gajamela-024

ഉത്സവക്കാഴ്‌‌ച്ച


നാട്ടില്‍ ഉത്സവ സീസണായെന്ന് ഏതോ ബ്ലോഗിലിന്ന് വായിച്ചു.
പ്രവാസിക്കെന്ത് ഉത്സവം, എന്ത് പെരുന്നാള്‍?
നാട്ടില്‍ നിന്ന് വിട്ടതിനുശേഷമുള്ള ബാലന്‍സ് ഷീറ്റില്‍, ഒരുപാടൊരുപാട് നഷ്ടക്കണക്കുകള്‍. മനസ്സിന്റെ താളുകളിലും, ക്യാമറയിലും പണ്ടെപ്പോഴൊക്കെയോ പകര്‍ത്തിയ ഇത്തരം ചില സുന്ദരദൃശ്യങ്ങള്‍ മാത്രമാണ് ലാഭത്തിന്റെ കോളത്തില്‍ അവശേഷിക്കുന്നത്.

ചെറായി ബീച്ച് ടൂറിസത്തിന്റെ ഭാഗമായി നടത്താറുള്ള ഗജമേളയിലെ പകല്‍പ്പൂരത്തില്‍ നിന്നൊരു ദൃശ്യം.

Comments

comments

25 thoughts on “ ഉത്സവക്കാഴ്‌‌ച്ച

  1. എല്ലാവരും കൂടി എന്നെ കുടിപ്പിച്ചു കിടത്തി…സങ്കടം ഉണ്ട് മാഷേ…സങ്കടം ..മൂന്നു ദിവസം ആയി ഞാന്‍ ഈ ഷാപ്പില്‍ കുടിച്ചു കിടക്കുന്നു…നിങ്ങള് മനിശനാ …പാമരന്‍ പോസ്ടി.നിരക്ഷരന്‍ പോസ്ടി..ഞാന്‍ മാത്രം ശുന്യം ….ഇനി അവിടുന്ന് തുടങ്ങണം..
    ഞാന്‍ ഇന്ന് ഈ വിഷയം നമ്മുടെ ഷാപ്പില്‍ പറയാന്‍ ഇരുന്നതാണ്..നാട്ടിലെ ഉള്സവതെപ്പറ്റി ..പക്ഷെ..എല്ലാം പോയില്ലേ..ഞങ്ങളോട് പറയാതെ മുങ്ങി വന്ന് ഇവിടൊരു ഉത്സവ കാഴ്ച …

    അടിപൊളി…തേങ്ങാ വേണോ ആനേ…? ടോട്ടല്‍ എത്ര ആന ഇവിടെ ഉണ്ട്…എല്ലാം രണ്ടായിട്ടു കാണുന്നു …

    ഞാന്‍ ആനക്ക് കൊടുക്കാന്‍ പഴക്കൊലയും കൊണ്ട് ഇപ്പൊ വരാം ….ഒ.ക്കെ ..

  2. കൊള്ളാം മാഷേ, നല്ല പടം. മാഷ് പറഞ്ഞതുപോലെ ഉത്സവം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ആകെ ഒന്നു കുളിരുകോരും. അല്ലാതെ പ്രവാസിക്കെന്ത് ഉത്സവം?

  3. ആനക്ക് പഴം കൊണ്ടുവന്നതാ. :)

    ഇനി എന്തെങ്കിലും ആനക്ക് വേണമെങ്കില്‍ പറയണം ..കുറെ കരിമ്പായാലോ

    ഇവിടെ തളി ആനേ പനിനീര് ..ഇവിടെ തളി ആനേ പനിനീര്

    :):)

  4. മാഷേ …. ആനക്ക് കൊടുക്കാന്‍ കരിമ്പ്‌ കിട്ടുന്നില്ലാ.ആ ഷാപ്പിന്റെ കിഴക്കേ വശത്ത് കുറെ ഉണ്ട് പക്ഷെ ..അവിടെ മൊത്തം കള്ളുകുടിക്കാര..മൊത്തം പാമ്പായി നടക്കുന്നു …ഞാന്‍ ഉറങ്ങണ്ണ്‍ പോകുകായ..നാളെ കാണാം :):)

  5. നിഷ്ക്കൂ..കൊതിപ്പിച്ചു..
    പക്ഷേ ഇപ്പോളെന്തോ ഉത്സവം എന്നു കേട്ടാല്‍ പിള്ളേരെ പിടുത്തക്കാരെ ഓര്‍മ വരുന്നു.

