solo

മയൂര നൃത്തം




രാജസ്ഥാന്‍ മരുഭൂമിയില്‍‍, എണ്ണപ്പാടത്ത് ജോലിക്ക് പോകുമ്പോള്‍ താമസിക്കാറുള്ളത് ബാര്‍മര്‍ ജില്ലയിലെ കോസ്‌ലു ഗ്രാമത്തിലാണ്.

ടെലിഫോണ്‍ ചെയ്യാന്‍ പോകാറുള്ള വീടിന്റെ തൊട്ടടുത്ത് എന്നും കാണാറുള്ള കാഴ്ച്ചയാണ് മുകളിലെ ചിത്രത്തില്‍.

നമ്മുടെ നാട്ടില്‍ വീട്ടുമുറ്റത്ത് കോഴികള്‍ നടക്കുന്നതുപോലെയാണ് അവിടെ മയിലുകള്‍ കറങ്ങി നടക്കുന്നത്. ( ഗ്രാമവാസികള്‍ മാംസഭുക്കുകള്‍ അല്ലെന്നതും, അവര്‍ മയിലിനെ പിടിച്ച് മയിലെണ്ണ ഉണ്ടാക്കാറില്ല എന്നതുമായിരിക്കാം മയിലുകള്‍ നിര്‍ഭയം ചുറ്റിയടിച്ച് നടക്കുന്നതിന്റെ കാരണം. മയിലിനെ പിടിച്ച് ആ പരിപാടി ചെയ്യുന്ന വേടന്മാരുടെ കുലത്തില്‍പ്പെട്ടവരും, എണ്ണത്തില്‍ കുറവാണെങ്കിലും രാജസ്ഥാനിലുണ്ട്.)

രണ്ട് മൂന്ന് പെണ്‍‌മയിലുകളുടെ ഇടയില്‍ പീലിവിരിച്ച്, പെടപ്പിച്ച് സ്റ്റൈലിലങ്ങനെ നില്‍ക്കുന്ന ആ ചുള്ളനെ കണ്ടില്ലേ ? പടമെടുക്കാ‍ന്‍ അടുത്തേക്ക് ചെന്നാല്‍ അവറ്റകള്‍ എല്ലാം ഓടിയകലും. ക്യാമറ പരമാവധി സൂം ചെയ്ത് ഈ പടമെടുത്തത്, ശൃംഗരിച്ച് നില്‍ക്കുന്നതിനിടയില്‍ അവനും അവളുമാരും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.

Comments

comments

28 thoughts on “ മയൂര നൃത്തം

  1. ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

    ഇതു നീരേട്ടന്റെ പ്രൊഫൈലില്‍ ന്നിന്നെടുത്ത വാചകങ്ങള്‍………..

    ഇനി എന്റെ ചോദ്യം …..ഇങ്ങനെ പോലും ക്യാമറ ഉപയോഗിക്കാന്‍ അറിയാത്തവന്‍ ഈ ചിത്രങ്ങള്‍ മോഷ്ടിച്ചാല്‍ കോപ്പീറൈറ്റിന്റെ പേരു പറഞ്ഞ് ബളഹമുണ്ടാക്കുമോ?

    ഉടനെ മറുപടി തന്നില്ലെങ്കില്‍ …

    മൌനം….സമ്മതം………..

  2. മയിലാട്ടം അസ്സലായീട്ടാ…….കണ്ടിട്ട് കണ്ണെടുക്കാന്‍ തോന്നണില്ല്യാ…എന്നാലും അത്ഭുതം തോന്നുന്നു..മയിലുകള്‍ ചുമ്മാ സാദാ പക്ഷികളെ പോലെ വീട്ടുമുറ്റത്തു നിന്നു പീലി വിരിച്ചാടുന്നത് കണ്ടിട്ട്…:)
    ഓ.ടോ :-
    പാവം മയിലുകളുടെയിടയിലും കട്ടുറുമ്പായി ചെന്നു പടം പിടിക്കാന്‍ തുടങ്ങില്ലേ…ഒന്നൂല്ല്യെങ്കിലും നമ്മുടെ ദേശീയ പക്ഷിയല്ലേ…

  3. നിരു ഭായ്

    ഇനിമുതല്‍ ക്യാമറയെപ്പറ്റി ആധികാരികമായി അറിഞ്ഞിട്ട് മതി പടം പിടിക്കല്‍..

