Mist-Group

ഒരു കോടക്കാഴ്ച്ച



മയം ഉച്ചയ്ക്ക് 2 മണി ആകുന്നതേയുണ്ടായിരുന്നുള്ളൂ. അടിമാലിയില്‍ നിന്ന് മുകളിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ മഴക്കോള് ഉണ്ടെന്ന് തോന്നി. അധികം താമസിക്കുന്നതിനുമുന്‍പ് കോട വന്ന് മൂടിയതുകാരണം‍ റോഡൊന്നും കാണാന്‍ പറ്റാത്ത അവസ്ഥയായി. ഹെഡ് ലൈറ്റും, ഹസാര്‍ഡ് ലൈറ്റുമൊക്കെ ഇട്ട് മുന്നോട്ട് നീങ്ങി‍യിട്ടും അത്ര സുരക്ഷിതമല്ല ആ യാത്ര എന്ന് തോന്നിയതുകൊണ്ട് വണ്ടി സൈഡാക്കി പുറത്തിറങ്ങി.

എങ്കില്‍പ്പിന്നെ മനോഹരമായ ആ കോടക്കാഴ്ച്ച ക്യാമറയില്‍ പകര്‍ത്തിയേക്കാമെന്ന് കരുതി. ഒന്നു രണ്ട് പടങ്ങള്‍ എടുത്തപ്പോഴേക്കും ക്യാമറയുടെ ലെന്‍സിലും കോട വന്ന് മൂടി.

ജീവിതത്തില്‍ വളരെ ദുര്‍ലഭമായി മാത്രം നുകര്‍ന്നിട്ടുള്ള പ്രകൃതിയുടെ ആ ഭാവം ക്യാമറക്കണ്ണിലൂടെ പകര്‍ത്തിയത് ഇവിടെ പങ്കുവെയ്ക്കുന്നു.

Comments

comments

22 thoughts on “ ഒരു കോടക്കാഴ്ച്ച

  1. എത്ര നാളായി ഞാന്‍ നോക്കി നടക്കുന്നു ഒരു തേങ്ങ ഉടയ്ക്കാന്‍ .എങ്ങനെ അത് പൊട്ടിക്കും എന്നെനിക്കറിയില്ല .അതുകൊണ്ട് ഞാന്‍ ആ തേങ്ങാ ഇവിടെ വെയ്ക്കുന്നു .ആരെങ്കിലും പൊട്ടിക്കും .നന്ദി നിരച്ചര എനിക്കിങ്ങനെ ഒരവസരം തന്നതില്‍ ..നല്ല മഞ്ഞ് .തണുക്കുന്നു .ഞാന്‍ ഒന്ന് മൂടി കിടക്കട്ടെ :):)

  2. അടിമാലി-മൂന്നാര്‍ റൂട്ടില്‍ ഇതുപോലൊരു കോടയില്‍ ഒരു അര്‍ദ്ധരാത്രി പെട്ടുപോയത്‌ ഓര്‍ത്തുപോയി. പകലായത്‌ നന്നായി.

  3. പാമരന്‍ മാഷ് പറഞ്ഞതു പോലെ രാത്രി ആയിരുന്നെങ്കില്‍ പെട്ടു പോയേനെ… അല്ലേ?

  4. നീരൂ പറയാതെ വയ്യ്!
    ഉഗ്രന്‍, അത്യന്തസുന്ദരം
    ആ കോടമഞ്ഞില്‍ നില്കാന്‍ കിട്ടുന്ന
    ആ അസുലഭ സന്ദര്‍ഭം!
    മനോഹരമാണ് ഈ പടം !

  5. വണ്ടി നിറുത്തിയിട്ടത് ഏതായാലും നന്നായി. യാത്ര സുരക്ഷിതവുമായി, ഞങ്ങള്‍ക്ക് നല്ലൊരു ഫോട്ടോയും കിട്ടി!