  6. നല്ല പടം…

    (ചെണ്ടപ്പുറത്ത് കോലിടുന്നിടത്തൊക്കെ പൊക്കോണം കെട്ടോ :))

  7. ഇന്നലെ പെരുങ്കളിയാട്ടത്തിനു പോയി.തെയ്യം കാണാന്‍.പോലീസുകാര്‍ അമ്പലത്തിനകത്തു കേറ്റാഞ്ഞതിനാല്‍ ക്ലോസ്ട് സര്‍ക്യൂട്ട് ടി.വി.യില്‍ കാണേണ്ടി വന്നു. ഫോട്ടോ എടുക്കാന്‍ ചെന്നപ്പോള്‍ ഫോട്ടോയെടുപ്പിന്റെയും വീഡിയോയുടെയും കോപ്പിറൈറ്റ് ഒരാള്‍ക്ക് മൊത്തമായി കൊടുത്തവന്റെ ആള്‍ക്കാര്‍ ഓടിച്ചു, സീ.ഡി വാങ്ങി കണ്ടാ മതീന്ന്. ക്രിക്കറ്റു കളിക്കു പോലും സ്റ്റേഡിയത്തിലിരുന്ന് ഫോട്ടോയെടുക്കാം, നമ്മുടെ ഉത്സവത്തിനതു പറ്റില്ല പോലും. കലി കാലം!
    നിരക്ഷരാ, ഉത്സവമൊക്കെ ഇപ്പോ യുട്യൂബില്‍ കാണുന്നതാ ഭേദം!!

  8. ഗജവീരന്മാര്‍ അണിനിരക്കുകയാണല്ലൊ
    ഉത്സവപറമ്പില്‍ ഉടായിപ്പ് കാണിച്ച് തെണ്ടിതിരിഞ്ഞ് നടന്നത് ഓര്‍മവരുന്നു
    ശ്ശേഡാ എവിടെ തിരിഞ്ഞാലും ഓര്‍മകളാണല്ലൊ
    ഞാന്‍ എന്നെകൊണ്ട്തന്നെ തോറ്റൂ.
    ഒരു കുലപ്പഴം എന്റെ വക ഇരിയ്ക്കട്ടല്ലെ

  9. എല്ലാരും പഴകൊല കൊടുത്ത കാരണം എന്റെ വക എല്ലാ ആന veeranmarkum ഓരോ ശര്‍കര ഉണ്ടകള്‍ …. ഈ ഫോട്ടോ എടുതവനു ശര്‍കര പായസം

  10. വാല്‍മീകി, ഗോപന്‍, പ്രിയ ഉണ്ണികൃഷ്ണന്‍, ശ്രീ, ശ്രീനാഥ്, ഷാരൂ, റഫീക്ക്, സജീ, കുറ്റ്‌യാടിക്കാരാ, ചന്തു, ഫോട്ടോഷൂട്ടര്‍, ഉപാസന, പി.ടി.എസ്, …എല്ലാവര്‍ക്കും നന്ദീട്ടോ.

    പാമരന്‍ – ഫിറ്റായിക്കഴിയുമ്പോള്‍ ഇടയ്ക്ക് പൂരപ്പറമ്പിലുമൊക്കെ ഒന്ന് പോകേണ്ടേ ?