    മയില്‍ പീലി വിരിച്ചു നില്‍ക്കുന്നതുകാണാന്‍ എന്തൊരഴക്.. പിന്നെ മയില്‍ നൃത്തം ചെയ്യുന്നത് ഇതുവരെ കണ്ടിട്ടില്ല. മഴക്കാറുകണ്ടാല്‍ ആണ്മയില്‍ പീലി വിടര്‍ത്തും എന്നും കേട്ടിട്ടുണ്ട്.. പക്ഷെ ഇവിടെ പെണ്ണിനെ കണ്ടപ്പോള്‍..

  4. കിടിലന്‍ പടങ്ങള്‍, നിരക്ഷരന്‍ ചേട്ടാ…

    അതേയ്, ദേ ആ തോന്ന്യാസി എന്തൊക്കെയോ തോന്ന്യാസങ്ങള്‍ പറയണ്‌ണ്ട് ട്ടാ.
    ;)

  5. നല്ല പടങ്ങള്‍ നിരക്ഷരന്‍ ചേട്ടാ..കാമറയെ പറ്റി ഒന്നും അറിയില്ലാ ന്നു പറഞ്ഞാല്‍ ഞാന്‍ പ്രതിഷേധിക്കും…ആ രണ്ടാമത്തെ പടം കണ്ടോ ??? എന്താ ആ മയിലിന്റെ ഒരു പോസ് !!!!

    പിന്നെ കുറെ നാള്‍ ഒരു അനക്കവും ഇല്ലാരുന്നല്ലോ പനി പിടിച്ചാരുന്നോ

  6. ഹ്മം ഹ്മം ആ മയിലുകള്‍ക്കിടയില്‍ പോയി മയിലാട്ടം മനുഷ്യനാട്ടമാക്കി മാറ്റിയോ ആവൊ..?

    ശ്ശൊ തോന്ന്യാസിയുടെ തോന്ന്യാസങ്ങള്‍ കേട്ട് ഞാനും ഒരു തോന്ന്യാസി ആ‍യിപ്പോയ്യി..

  7. ഈയിടെ രാമേശ്വരത്ത് പോയപ്പോള്‍ പനമരങ്ങള്‍ക്കിടയില്‍ പീലിവിടര്‍ത്തി നില്‍ക്കുന്ന കുറേ മയിലുകളെ കണ്ടു. യാത്ര ട്രെയിനിലായതിനാല്‍ ഒരു പടം പോലും എടുക്കാനായില്ല. ആ വിഷമം ഇപ്പോള്‍ തീര്‍ന്നു.

    സസ്നേഹം,
    ശിവ.

  8. എന്തു ഭംഗി നിന്നെ കാണാന്‍
    എന്റെ പൊന്നോമനാളെ
    നല്ല പകിട്ടുള്ള ചിത്രം
    നിരേട്ടാ
    എന്റെ പ്രേതകഥയില്‍ ഈ മയിലിനെ കൂടി ഉള്‍പെടുത്തട്ടേ

  9. മൈലിനെ നോക്കി നില്‍ക്കുക എന്നും എനിക്ക് വല്ലാത്തൊരിഷ്ടം ആണ്,ആ കൂടെ പണ്ട് കേട്ടാ ഗീക്ക് പുരാണത്തിലെ ഒരു കഥയും,
    ARGOS PANOPTES was a hundred-eyed giant who lived in the region of Argolis in the Peloponnese.

    Once when Zeus was consorting with the Nymph Io, his wife Hera arrived on the scene. The god quickly transformed his lover into a white heifer, but the goddess was not deceived. She demanded the animal for a gift and set Argos Panoptes as its guard.

    Zeus sent Hermes to surreptitiously rescue his lover. The god first tried to lull the giant to sleep with his music, but failing that, slew him with his sword. It was from this endeavour that he earned his familiar title Argeiphontes (literally “the slayer of Argos”).

    Hera rewarded Argos for his service by placing his hundred eyes on the tail of her sacred bird, the peacock.

    അര്‍‌ഗസ്സിന്റെ കണ്ണുകള്‍ എടുത്താണു മയിലിന് കൊടുത്തതു എന്നു അതാ ആ വിടര്‍‌ത്തി പിടിച്ചാ വാലില്‍ നൊക്കു കണ്ണുപോലെ അല്ലെ?
    “ഐശ്വരയ് റായ് ”കണ്ണ് മയില്‍ പീലിയില്‍!!

