്‌ക്ലെയ്‌മര്‍.

Comments

comments

23 thoughts on “ റാകിപ്പറക്കുന്ന ചെമ്പരുന്തേ

  1. ഒരു കാക്കയുടെ ഫോട്ടം പിടിച്ച് പരുന്താണെന്നും പറഞ്ഞ്‌ പോസ്റ്റിയിട്ട്‌ ഡിസ്ക്ളയ്മറിടുന്നോ.. ഒരു ഡിസ്ക്ളൈമറീനും നിങ്ങളെ രക്ഷിക്കാന്‍ കഴിയില്ല, മി. മോഹന്‍ തോമസ്‌.

    ഓ.ടോ. ഗൊള്ളാട്ടാ പടം.

  2. അയല്‍ക്കാരന്‍ – ഞാന്‍ പഠിച്ചത് ‘റാകിപ്പറക്കുന്ന ചെമ്പരുന്തേ’ എന്നായിരുന്നു. രാകി,റാകി ഇതില്‍ ഏതാണ് ശരിയെന്നും ഇതിന്റെ രണ്ടിന്റേയും അര്‍ത്ഥം എന്താണെന്നുമൊക്കെ ചോദിച്ചും പറഞ്ഞുമൊക്കെയായിരുന്നു കുറേ നാള് മുന്‍പ് ഒച്ചപ്പാടുണ്ടായതും അവസാനം ചെമ്പരുന്ത് പാഠപുസ്തകത്തീന്ന് പറന്ന് വെളിയില്‍ പോയതും. ഇത്തരത്തില്‍ ഒരു പദ്യം വെച്ച് അത്രയുമൊക്കെ ബഹളം ഉണ്ടാക്കാന്‍ പറ്റുമെങ്കില്‍ ഇന്നത്തെ സാമൂഹ്യപാഠം വെച്ച് ഇതും ഇതിലപ്പുറവും കാണിക്കാന്‍ പറ്റും.

    എന്റെ മനസ്സില്‍ ഏതായാലും ഞാന്‍ പഠിച്ചത് ആഴത്തില്‍ പതിഞ്ഞ് കിടക്കുന്നുണ്ട്.

    “റാകിപ്പറക്കുന്ന ചെമ്പരുന്തേ
    നീയുണ്ടോ മാമാങ്ക വേല കണ്ടൂ
    വേലയും കണ്ടു വിളക്കും കണ്ടു
    കടല്‍ത്തിര കണ്ടു കപ്പല്‍ കണ്ടു”

    ഇനി ഈ പാഠം സ്കൂളില്‍ പഠിച്ച മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാം. ബൂലോക കവികള്‍ക്ക് റാകി, രാകി എന്നുള്ളതിന്റെയൊക്കെ അര്‍ത്ഥം പറഞ്ഞുതരാന്‍ പറ്റിയാല്‍ സന്തോഷം. അര്‍ത്ഥം ആരും പറഞ്ഞ് തന്നില്ലെങ്കിലും ഞാനാ പദ്യം അതിന്റെ എല്ലാ അര്‍ത്ഥത്തോ‍ടും കൂടെ മനസ്സിലാക്കിയിട്ടുണ്ട്.

  3. ഡിസ്ക്ലൈമര്‍ ഇട്ടതു കൊണ്ടു വെറുതെ വിടുന്നു …ഇല്ലെന്കില്‍ സൂം ചെയ്തു നോക്കി .. ഈ പരുന്തു കൊച്ചിയില്‍ കാണുന്ന ഇനം അല്ല ….. ആഫ്രിക്ക യില്‍ മാത്രം ഉള്ള ഒരു പ്രതേക ഇനം ആണ് എന്ന് ഞാന്‍ തെളിയിച്ചു തന്നേനെ ….. പടം കൊള്ളാം …… പക്ഷെ ലൈറ്റ് തിരെ പോര

  4. ഡിസ്‌ക്ലെയ്‌മര്‍ ഇട്ടപ്പോള്‍ തന്നെ ഉറപ്പായി അത് കാക്ക തന്നെ എന്ന്… :)

  5. മാഷെ..