    കാപ്പിലാന്‍ – പഴക്കൊലയ്ക്കും, തേങ്ങയ്ക്കും, കരിമ്പിനുമൊക്കെ നന്ദി. ആന പനിനീര് തെളിച്ചിട്ടുണ്ട്. വേഗം വന്നാല്‍ കുപ്പീലാക്കി കൊണ്ടുപോകാം :)

    ആഗ്നേയാ – നിരക്ഷരനായ എന്നെ നിഷ്ക്കൂ എന്ന് വിളിച്ച് നിഷ്ക്കളങ്കന്റെ പേരിനെ അപമാനിച്ചതിന് കേസ് കൊടുക്കാന്‍ ബൂലോക വക്കീലിനെ അന്വേഷിച്ച് നിഷ്ക്കളങ്കന്‍ പോയിട്ടുണ്ട്. വേഗം ഒത്തുതീര്‍പ്പാക്കാന്‍ നോക്കിക്കോ :) :)

    നിഷ്ക്കളങ്കാ‍ – നിങ്ങളെ ആഗ്നേയ ഇനിയെന്നാണാവോ നിരക്ഷരാ എന്ന് വിളിക്കുക ആവോ ? :)

    പേര് പേരക്ക – തെയ്യങ്ങള്‍ കാണുന്നതിനും,പടമെടുക്കുന്നതിനും വരെ നിബന്ധനകള്‍ ആയിത്തുടങ്ങി അല്ലേ ? കലികാലം!!

    നവരുചിയാ – ആനകള്‍ ശര്‍ക്കര സ്വീകരിച്ചു. ശര്‍ക്കര പായസം ഞാനും സ്വീകരിച്ചു. ഇത് ഞാനെടുത്ത പടം തന്നെ മാഷേ.റെസല്യൂഷന്‍ – 2008 ഒഴിച്ചാല്‍, ഞാനെടുക്കാത്ത പടം ഒന്നും ഈ ബ്ലോഗിലില്ല, റെസല്യൂഷന്‍ – 2008 ഞാനെടുത്തതല്ലെന്ന് അവിടെപ്പറഞ്ഞിട്ടുമുണ്ട്.

    അപ്പോ പായസം ഞാന്‍ അടിച്ചോട്ടേ ?

    ഉത്സവക്കാഴ്ച്ച കാണാനും, ആനകള്‍ക്ക് പഴവും, ശര്‍ക്കരയും, കരിമ്പുമൊക്കെ കൊടുക്കാനും‍‍ വന്ന എല്ലാവര്‍ക്കും നന്ദി.

  11. നിരക്ഷൂ,നിഷ്കൂ എന്നോടു ക്ഷമിക്കൂ.
    ഞാന്‍ നൂറ് ഇമ്പോസിഷന്‍ എഴുതാംട്ടാ.
    ഈ ഒരേപോലത്തെ പേരിട്ടിട്ടല്ലേ?
    (നമ്മുടെ ദുബായ് അപ്പൂനെ ഞാന്‍ പരിചയപ്പെട്ട് ആദ്യം ചാറ്റ് ചെയ്യുമ്പോള്‍ ഞാന്‍ പറഞ്ഞു എനിക്കപ്പൂന്റെ ബ്ലോഗ്ഗില്‍ ഏറ്റവും ഇഷ്ടം ആ‍ പക്ഷി ബ്ലോഗ് ആണെന്ന്.അപ്പോളാ അറിഞ്ഞേ ആ അപ്പു കൊച്ചി അപ്പുവാണെന്ന്..ഞാന്‍ ചമ്മിപ്പോയി)
    എന്തു കൊണ്ടാ ഇതൊക്കെ സംഭവിക്കുന്നേന്ന് എന്റെ യാത്രാപുരാണം വായിച്ചപ്പോ നിരക്ഷൂനു മനസ്സിലായില്ലേ?നിഷ്ക്കൂം വായിക്ക്.(എന്നിട്ട് വക്കീലിനെ വിളിക്കാതെ വട്ട് ഡോക്ടറെതപ്പി പോകരുത്)

Leave a Reply to ഉപാസന | Upasana Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>