  10. ചേട്ടാ ഉഗ്രന്‍‌ചിത്രങ്ങള്‍‌. പലപ്പോഴും മയിലിനെ കണ്ടിട്ടുള്ളതു ഏതെങ്കിലും മൃഗശാലയില്‍ മാത്രമാണ്. അവയുടെ ശരിയായ ആവാസവ്യവസ്ഥയില്‍‌ ഇതുവരെ കാണാ‍ന്‍‌ കഴിഞ്ഞിട്ടില്ല. ഇത്‌ അത്തരത്തില്‍ ഉള്ള സ്ഥലത്തുനിന്നും എടുത്തതുകൊണ്ടാ‍വണം ഇത്രയും മനോഹരമായിരിക്കുന്നതു. തുടര്‍‌ന്നും ഇത്തരം ചിത്രങ്ങള്‍‌ പ്രതീക്ഷിക്കുന്നു.

  11. വൌ.. സൂപ്പര്‍ പടംസ്..

    കുറച്ച് കാലം മുമ്പ്, വടക്കന്‍ കര്‍ണ്ണാടകയില്‍ ബെല്‍ഗാം ജില്ലയിലെ ചിക്കോടി എന്ന സ്ഥലത്തിനടുത്ത് ഒരു സഹപ്രവര്‍ത്തകന്‍ മയീല്‍മുട്ട “ആം പ്ലേറ്റ്” കഴിയ്ക്കാന്‍ ക്ഷണിച്ചതോര്‍മ്മ വന്നു.. അവിടെയും കോഴികളെ പോലെ മയിലുകള്‍ കറങ്ങി നടക്കുന്ന കാണാം.

  12. ഞാന്‍ ആദ്യമായിട്ട് ഒരു മയില്‍ പീലി വിരിച്ചു നില്‍ക്കുന്നതു കാണുന്നത് ഇവിടുത്തെ സൂവില്‍ പോയപ്പോണ്. പീലി വിരിച്ച് അതിടയ്ക്കിടക്ക് കുലുക്കി കുലുക്കി നില്‍ക്കുന്നത് ഒരു ഒന്നൊന്നര കാഴ്ച തന്നെ. അല്ലേ

    സൂം മാക്സിമത്തിലെടുത്തതു കൊണ്ടാവും ആദ്യചിത്രം വലുതാക്കി നോക്കിയപ്പോ ക്ലാരിറ്റി കുറവ് തോന്നി.

  13. കൈപ്പള്ളിയുടെ “മൈല്‍” ഇതുപോലെ പീലിവിടര്‍ത്തുന്നത് കണ്ടിരുന്നു.അത് ദുബായിലെ കൊട്ടാരത്തിലെ “മൈല്‍”!
    ഇത് മയില്‍;രാജസ്ഥാനിലെ ഗ്രാമീണ മയില്‍!

    രണ്ടും കൊള്ളാം!

  14. നല്ല ചിത്രങ്ങള്‍.
    ചിത്രങ്ങള്‍ ഫോട്ടൊഷോപ്പില്‍ കളര്‍ കറക്ട് (ഓട്ടോ ലെവല്‍)ചെയ്തു നോക്കു, ഏറെ നന്നായിരിക്കും

  15. കോരന് കഞ്ഞി ദുബായിലും കുമ്പിളില്‍………………

    ദാ മഴപെയ്യുന്നു നമുക്കൊന്ന് ചുറ്റാന്‍ പോയാലോ…………..എന്‍റെ ക്യാമ്പസ്സില്‍ മഴപെയ്യുമ്പോള്‍ ……………………

  16. മയൂര നര്‍ത്തനം മനോഹരം .
    നല്ല ചിത്രം തന്നെ. ഞാനും അതില്‍ നിന്ന്‌ ഒന്നെടുക്കും കേട്ടോ.

    കുഞ്ഞന്‍ മയിലാട്ടം കണ്ടിട്ടില്ലെങ്കില്‍ മഹാനഷ്ടം തന്നെ.

