കരയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ, ഷാര്‍ജ ഓഫ്‌ഷോറില്‍ കാണാന്‍ കഴിഞ്ഞ 2007 ലെ അവസാനത്തെ സൂര്യാസ്തമനം. എണ്ണക്കിണറുകളും താങ്ങി നില്‍ക്കുന്ന ഒരു പ്ലാറ്റ്ഫോമില്‍ നിന്ന് എടുത്തത്.
ഇക്കൊല്ലത്തെ ആദ്യത്തെ സൂര്യോദയവും കരകാണാക്കടലില്‍ നിന്ന് പകര്‍ത്താനുള്ള ഭാഗ്യമുണ്ടായി. ആദ്യകിരണങ്ങളേറ്റുവാങ്ങി നില്‍ക്കുന്ന കറുത്ത നാല് തൂണുകള്‍ കണ്ടില്ലേ? എണ്ണക്കിണറും താങ്ങി നില്‍ക്കുന്ന ചില പ്ലാറ്റ്ഫോമുകളാണത്.
നല്ല ഓരോ അടിക്കുറിപ്പുകള്‍ ഈ ചിത്രങ്ങള്‍ക്ക് നല്‍കാന്‍ പാച്ചൂനും,ശ്രീക്കും,ആഷയ്ക്കും പറ്റുമായിരിക്കും. മറ്റുള്ള ബൂലോക പടം പിടുത്തക്കാര്‍ക്കും അടിക്കുറിപ്പെഴുത്തുകാര്‍ക്കും സ്വാഗതം.എന്റെ കയ്യിലതിനു പറ്റിയ അക്ഷരങ്ങളേതായാലും ഇല്ല.
വിട പറയുന്ന അസ്തമയവും സ്വാഗതമോതുന്ന അരുണോദയവും നന്നായിരിക്കുന്നു…
ചുരുക്കം പറഞ്ഞാല്‍ ന്യൂ ഇയര്‍ വെള്ളത്തിലായിരുന്നു അല്ലെ?
നല്ല പടങ്ങള്‍.
നിരക്ഷരന്‍ ചേട്ടാ…
രണ്ടു ചിത്രങ്ങളും നന്നായി.
അപ്പോള്‍ കടലായതു കൊണ്ട്, 2007 നെ അവസാനമായി പറഞ്ഞയയ്ക്കാനും 2008 നെ ആദ്യമായി വരവേല്‍ക്കാനും കഴിഞ്ഞു, അല്ലേ?
രണ്ടാമത്തെ ചിത്രം കൂടുതല്‍ ഇഷ്ടപ്പെട്ടു.. എങ്ങനെയുണ്ടായിരുന്നു നിരക്ഷരാ വെള്ളമടി സോറി. ന്യൂ ഇയറ്…:)
2008 ലെ സൂര്യോദയം എനിക്ക് കൂടുതല്‍ ഇഷ്ടപെട്ടു.
സാദാരണ ഉദയം ഫോട്ടോയിലിത്ര മനോഹരമാവാറില്ല
കൊള്ളാം….
വാല്മീകിയെന്തോ പറഞ്ഞല്ലോ
പ്രിയ :-)വേറാരും ഒരു ആടിക്കുറിപ്പും ഇതുവരെ പറയാത്തതുകൊണ്ട് പ്രിയയുടെ കമന്റ് ഞാന്‍ അടിക്കുറിപ്പായിട്ടെടുക്കുന്നു.
വാല്‍മീകീ ഹോ അപാരം തന്നെ.വാല്‍മീകിയുടെ ദ്വയാര്‍ത്ഥം എനിക്കാദ്യം മനസ്സിലായില്ല.വഴിപോക്കന്‍ പറഞ്ഞപ്പോളും കത്തിയില്ല. ജിഹേഷിന്റെ ക്ലൂവിലാണ് പിടികിട്ടിയത്. നമിച്ചിരിക്കുന്നു.
ശ്രീ
വഴിപോക്കാ വേണ്ടാ വേണ്ടാ.
കുഞ്ഞായീ
ജിഹേഷ് :-)ക്ലൂ തന്നതിന് നന്ദി. എന്നാലും ഈ വാല്‍മീകി ഒരു ഭയങ്കരന്‍ തന്നെ.
നന്നായി..
ഞാനൊരു ഓന്ഷോറുകാരനാ..:)
നിരക്ഷരന്‍..
പടങ്ങള്‍ വളരെ നന്നായിരിക്കുന്നു..
ഞാന്‍ വെള്ളമെത്രയെന്നു ചോദിക്കുന്നില്ല..
ക്യാമറയും നിങ്ങളും കടലിനു മുകളില്‍ വൈകീട്ടും അതിരാവിലെയും നല്ല “ചുറുചുറുക്കോടെ” ജോലി ചെയ്തിരുന്നു എന്നതിന് തെളിവാണല്ലോ ഈ ചിത്രങ്ങള്‍..
പുതുവത്സരാശംസകള്‍
ക്യാമറ അറിയാത്തവന് എന്ന് ആര പറഞ്ഞേ…2 പടങ്ങളും നന്നായിട്ടുണ്ട്…
i do agree with priya’s comments.
Sindu.
പ്രയാസീ
ഗോപന്‍ :-)ഓഫ്ഷോറില്‍ വെള്ളമടിക്കാന്‍ നിയമം അനുവദിക്കാത്തതുകൊണ്ടല്ലേ . അല്ലെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു. എങ്കിപ്പിന്നെ ചുറുചുറുക്ക് പിടിച്ചാല്‍ കിട്ടില്ല.
കൂട്ടുകാരന്‍
സിന്ധു
എല്ലാവര്‍ക്കും നന്ദീട്ടോ.