  6. കോട എന്നു കേട്ടപ്പോ ചാരായമെന്നോ മറ്റോ ഓര്‍ത്തു. ബ്ളോഗിലിതൊരു പുതിയ വിഷയമാണല്ലോന്നു കരുതി! :D

    പടം നന്നായിരിയ്കുന്നു!

  7. ങേ! രാവിലെ ഞാൻ ഓഫീസീന്ന് നോക്കുമ്പോ ഈ ചിത്രം ഇങ്ങനെയായിരുന്നില്ലല്ലോ? എന്തു തരികിടയാ ഒപ്പിച്ചത്‌? ബട്ട്‌, ആ കുടയും ചൂടിനിൽക്കുന്ന സ്ത്രീകൾ ഒക്കെ അതേ പോസിലായിരുന്നല്ലോ…

    ഞാൻ ആ മധ്യത്തിൽ നിൽക്കുന്ന സ്ത്രീയോട്‌ ( എന്റെ മനസ്സിൽ) പറയുകയും ചെയ്തു:

    “ചേച്ചിക്കിന്ന് പനി ഉറപ്പാ!”

    കുടചൂടിനിൽക്കുന്നവരെ നോക്കി ഒരു പാട്ടും പാടിയിരുന്നു.

    “കോടമഞ്ഞിൻ… താഴ്‌വരയിൽ
    കുടയുംചൂടി നിൽക്കുന്നൂ..
    ലാലല്ലാ ലാലല്ലാ…..”

    എന്നാലും വീട്ടിലെത്തി ആ ചിത്രം ഒന്നൂടെ നോക്കിയപ്പോ എന്തോ ഒരു മാറ്റം. ബട്ട്‌… എന്താന്ന് ഓർമ്മയില്ല. എന്തുവാ?

    :)

    OFF: ഏതായാലും, ‘കോടക്കാഴ്ച’ ഇപ്പോ നന്നായിട്ടുണ്ട്‌.

  8. അഭിലാഷങ്ങള്‍ – പച്ചാളത്തിന്റെ കമന്റ് ശ്രദ്ധിച്ചോ ?

    പച്ചാളത്തിനെ ഞാന്‍ നിരാശപ്പെടുത്തി എന്ന് പറഞ്ഞപ്പോള്‍ എനിക്ക് വാശി കയറി. ഓനെ ഒന്ന് സന്തോഷിപ്പിച്ചിട്ട് ബാക്കി കാര്യം എന്ന് കരുതി. അതിനിടയില്‍ പച്ചാളം തന്നെ അതിനുള്ള പോംവഴി എനിക്ക് രഹസ്യമായി പറഞ്ഞും തന്നു. ഞങ്ങള്‍ രണ്ടുപേരും കൂടെ ഒരു കളി നടത്തി ആദ്യത്തെ ഒറിജിനല്‍ പടത്തില്‍. കൂടുതലൊന്നും ചെയ്തില്ല. പാര്‍ക്ക് ചെയ്തിരുന്ന ഒരു ജീപ്പിനേം കാറിനേം വലത്തു വശത്തു നിന്ന് മുറിച്ച് മാറ്റി. ബാക്കിയൊക്കെ അതുപോലെ തന്നെ.

    ഇപ്പ കൊള്ളം എന്ന് പറഞ്ഞ് പച്ചാളം വീണ്ടും കമന്റടിക്കുകയും ചെയ്തു.

    തമിഴത്തി ചേച്ചിമാരെ നോക്കി ഓരോ പാട്ടൊക്കെ പാടി നടന്നോ. എപ്പഴാ അടിപൊട്ടുകയെന്ന് പറയാന്‍ പറ്റില്ല :) :)

  9. നന്നായിരിക്കുന്നു ചിത്രം!ഇവിടെയൊക്കെ സമയാസമയത്ത് വരാന്‍ പ.റ്റുന്നില്ല.ആഴ്ചയില്‍ ഒരിത്തിരി സമയം മാത്രമെ നെറ്റിനുമുന്നില്‍ ഇരിക്കാറുള്ളു.തീര്‍ച്ചയായും വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ….

Leave a Reply to ധ്വനി | Dhwani Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>