24 നവംബര്‍ 2006, സൌത്ത് ഗോവയിലെ മനോഹരമായ കോള്‍വ ബീച്ച്.
പാരാ സെയിലിങ്ങിനുവേണ്ടി ലൈഫ് ജാക്കറ്റും മറ്റും വാരിക്കെട്ടി മുകളിലേക്ക് പൊങ്ങാന്‍ തയാറെടുക്കുമ്പോള്‍, സംഘാടകരുടെ വക മുന്നറിയിപ്പ്, “ക്യാമറയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഞങ്ങള്‍ക്കൊരു ഉത്തരവാദിത്വവും ഇല്ല.“
പറയുന്നത് കേട്ടാല്‍ തോന്നും എനിക്കെന്തെങ്കിലും പറ്റിയാല്‍ അവന്മാര്‍ക്ക് ഭയങ്കര ഉത്തരവാദിത്വമാണെന്ന്!!
നീളമുള്ള കയറിന്റെ ഒരറ്റം സ്പീഡ് ബോട്ടില്‍ കെട്ടി, മറ്റേയറ്റത്ത് ഉയര്‍ന്ന് പൊങ്ങുന്ന പാരച്യൂട്ടില്‍ തൂങ്ങിക്കിടന്ന്, കോള്‍വ ബീച്ചിന്റെ സുന്ദരദൃശ്യം പകര്‍ത്താന്‍ നടത്തിയ വിഫലശ്രമത്തിന്റെ അന്ത്യത്തില്‍ കിട്ടിയ ഒരു ചിത്രമാണ് മുകളില്‍.
ക്യാമറയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഞങ്ങള്‍ക്കൊരു ഉത്തരവാദിത്വവും ഇല്ല.“ പറയുന്നത് കേട്ടാല്‍ തോന്നും എനിക്കെന്തെങ്കിലും പറ്റിയാല്‍ അവന്മാര്‍ക്ക് ഭയങ്കര ഉത്തരവാദിത്വമാണെന്ന്!!
ഇത് കൊള്ളാമല്ലോ ഈ സംഭവം …..
നിരക്ഷരനാണെങ്കിലും പടം പിടിക്കാനറിയാം. എന്നിട്ടു എവിടെ ലാന്റ് ചെയ്തു?
its a rare shot !!
അവന്മാരെ കൊണ്ടു പടം എടുപ്പിക്കാന്‍ വയ്യായിരുന്നോ?? ഞാന്‍ പാരാസെയില്‍ ചെയ്തപ്പം അവരെ കൊണ്ടാണു എടുപ്പിച്ചത്. മനോഹരമായ കുറേ ചിത്രങ്ങള്‍ കിട്ടി (എന്റെ അല്ല, പക്ഷെ കുറേ നല്ല വ്യൂസ്)
സാഹസം തന്നെ. കൊള്ളാം.
നിരക്ഷരാ… നീ ആള് കൊള്ളാലൊ ഗഡീ
നന്മകള്
അവിടെ തൂങ്ങിക്കിടന്നാണോ ഈ പോസ്റ്റിട്ടെ? താഴേക്കിറങ്ങ് മാഷേ
തല കറങ്ങുന്നു
അതിനു ശേഷം എന്തുണ്ടായി…?
സാഹസം ആയിപ്പോയി കെട്ടാ..
ആള് താഴെ പോകാഞ്ഞത് ഭാഗ്യം..
ഹിഹീഹീ..
നല്ല ചിത്രം.. അല്ല കുറേ നാളായല്ലോ ഈ ബോക്സിനു മുകളിലെ വാചകം ഒരു കല്ലുകടിയായി കിടക്കുന്നു..
സൂപ്പര്‍..!
ഏത് തെങ്ങിന്റെ മണ്ടക്കാ ലാന്‍ഡ് ചെയ്തത്..;)
അവിടെ തൂങ്ങിക്കിടന്നുകൊണ്ട് എടുത്തതാണോ ഈ ഫോട്ടോ? ബാക്കി കൂടെ പോസ്റ്റാമായിരുന്നില്ലേ? ഫോട്ടോ നല്ലത്.. അടിക്കുറിപ്പുകള്‍ അതിലും നല്ലത്…
സാഹസം കൊള്ളാം പടവും.
ഇതു “പാര” സെയിലിംങ് ആണെന്ന് തോന്നുന്നു…..
കൊള്ളാം….ഇതില്‍ നിന്നും നേരെ താഴോട്ടു ചടാണോ?
നല്ല വിവരണം ……നല്ല ഫോട്ടോ…..
സാഹസം. യ്യോ…
മാഷേ,
പടം ചെത്തി..!
യാത്രകുറിപ്പ് ഒരു കാപ്സൂള്‍ പോലെ എഴുതാതെ
മുറുക്കി നടക്കുന്ന ഇന്ത്യക്കാരെ തേടി നടന്നതിന്‍റെ
ഒരു കാല്‍ ഭാഗം എങ്കിലും ആക്കാമായിരുന്നു
ഹെന്റമ്മോ… സമ്മതിച്ചിരിക്കുന്നു….!!!
ആ ക്യാമറ കൈവിട്ടുപോയിരുന്നെങ്കിലോ…
prayaasi paranjathu pole;ennitteithu thenginte mandaykkaanu land cheythathu.
ആ ക്യാമറയ്ക് എന്തെങ്കിലും പറ്റിയാല്‍ ആര് ഉത്തരം പറയും ..താഴെ പോയാല്‍ പാവം അത് വെള്ളം കുടിച്ചു മരികൂലെ ..