    ഇത് ഒന്നാം പാഠത്തിലേതായിരുന്നു..പിന്നെ ഈ റാകി മാറ്റി വട്ടത്തില്‍ കറങ്ങുന്നതെന്നാക്കി അത് അടുത്തവര്‍ഷം പാഠത്തോടൊപ്പം വാനിലേക്ക് അപ്രത്യക്ഷമായി..!

    എന്തായാലും ഒരു 34 വയസ്സിനു മുകളിലുള്ളവര്‍ ഈ പാട്ട് പാടി പതിഞ്ഞിട്ടുണ്ടാകും..!

    ഏത്രയുറക്കത്തില്‍നിന്നും വിളിച്ചു ചോദിച്ചാലും ഞാനീ പാട്ട് ചൊല്ലുമായിരുന്നു..ഇതു മാത്രമല്ല മൂളുന്ന വണ്ടേ മുരളുന്ന..ഒന്നാനം കുന്നിന്മേല്‍..കയറാം മറയാം ചാടാം വാലും തൂക്കി… കുഞ്ചിയമ്മക്ക് അഞ്ചുമക്കളാണെ..

    എന്തായാലും എന്നെ ഒരു അഞ്ചുവയസ്സുകാരനാക്കി..!

  6. ഇപ്പോഴത്തെ പരുന്ത് പലതും കണ്ടും കേട്ടും മടുത്ത് “ പ് രാകി പ്പറക്കുന്ന“ ചെമ്പരുന്തായി മാറിയിരിക്കുന്നു

    നല്ല ചിത്രം

  7. ‘റാകി‘ യാണോ ‘രാകി‘ യാണൊ എന്ന ചര്‍ച്ചിക്കുന്നത് കണ്ട് ‘രോഗി’ യെ പോലെ ‘പ്രാകി‘ പുറത്തെത്തിയ പരുന്താണോ.. :)

  8. റാകിപ്പറക്കുക എന്നത് പണ്ടേ എനിക്കുമുള്ള സംശയമായിരുന്നു. ഈ പരുന്തിന് മറ്റെന്തെല്ലാം രീതിയില്‍ പറക്കാം..? മലര്‍ന്ന് പറക്കാം, ചെരിഞ്ഞ് പറക്കാം, കമിഴ്ന്ന് പറക്കാം. ഇതെല്ലാം ഉണ്ടായിട്ടാണ് ആര്‍ക്കും പിടികിട്ടാത്ത ഒരു റാകിപ്പറക്കല്‍…

    പിന്നെ ഡിസ്ക്ലൈമറിന്റെ കാര്യം.. പടത്തിലേത് പരുന്താണോ കാക്കയാണോ എന്നൊക്കെ തീരുമാനിക്കാന്‍ ബ്ലൂലോക കമ്മീഷനെ വെക്കണമെന്നാണ് എന്റെ അഭിപ്രായം.

    ഈ നട്ടുച്ചയ്ക്ക് പോകുന്നതിനു പകരം വൈകുന്നേരമോ സന്ധ്യാനേരത്ത് പോയാല്‍ കിടു പടം കിട്ടുമല്ലോ..?

    സൂര്യകാലടി മന, നാറാണത്ത് ഭ്രാന്തന്‍ – ഒന്ന് ആസ്വദിച്ച് വായിക്കാന്‍, ചിത്രം കണ്ട് കഥ കേട്ട് ഒപ്പം യാത്ര ചെയ്യാന്‍ ബാക്കിയുള്ള പോസ്റ്റുകളാണെന്ന് ഓര്‍മ്മിക്കുന്നു നിരന്‍. ബട്ട് മുടിഞ്ഞ ജോലിത്തിരക്ക്.. നിങ്ങള്‍ നിരക്ഷരന്‍, ഞാന്‍ നിസ്സഹായന്‍..നിരാലം‌ബന്‍, – ബൈ ദ വേ – അലമ്പന്‍ അല്ല കെട്ടാ.. :)

    പോരട്ടെ അടുത്ത പോസ്റ്റ്.. ഒരൊന്നൊര വച്ച് അഞ്ചെട്ടെണ്ണം :)