  17. തോന്ന്യാസീ – ആവശ്യത്തിന് എടുത്തോളൂ. ക്യാമറയെപ്പറ്റി എന്തെങ്കിലുമൊക്കെ ഞാന്‍ മനസ്സിലാക്കുന്നതുവരെ ഒരു കോപ്പിറൈറ്റ് പ്രശ്നവുമില്ല. അതൊന്ന് മനസ്സിലാക്കിക്കഴിഞ്ഞാല്‍ പിന്നെ ഒരെണ്ണം പോലും ആര്‍ക്കും തരില്ല. :)

    റെയര്‍ റോസ് – ഒന്നിനേം വിടില്ല ഞാന്‍ :)

    കുഞ്ഞന്‍ – അങ്ങിനെ ചെയ്യാമേ.. :)

    കാന്താരിക്കുട്ടീ – മയിലാട്ടം കണ്ടിട്ട് ഇളകിപ്പോയ മട്ടുണ്ടല്ലോ ? :)

    വാല്‍മീകി – ഇത് ഒരു 3 വര്‍ഷം മുന്‍പ് എടുത്ത ചിത്രമാണ്.

    അനൂപ് കോതനെല്ലൂര്‍ – പ്രേതകഥയിലും മയിലിന് റോള്‍ ഉണ്ടെന്നോ ? കൊള്ളാല്ലോ ഗഡ്യേ ?

    മാണിക്യേച്ചീ – ഇതാണ് ഈ പോസ്റ്റിന് കിട്ടിയ ബെസ്റ്റ് കമന്റ്. ഒരു പന്ന പോസ്റ്റിട്ടതുകാരണം കുറച്ച് വിവരം പകര്‍ന്നുതന്നതിന് പെരുത്ത് നന്ദി. അര്‍ഗ്ഗസ്സിന്റെ ആ ഗ്രീക്ക് കഥയ്ക്ക് പ്രത്യേകം നന്ദി.

    പൊറാടത്ത് – എന്നിട്ട് മയില്‍ മുട്ട ആം‌പ്ലേറ്റ് കഴിച്ചോ ഇല്ലയോ എന്ന് പറഞ്ഞില്ലല്ലോ ?

    ആഷ – കയ്യിലുണ്ടായിരുന്ന ക്യാമറയും അത്ര നല്ലതായിരുന്നില്ല. ഇത്രയുമെങ്കിലും കിട്ടിയത് തന്നെ ഭാഗ്യം.

    നന്ദകുമാര്‍ – താങ്കള്‍ പറഞ്ഞതുപോലെ ചില കളികളൊക്കെ ആദ്യത്തെ പടത്തില്‍ നടത്തിയിട്ടുണ്ട്. ഞാനല്ല അത് ചെയ്തത്.പേര് പറയാന്‍ ഇഷ്ടമില്ലാത്ത ഒരു ബ്ലോഗര്‍ സുഹൃത്ത് എനിക്ക് വേണ്ടി ചെയ്ത് തന്നതാ.

    വെല്‍ക്കം ടു ദ ഷാഡോസേ – പരസ്യം അടിക്കാന്‍ ഇതെന്താ പരസ്യപ്പലകയോ മറ്റോ ആണോ :) :)

    ഗീതേച്ചീ – ആവശ്യത്തിന് എടുത്തോളൂ. ഇപ്പോഴേ പറ്റൂ. ഞാന്‍ ക്യാമറയെപ്പറ്റി പഠിച്ചുകഴിഞ്ഞാല്‍ പിന്നെ ഒന്നും എടുക്കാന്‍ പറ്റിയെന്ന് വരില്ല. :) :)

    കൈതമുള്ള്, ശ്രീ, ഷാരൂ, ഹരീഷ് തൊടുപുഴ, ജിഹേഷ്, പാമരന്‍, കൃഷേട്ടന്‍, സജി, പ്രിയ ഉണ്ണികൃഷ്ണന്‍, ശിവ, മണികണ്ഠന്‍, കുഞ്ഞായീ, പാര്‍പ്പിടം, ഹരിയണ്ണന്‍….മയിലാട്ടം കാണാന്‍ എത്തിയ എല്ലാവര്‍ക്കും നന്ദി.

  18. മയിലാട്ടം നന്നായിരിക്കുന്നു .എല്ലാവരുടെയും അഭിപ്രായം വായിച്ചു .കിട്ടുമെങ്കില്‍ ഒരു ചെറിയ പീലിത്തുണ്ട് എനിക്ക് വേണം .കാരണം പുസ്തകത്തില്‍ ഞാന്‍ ഒളിപ്പിച്ച ” തുണ്ട് ” കാണാതെ പോയി

Leave a Reply to കാപ്പിലാന്‍ Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>