പടം കിടു … ഒരു പുതിയ ആംഗിള്‍ ഓഫ് വ്യൂ ..
ഓടോ . ആ കയറു കഴുത്തില്‍ ആണോ കെട്ടിയത് ???
എന്റെ ബോധം പോയി….
താന്‍ ആളുകൊള്ളാമല്ലോ! പടം കിടിലന്‍.. പടം പിടിച്ച സാഹസം അതിലേറെ കിടിലന്‍!!
എന്തായാലും മാമ്മന്റെ ധൈര്യം കൊള്ളാം .. എനിക്കിഷ്ട്ടമാണു പാരാഗ്ലൈഡിങ്.. സാഹസികത ഒരു രസമല്ലെ?
കാപ്പിലാന്‍, ശ്രീലാല്‍, ശ്രീ,നജ്ജൂസ്, സജി,കുറ്റ്‌യാടിക്കാരന്‍,മഞ്ചു കല്യാണി, ശ്രീവല്ലഭന്‍, ശിവകുമാര്‍,വേണൂജീ, നവരുചിയന്‍, ദില്‍, മരുമോളേ അനശ്വരേ… നന്ദി.
വാല്‍മീകി – അവര്‍ വളരെ കൃത്യമായി കരയില്‍ത്തന്നെ കൊണ്ടിറക്കി. അതൊക്കെ നോക്കി മനസ്സിലാക്കിയിട്ടല്ലേ ഞാന്‍ ഈ പരിപാടിക്ക് പോയത്. അല്ലെങ്കില്‍ ഞാനും എന്റെ ക്യാമറേം കട്ടപ്പൊഹ ആയിപ്പോകില്ലേ ?
വിന്‍സ് – അവന്മാരെക്കൊണ്ട് പടമെടുപ്പിച്ചിട്ട് നമുക്കെന്ത് സംതൃപ്തിയാണ് കിട്ടുക? ഞാനെടുത്ത പടമാണെന്ന് പറഞ്ഞ് ഇത് ഇങ്ങനെ അഹങ്കാരത്തോടെ ഇവിടെ പ്രദര്‍ശിപ്പിക്കാനും പറ്റില്ലല്ലോ ? പിന്നെ ഇതൊന്നുമല്ല മാഷേ, വേറേ ഒരു 50 കിടുക്കന്‍ പടം കൂടെ ഞാനവിടെ മുകളില്‍ കിടന്നും, എന്റെ നല്ലപാതി താഴേ നിന്നും അടിച്ചിട്ടുണ്ട്. എല്ലാം കൂടെ ഇവിടെ ഇടെണ്ടാന്ന് കരുതി. അത്രേയുള്ളൂ.
പ്രിയ ഉണ്ണികൃഷ്ണന്‍ – അത് ഞാനതോര്‍ത്തില്ല, ലാപ്പ്‌ടോപ്പ് എടുത്തിരുന്നെങ്കില്‍ അവിടെക്കിടന്ന് പോസ്റ്റാമായിരുന്നല്ലേ ?
ഷാരൂ – അതുനുശേഷം ഞാന്‍ അപ്പുറത്തുള്ള ഒരു ബീച്ച് ഷാക്കില്‍പ്പോയി രണ്ട് ബിയറടിച്ച്, ഭക്ഷണവും കഴിച്ച് ഒരു ബീച്ച് ബെഞ്ചില്‍ കിടന്ന് വൈകുന്നേരം വരെ ഉറങ്ങി.
നിലാവര്‍ നിസ – ആ കല്ല് കടി ഞാന്‍ മാറ്റൂല കൊച്ചേ. ബൂലോക പടം പിടുത്തക്കാര്‍ക്കിടയില്‍ പിടിച്ച് നില്‍ക്കാന്‍ ഇതൊക്കെയേ ഒരു മാര്‍ഗ്ഗമുള്ളൂ
പ്രയാസീ – പതിനെട്ടാം ‘പട്ട‘ ന്റെ മണ്ടയ്ക്കല്‍ ലാന്റ് ചെയ്തു
ഗോപന്‍ – ഇതെന്റെ പടബ്ലോഗല്ലേ മാഷേ ? യാത്രാ ബ്ലോഗ് വേറൊന്നുണ്ട് എനിക്ക്. അവിടെ ഞാനൊരിക്കല്‍ ഈ യാത്രയുടെ വിവരണം ഇടാം. അക്കൂട്ടത്തില്‍ ഈ പാരാസെയിലിങ്ങിന്റെ വേറെ കുറെ പടങ്ങളും ഇടാം. പോരേ ?
നജീമേ – ഇനി ഞാനൊരു രഹസ്യം പറയട്ടെ. എന്റെ ക്യാമറയ്ക്ക് കഴുത്തില്‍ തൂക്കുന്ന ഒരു നീളമുള്ള വള്ളിയുണ്ട്. അല്ലാതെ ഞാനീ സാഹസത്തിന് മുതിരുമെന്ന് കരുതിയോ ?
സിന്ധൂ – പ്രയാസിയോട് പറഞ്ഞത് കേട്ടില്ലേ ?
ആഗ്നേയാ)))))))))))))))..ആഗ്നേയാ)))))))))) – ബോധം വന്നോ ?…. അനക്കമില്ലല്ലോ ? എന്റമ്മേ ഞാന്‍ ഓടി
പാരാ സെയിലിങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി.
എല്ലാരും പോയി ഒന്ന് സെയില് ചെയ്ത് നോക്കണം കേട്ടോ. ഇതൊക്കെയല്ലേ ജീവിതത്തിലെ ഓരോരോ രസങ്ങള്‍.