  9. ശ്രീലാല്‍ – ഒരാവശ്യത്തിന് ഫോര്‍ട്ട് കൊച്ചി വരെ പോയപ്പോള്‍ ‘പരുന്ത്‘ റാകി, പ്രാകി, രാകി, പറക്കുന്നതുകണ്ടു. പൂണൂല്‍ ക്യാമറ എടുത്ത് പൂശി, അത്ര തന്നെ. പടമെടുക്കാന്‍ വേണ്ടി നേരവും കാലവുമൊന്നും നോക്കി പോയതല്ല :) :)

    ഭ്രാന്തനേം , സൂര്യകാ‍ലടി മനയും ഒക്കെ സൌകര്യം പോലെ വായിച്ചാല്‍ മതി. ഒക്കെ അവിടെത്തന്നെ കാണും. അടുത്ത പോസ്റ്റുകള്‍ 4 എണ്ണം റെഡിയാണ്. പക്ഷെ, ചില സാങ്കേതിക കാരണങ്ങള്‍ കാരണം ആഗസ്റ്റ് 15 ന് ശേഷമേ പോസ്റ്റാന്‍ പറ്റൂ.

  10. മമ്മൂട്ടിയുടെ പരുന്ത് നാളെയെ ഇറങ്ങൂ, നിരക്ഷരണ്ടെ പരുന്ത് മുന്‍പേ ഇറങ്ങിയല്ലൊ.

  11. സിരിജെ,അതിനാണ് പറയുന്നത് മുന്‍പേ പറക്കുന്ന പക്ഷികള്‍ എന്ന് . മമ്മൂട്ടിക്ക് മുന്‍പേ നിരക്ഷരന്‍ പറക്കും കാരണം നിരക്ഷരന്‍ അക്ഷര വിരോധി അല്ലേ .അതുകൊണ്ടാ …
    റാകി പറക്കുന്ന ചെമ്പരുന്തേ ..നീയുണ്ടോ കൊച്ചിലെ ഞണ്ടും ജവിണയും, കൊള്ളാം

  12. മനോജ്,

    റാകിപ്പറക്കുന്നത്,
    എന്നാല്‍..
    വട്ടമിട്ട്,പതുക്കെപ്പറക്കുക
    യെന്നാണ്,
    ചെമ്പരുന്ത്,ഐശ്വര്യത്തിന്റെ
    പ്രതീകമാണ്.
    അതു ശുഭസൂചകമായി
    താഴ്ന്ന്,പറക്കും..
    അതിന്റെ നിറം,
    ചുമപ്പുകലര്‍ന്ന ബ്രൌണ്‍
    ആണ്..
    രാകിയല്ല,
    റാകിതന്നെയാണ്..

    സ്നേഹത്തോടെ,
    ചേച്ചി…

  13. നിരക്ഷരാ, ഞാനും പഠിച്ചത് റാകി എന്നു തന്നെയാ. ക്ലാ ക്ലീ ക്ലൂ പോലെ അര്‍ത്ഥമൊന്നുമില്ലാത്ത വാക്കാണെന്നാ കരുതിയിരുന്നത്. ചേച്ചിയുടെ കമന്‍റില്‍നിന്നും അര്‍ത്ഥം പിടികിട്ടി..

  14. മോനെ നിരക്ഷരാ…ഏതു പരുന്തായാലും എന്റെ ബ്ലോഗിനു മീതെ പറഞ്ഞാല്‍ അതിന്റെ ചിറക് ഞാനരിയും…ഇമ്മാതിരി മനുഷ്യനെ നാടോര്‍മ്മിപ്പിക്കുന്ന പടങ്ങളിട്ടാല്‍ ബുദ്ധിമുട്ടാവുമേ, നീ താങ്ങത്തില്ല

  15. നന്ദി സുഹൃത്തേ…

    കുഞ്ഞന്‍ പറഞ്ഞതുപോലെ
    എന്നെയും ഒരു ഒരു അഞ്ചുവയസ്സുകാരനാക്കി..!

    പോസ്റ്റ് വളരെ ഇഷ്ടമായി

Leave a Reply to അയല്‍ക്കാരന്‍ Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>